വയര്‍ കുറയ്ക്കാന്‍ ഡയറ്റും വ്യായാമവും കൂടാതെ ചില വഴികള്‍….

വയര്‍-കുറയ്ക്കാന്‍-ഡയറ്റും-വ്യായാമവും-കൂടാതെ-ചില-വഴികള്‍….
തടി അധികമില്ലെങ്കില്‍ പോലും ചാടുന്ന വയര്‍ ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. വയര്‍ ചാടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നം തന്നെയാണ്. പല രോഗങ്ങള്‍ക്കുമുളള പ്രധാന കാരണം. വ്യായാമവും ഭക്ഷണ നിയന്ത്രണവുമെല്ലാം വയര്‍ കുറയാനുള്ള വഴികളായി കാണാം. എന്നാല്‍ ഇത് ചെയ്യാന്‍ മടിയുള്ളവര്‍ ധാരാളമുണ്ട്. ഇത്തരക്കാര്‍ക്കും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വയര്‍ കുറയ്ക്കാവുന്നതേയുള്ളൂ. ഇതെക്കുറിച്ചറിയൂ.

​പ്രാതല്‍​

​പ്രാതല്‍​

വയര്‍ കുറയ്ക്കാന്‍ ആദ്യം വേണ്ടത് പ്രാതല്‍ ഉപേക്ഷിയ്ക്കാതിരിയ്ക്കുകയെന്നതാണ്. പ്രാതല്‍ ദിവസത്തെ പ്രധാന ഭക്ഷണമാണ്. ഇത് ഉപേക്ഷിയ്ക്കുന്നത് ശരീരം കൊഴുപ്പ് സംഭരിച്ച് വയ്ക്കാന്‍ ഇടയാക്കും. മാത്രമല്ല, പിന്നീടുള്ള ഭക്ഷണം വിശപ്പോടെ വാരി വലിച്ച് കഴിയ്ക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു. ഇത് വയര്‍ ചാടാന്‍ ഇടയാക്കുന്നു. പ്രാതല്‍ കഴിയ്ക്കുന്നത് ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഒന്ന് കൂടിയാണ്.

​ഭക്ഷ്യവിഷബാധയ്ക്ക് വീട്ടുവൈദ്യം പരീക്ഷിയ്ക്കാം​

ഭക്ഷ്യവിഷബാധയ്ക്ക് വീട്ടുവൈദ്യം പരീക്ഷിയ്ക്കാം

​ഭക്ഷണം​

കഴിയ്ക്കുന്ന ഭക്ഷണം ശ്രദ്ധിയ്ക്കുക. ഡയറ്റെടുത്തില്ലെങ്കിലും ഇഷ്ടമുള്ളത് കൊഴുപ്പുള്ളതും അനാരോഗ്യകരവുമാണെങ്കില്‍ മിതമായി കഴിയ്ക്കാം. നാരുകള്‍ അടങ്ങിയവ, പച്ചക്കറികള്‍, പഴങ്ങള്‍, ഇലവര്‍ഗങ്ങള്‍, നട്‌സ് എന്നിവയെല്ലാം കഴിയ്ക്കാം. നാലു നേരം കഴിയ്ക്കുന്നവരെങ്കില്‍ ഇത്ര തന്നെ ഭക്ഷണം എട്ടു പ്രാവശ്യം കൊണ്ട് കഴിയ്ക്കുക. അതായത് ഒരുമിച്ച് കഴിയ്ക്കാതെ കുറേശെ വീതം കഴിയ്ക്കാം. ഇത് വിശപ്പകറ്റാന്‍ സഹായിക്കുകയും ചെയ്യുന്നു.

​അത്താഴം​

അത്താഴ സമയമാണ്, അത്താഴമാണ് പലരുടേയും വയര്‍ ചാടാനുള്ള പ്രധാന കാരണം. വല്ലാതെ വൈകി അത്താഴം കഴിയ്ക്കരുത്. സൂര്യാസ്തമയത്തോടെ അത്താഴമെന്നതാണ് ആരോഗ്യകരമെന്ന് പൊതുവേ തെളിഞ്ഞിട്ടുള്ള കാര്യമാണ്. 7ന് ശേഷം കഴിവതും ഒന്നും കഴിയ്ക്കരുത്. ഇതു പോലെ അരവയര്‍ മാത്രം കഴിയ്ക്കുക. വയര്‍ വല്ലാതെ നിറയും വരെ വേണ്ട. ഇതും വയര്‍ ചാടിയ്ക്കും. പ്രത്യേകിച്ചും രാത്രിയില്‍.

​ഉറക്കം ​

ഉറക്കം ശരീരത്തിലെ കൊഴുപ്പുരുക്കുന്ന ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ പ്രധാനമാണ്. ഇതിനാല്‍ ദിവസവും 7 മണിക്കൂര്‍ ഉറങ്ങുക. ആറു മണിക്കൂറെങ്കിലും നിര്‍ബന്ധമായും ഉറങ്ങണം. വൈകി കിടക്കാതെ നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. ശരീരത്തിലെ കൊഴുപ്പ് നീക്കാനും നല്ലതാണ്.

​സ്‌ട്രെസ് ​

ഇതു പോലെ ഏത് നേരം കഴിച്ചാലും ഉടന്‍ ഇരിക്കുകയോ കിടക്കുകയോ അരുത്. വ്യായാമം ചെയ്യാന്‍ മടിയെങ്കിലും 10 മിനിറ്റെങ്കിലും നടക്കുക. ഭക്ഷണ ശേഷം ഇത് നിര്‍ബന്ധമായും ചെയ്യുക. ഇത് ദഹനം മെച്ചപ്പെടുത്തുന്നു. ആരോഗ്യം നല്‍കുന്നു.

സ്‌ട്രെസ് പോലുള്ളവ വയറ്റില്‍ കൊഴുപ്പടിഞ്ഞ് കൂടാന്‍ ഇടയാക്കും. ഇത് നിയന്ത്രിയ്ക്കാന്‍ ശ്രമിയ്ക്കുക. ഹോര്‍മോണ്‍ പ്രശ്‌നങ്ങളെങ്കില്‍ വയര്‍ ചാടും. ഇതിന് മെഡിക്കല്‍ സഹായം തേടാം.

Exit mobile version