എന്താണ് ഗില്ലിന്‍ ബാരേ സിന്‍ഡ്രോം? അറിഞ്ഞിരിക്കണം ഈ രോഗലക്ഷണങ്ങൾ
Authored by Saritha PV | Samayam Malayalam | Updated: 11 Jul 2023, 5:23 pm
Guillain-Barre Syndrome Symptoms: നാഡീവ്യവസ്ഥയെ ബാധിയ്ക്കുന്ന ഗില്ലിന്‍ ബാരേ സിന്‍ഡ്രോം രോഗബാധ കാരണം പെറുവില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യപിച്ചിരിയ്ക്കുകയാണ്. ഈ രോഗത്തെ കുറിച്ച് അറിയൂ. ഇതിന്റെ ലക്ഷണങ്ങളും കാരണങ്ങളും.
ഈ രോഗം ഉടനടി ചികിത്സ വേണ്ടുന്ന അവസ്ഥയാണ് ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ താമസിയാതെ തന്നെ ചികിത്സ തേടുന്നത് കൂടുതല്‍ ഗുരുതരാവസ്ഥയുണ്ടാകാതെ തടയുന്നു. നാഡികളെ ബാധിയ്ക്കുന്ന ഈ രോഗം ശരീരത്തിന്റെ ചലന ശേഷിയെ തന്നെ ബാധിയ്ക്കാനും ശരീരം തളര്‍ത്താനും കഴിയുന്ന ഒന്നാണ്.
ശരീരം തളരുന്നു.
കൈകാലുകളില്‍ തരിപ്പ് അനുഭവപ്പെട്ടാണ് ഈ രോഗം തുടങ്ങുന്നത്. ഇതു പോലെ കൈകാലുകള്‍ക്ക് തളര്‍ച്ചയും അനുഭവപ്പെടും. ഇത് സാവധാനം ശരീരത്തിലെ എല്ലാ ഭാഗത്തേയ്ക്കും പടരുന്നു. പിന്നീട് ശരീരം തളരുന്നു. ഇത് ഗുരുതരാവസ്ഥയിലുള്ള രോഗമാണ്. പലരും ഈ അവസ്ഥയില്‍ നിന്നും പുറത്ത് വരാന്‍ വര്‍ഷങ്ങളെടുത്തേക്കാം. എന്നിരുന്നാലും ആറു മാസത്തില്‍ വീണ്ടും പതിയെ നടക്കാന്‍ ആരംഭിയ്ക്കും. ഈ രോഗത്തിന് ഇത് വരെ ചികിത്സ കണ്ടു പിടിച്ചിട്ടില്ലെന്നതാണ് വാസ്തവം. ചിലര്‍ക്ക് ഇത് വന്ന് ആറു മാസത്തിനുള്ളില്‍ പതിയെ വീണ്ടും നടക്കാന്‍ സാധിയ്ക്കും.
എന്താണ് പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്?
എന്താണ് പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്?
വൈറല്‍ ഇന്‍ഫെക്ഷനുകള്‍
ഈ രോഗത്തിന്റെ കാരണം ഇത് വരെ കണ്ടെത്തിയിട്ടില്ല. നീണ്ട് നില്‍ക്കുന്ന വൈറല്‍ ഇന്‍ഫെക്ഷനുകള്‍ ഇതിന് ഇടയാക്കുന്ന ഒന്നാണ്. കോവിഡ് കാരണമായ കൊറോണ വൈറസ്, ഇന്റ്‌ളുവന്‍സ് വൈറസ് എന്നിവയെല്ലാം ഗില്ലിൻ-ബാരെ സിന്‍ഡ്രോമിന് ഇടയാക്കുന്നും. പ്രധാനമായും വൈറസ് ബാധകള്‍ ഇതിന് ഇടായ്ക്കുന്നുവെന്ന് പറയാം. ഇത് ഗുരുതരമായി ഇത് ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ തകിടം മറിയ്ക്കുന്നതിലൂടെയാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത്.
ലക്ഷണങ്ങള്‍
ഇതിന്റെ ലക്ഷണങ്ങള്‍ ആരംഭിയ്ക്കുന്നത് കൈകളിലും പാദങ്ങളിലും തരിപ്പും ബലക്കുറവുമായാണ്. ഇത് പിന്നീട് ശരീരത്തിന്റെ മുകള്‍ ഭാഗത്തേയ്ക്കും കൈകളിലേയ്ക്കും പടരുന്നു. ചിലര്‍ക്ക് മുഖത്താണ് ആദ്യം ഇത്തരം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് വര്‍ദ്ധിച്ച് ശരീരം തളര്‍ന്ന്‌പോകുന്ന അവസ്ഥയുണ്ടാകുന്നു. കൈകളിലും പാദങ്ങളിലും കൈത്തണ്ടയിലും കണങ്കാലിലും ഇതിന്റെ തുടക്കത്തില്‍ സൂചി കൊണ്ട് കുത്തുന്നത് പോലുള്ള തോന്നല്‍ അനുഭവപ്പെടുന്നു.
നടക്കാന്‍ സാധിയ്ക്കാതെ
കാലുകള്‍ക്ക് ബലം കുറയുമ്പോള്‍ നടക്കാന്‍ സാധിയ്ക്കാതെ വരുന്നു. തുടക്കത്തില്‍ വല്ലാത്ത ക്ഷീണം തോന്നുന്നു. സംസാരിയ്ക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളം ഇറക്കുന്നതിനുമെല്ലാം ബുദ്ധിമുട്ടുണ്ടാകുന്നു. കണ്ണുകള്‍ ചലിപ്പിയ്ക്കാന്‍ ആവാത്തതിനാല്‍ കാഴ്ചപ്രശ്‌നങ്ങളും സംഭവിയ്ക്കുന്നു. രാത്രി നേരത്ത് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. വേദന കലശലാകുന്നു. നിയന്ത്രണമില്ലാതെ മല,മൂത്ര വിസര്‍ജനം നടക്കുന്നു. ഹൃദയമിടിപ്പ് ഉയരുന്നു,ബിപി കൂടുകയോ കുറയുകയോ ചെയ്യുന്നു. ശ്വസിയ്ക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.ഇതിന് ഇപ്പോഴും കാര്യമായ ചികിത്സ കണ്ടെത്തിയിട്ടില്ലെന്നതാണ് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുന്നത്. മാത്രമല്ല, ഇത് മാറി വരുവാന്‍ കാലതാമസവുമുണ്ടാകുന്നു.
Disclaimer: ഇത് പൊതുവായ വിവരം മാത്രമാണ്. വിദഗ്ധാഭിപ്രായത്തിനായി ആരോഗ്യവിദ്ഗ്ധന്റെ സഹായം തേടുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക