തിലകനും ജഗതിയും ഇന്നസെൻ്റുമൊക്കെ ചേരുന്ന മലയാള ടച്ചുള്ള ‘ഫാസ്റ്റ് എക്സ്’, പൊട്ടി ചിരിച്ച് കാഴ്ചക്കാർ

തിലകനും-ജഗതിയും-ഇന്നസെൻ്റുമൊക്കെ-ചേരുന്ന-മലയാള-ടച്ചുള്ള-‘ഫാസ്റ്റ്-എക്സ്’,-പൊട്ടി-ചിരിച്ച്-കാഴ്ചക്കാർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ കാലമാണിതെന്ന് എല്ലാവ‍ർക്കുമറിയാവുന്ന കാര്യമാണ്. എഐയുടെ സഹായത്തോടെ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്. എഐ ടൂളുകൾ ഉപയോഗിച്ച് രസകരമായ പല തരം ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷമാകുന്നത്. ഇപ്പോഴിതാ ഫാസ്റ്റ് ആൻഡ് ഫ്യൂറിയസ് സിനിമയുടെ ചില രംഗങ്ങളാണ് കാണികളെ പൊട്ടി ചിരിപ്പിക്കുന്നത്.വീഡിയോ കാണാം
FAST X MALAYALAM TROLL | SALIM KUMAR | JAGATHY SREE KUMAR | THILAKAN | SOUBIN SHAHIR |
ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമയിൽ മലയാളത്തിൻ്റെ പ്രിയ നടി നടന്മാർ അഭിനയിച്ചാൽ എങ്ങനെ ഉണ്ടാകും എന്നതാണ് വീഡിയോ. മലയാളത്തിൻ്റെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളെയാണ് വീഡിയോയിൽ കാണിക്കുന്നത്. സീരിസിലെ പുതിയ ചിത്രമായ ഫാസ്റ്റസ് എക്സിൻ്റെ ട്രെയിലറിലാണ് തിലകൻ, ജഗതി, സലിം കുമാർ, ഫിലോമിന തുടങ്ങിയവർ അഭിനയിച്ചാൽ എങ്ങനെയുണ്ടാവുമെന്ന് കാണിക്കുന്നത്.

കാഴ്ചക്കാരെ പൊട്ടി ചിരിപ്പിക്കുന്ന വീഡിയോ എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു എന്ന് തന്നെ പറയാം. കൃത്യമായി താരങ്ങളുടെ തലകൾ എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്നത് ഏറെ രസകരമാണെന്നാണ് പലരുടെയും അഭിപ്രായം. മുൻപ് ഗോഡ് ഫാദർ സിനിമയുടെ രംഗങ്ങളും ഇതുപോലെ എഐ ടൂൾ ഉപയോഗിച്ച് എഡിറ്റ് ചെയ്തിരുന്നത്. വമ്പൻ സ്വീകരണമായിരുന്നു ആ വീഡിയോയ്ക്കും ലഭിച്ചത്.
എഐ സാങ്കേതികത ഉപയോഗിച്ച് എത്രത്തോളം പെർഫക്റ്റ് എഡിറ്റിങ്ങ് നടക്കുമെന്നാണ് ഇപ്പോൾ ഈ വീഡിയോയിലൂടെ കാണിക്കുന്നത്.

ലോകത്തെ തന്നെ മാറ്റി മാറിച്ചുകൊണ്ട് എഐ അനുദിനം വളർന്നുകൊണ്ടിരിക്കുകയാണെന്ന് തന്നെ പറയാം. ഹാരിപോട്ടർ സിനിമയിലെ താരങ്ങളെ സബ്യസാചി വസ്ത്രങ്ങൾ അണിയിച്ച് പുനരാവിഷ്കാരം നടത്തിയതും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. തൃശൂർ പൂരത്തിലെ എ ഐ ആവിഷ്കാരം, സ്വാതന്ത്ര്യ സമര സേനാനികളുടെ എഐ സെൽഫികൾ എന്നിവയെല്ലാം ഈ അടുത്തിടെ വളരെ പ്രശസ്തമായിരുന്നു. എന്തായാലും സംഗതി സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റാണ്.

പക്ഷെ ഇത്തരം ടൂളുകൾ ദുരുപയോഗം ചെയ്യാതിരിക്കേണ്ടതും വളരെ പ്രധാനമാണ്. ഗോഡ് ഫാദറിൻ്റെ എഐ ആവിഷ്കാരം ചെയ്ത കലാകാരനും വീഡിയോ വൈറലായതോടെ തനിക്ക് ഭയമാണ് തോന്നുന്നതെന്ന് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. എഐ മനുഷ്യ ബുദ്ധിയെ മറികടക്കുമെന്നാണ് എഐയുടെ സൃഷ്ടാവായ ജെഫ്രി ഹിൻ്റൺ മുൻപ് പ്രതികരിച്ചിരിന്നത്.

English Summary: Fast x malayalam comedy remake

കൂടുതൽ വൈറൽ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Exit mobile version