ഷുഗര്‍ ഫ്രീ തീരെ സുരക്ഷിതമല്ല, ക്യാന്‍സര്‍ വരെയുണ്ടാക്കാം

ഷുഗര്‍-ഫ്രീ-തീരെ-സുരക്ഷിതമല്ല,-ക്യാന്‍സര്‍-വരെയുണ്ടാക്കാം

ഷുഗര്‍ ഫ്രീ തീരെ സുരക്ഷിതമല്ല, ക്യാന്‍സര്‍ വരെയുണ്ടാക്കാം

Authored by Saritha PV | Samayam Malayalam | Updated: 11 Jul 2023, 2:17 pm

പലരും ഷുഗര്‍ ഫ്രീ മധുരത്തിന് പകരമായി ഉപയോഗിയ്ക്കാറുണ്ട്. എന്നാല്‍ ഇത് വരുത്തുന്ന പാര്‍ശ്വ ഫലങ്ങള്‍ ഗുരുതരമാണ്. ഇതെക്കുറിച്ചറിയൂ.

പ്രമേഹമെന്നത് ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ പോലും അലട്ടുന്ന ഒന്നാണ്. മധുരം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ശത്രു. ഇതിനാല്‍ തന്നെയും മധുരത്തോട് ഇഷ്ടമെങ്കിലും ഇത് ഉപേക്ഷിയ്‌ക്കേണ്ട അവസ്ഥയിലേയ്ക്ക് പലര്‍ക്കമുണ്ടാകും. ഇതിന് പ്രതിവിധിയായി ഇന്നത്തെ കാലത്ത് പലരും ഉപയോഗിയ്ക്കുന്നതാണ് ഷുഗര്‍ ഫ്രീ എന്നത്. വാസ്തവത്തില്‍ നാം കരുതുന്നത്ര ആരോഗ്യകരമല്ല, ഷുഗര്‍ ഫ്രീ എന്നതാണ് വാസ്തവം.

​സീറോ കലോറി​

ആസ്പര്‍ട്ടേം എന്ന ഒരു വസ്തുവുണ്ട്. ഇത് പല ഭക്ഷണ വസ്തുക്കളിലും ചേര്‍ക്കുന്നു. ഇതിനെ കാര്‍സിനോജെസിക് എന്ന വിഭാഗത്തില്‍ പെടുത്തിയിട്ടുണ്ട്. ക്യാന്‍സര്‍ വരുത്താന്‍ കാരണമാകുന്ന ഒന്നാണിതെന്ന് വേള്‍ഡ് ക്യാന്‍സര്‍ റിസര്‍ച്ച് ഏജന്‍സി വെളപ്പെടുത്തിയിട്ടുണ്ട്. .

ഈ നോണ്‍ ഷുഗര്‍ ഉല്‍പന്നത്തിന് സീറോ കലോറിയെന്നാണ് മുന്‍പേ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ഇങ്ങനെയല്ലെന്ന് പറയാം. വാസ്തവത്തില്‍ പച്ചവെള്ളത്തിനൊഴികെ ഒന്നിനും സീറോ കലോറിയാകാന്‍ സാധിയ്ക്കില്ല. ലോ കലോറി വസ്തുക്കളുണ്ടാകും. ഇതല്ലാതെ സീറോ കലോറിയായി ഒന്നുമുണ്ടാകില്ല.

​ഹൃദയാരോഗ്യം മെച്ചപ്പെടാൻ 3 പഴങ്ങൾ

ഹൃദയാരോഗ്യം മെച്ചപ്പെടാൻ 3 പഴങ്ങൾ

അസ്പര്‍ട്ടൈം

അസ്പര്‍ട്ടൈം എന്ന ഈ വസ്തു ഡയറ്റ് കോള തടി കൂടരുതെന്ന ചിന്തയില്‍ പലരും ഉപയോഗിയ്ക്കാറുണ്ട്. ഇതില്‍ അസ്ഫര്‍ട്ടൈന്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് ലോ കലോറി എന്ന് പറഞ്ഞ് ചേര്‍ക്കുന്നത്. ഈ വസ്തു പലതിലും ചേര്‍ക്കുന്നുണ്ട്. ഷുഗര്‍ ഫ്രീ എന്നറിയപ്പെടുന്ന 99 ശതമാനം വസ്തുക്കളിലും ഇതുണ്ട്. ജാമിലും മറ്റും ഇത് ചേര്‍ത്തിരുന്നു. എന്നാല്‍ അസ്പര്‍ട്ടൈം
ആരോഗ്യകരമല്ലെന്ന് കണ്ടെത്തിയിട്ടുമുണ്ട്.

​പലതിലും ​

ഷുഗര്‍ ഫ്രീ എന്ന പേരില്‍ ലഭിയ്ക്കുന്ന പലതിലും ഈ ക്യാന്‍സര്‍ സാധ്യതയുള്ള ഘടകം ചേര്‍ക്കുന്നുണ്ടെന്നതാണ് വാസ്തവം. ഇതിനാല്‍ മധുരത്തിന് പകരം ഇത്തരം വസ്തുക്കള്‍ ഉപയോഗിയ്ക്കുന്നത് കൊണ്ട് കാര്യമില്ലെന്നര്‍ത്ഥം. വാസ്തവത്തില്‍ പഞ്ചസാരയേക്കാള്‍ 200 മടങ്ങ് മധുരമുള്ളതാണ് ഇത്. പല ബേക്കറി വസ്തുക്കളിലും ഇത് ഉപയോഗിയ്ക്കുന്നുണ്ട്. പ്രത്യേകിച്ചും കേക്കില്‍ ഐസിംഗ് പോലുളളവയ്ക്ക്.

​ക്യാന്‍സര്‍ സാധ്യത​

ഇത് ക്യാന്‍സര്‍ സാധ്യതയുണ്ടാക്കുന്ന ഒന്നാണെന്നതാണ് വാസ്തവം. നോണ്‍ ഷുഗര്‍ സ്വീറ്റനേഴ്‌സ് ഒന്നിലും ഉപയോഗിയ്ക്കാതിരിയ്ക്കുന്നത് തന്നെയാണ് നല്ലത്. കാരണം ഇത് ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നു. ആസ്പാര്‍ട്ടേം ബേക്കറി പലഹാരങ്ങളിലും മറ്റും കൂടിയ ചൂടിലാണ് ഉപയോഗിയ്ക്കുന്നത്. അതായത് പാചകം ചെയ്യുമ്പോള്‍. ഇത്തരം കൂടിയ ചൂടില്‍ ഇത് കൂടുതല്‍ കാര്‍സിനോജെനിക് ആയി മാറുകയാണ് ചെയ്യുന്നത്.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version