സ്ത്രീകളിലെ ലൈംഗിക സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി നല്‍കുന്നു

സ്ത്രീകളിലെ-ലൈംഗിക-സംശയങ്ങള്‍ക്ക്-ഡോക്ടര്‍-മറുപടി-നല്‍കുന്നു
ലൈംഗിക ജീവിതത്തെ കുറിച്ച് പലര്‍ക്കും പല തരം സംശയങ്ങളുമുണ്ടാകുന്നത് സാധാരണയാണ്. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ പലപ്പോഴും ഡോക്ടറോട് പോലും തുറന്ന് സംസാരിയ്ക്കുവാന്‍ മടിയ്ക്കും. ലൈംഗിക ജീവിതത്തെ സംബന്ധിച്ചുള്ള ചില സാധാരണ സംശയങ്ങള്‍ക്ക് Dr. Sneha J,MBBS, MD OBG (AIIMS Delhi), DNB OBG,
Fellow Reproductive Medicine (RGUHS), Visiting Fellow Fertility (Madrid & Chicago)Consultant Gynaecologist and Reproductive MedicineNU Hospitals & NU Fertility, Bangalore ​മറുപടി നല്‍കുന്നു.

മെനോപോസ് ശേഷം സെക്‌സ് ആസ്വദിയ്ക്കാന്‍ സാധിയ്ക്കുമോ?

മെനോപോസ് ശേഷം സെക്‌സ് ആസ്വദിയ്ക്കാന്‍ സാധിയ്ക്കുമോ?

പ്രായം സെക്‌സിന് തടസമല്ല. മെനോപോസ് ശേഷം ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം ലൈംഗിക താല്‍പര്യം കുറയുന്നതും സെക്‌സ് വേദനിപ്പിയ്ക്കുന്നതും സാധാരണയാണ്. ഇത് ഈസ്ട്രജന്‍, ടെസ്റ്റോസ്റ്റിറോണ്‍ കുറവ് കാരണമാണ് ഉണ്ടാകുന്നത്. ആവശ്യമെങ്കില്‍ ഹോര്‍മോണ്‍ തെറാപ്പി ഡോക്ടറുടെ ഉപദേശ പ്രകാരം ചെയ്യാം. വജൈനല്‍ റിജ്യുവനേഷന്‍ മെനോപോസ് ശേഷം സെക്‌സ് സുഖകരമാക്കാന്‍ ചെയ്യാവുന്ന ഒന്നാണ്. ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുന്നതും പങ്കാളിയുമായുള്ള മനസ് തുറന്നുള്ള സംസാരവുമെല്ലാം പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും.

​എന്താണ് ലൈംഗീക രോഗങ്ങൾ? എന്തൊക്കെയാണ് ലക്ഷണങ്ങൾ

എന്താണ് ലൈംഗീക രോഗങ്ങൾ? എന്തൊക്കെയാണ് ലക്ഷണങ്ങൾ

പീഗാസം: ഇതിന് ദോഷവശങ്ങളുണ്ടോ​

പീഗാസം എന്നത് മൂത്ര വിസര്‍ജന സമയത്ത് അനുഭവപ്പെടുന്ന ഒരു തരം ഓര്‍ഗാസമാണ്. ഇത് സ്ത്രീകള്‍ക്കുണ്ടാകുന്നത് ഈ സമയത്ത് സ്ത്രീയ്ക്ക് ഓര്‍ഗാസ കാരണമാകുന്ന ഭാഗത്തുണ്ടാകുന്ന പ്രഷര്‍ കാരണമാണ്. യുറീത്രല്‍ സ്‌പോഞ്ച്, ക്ലിറ്റോറിസ് എന്നിവിടങ്ങളിലാണ് ഇത് സാധാരണയായി ഉണ്ടാകുന്നത്. പ്രത്യേകിച്ചും യൂറിനറി ബ്ലാഡര്‍ നിറയുമ്പോള്‍. ഇത്തരം സന്ദര്‍ഭത്തില്‍ മൂത്ര വിസര്‍ജനം നടക്കുമ്പോഴാണ് ഇത് ഇത്തരത്തിലെ ഓര്‍ഗാസ കാരണമാകുന്നത്. ചിലര്‍ ഇത്തരം പീഗാസത്തിനായി ഏറെ സമയം മൂത്രം പിടിച്ച് വയ്ക്കും. ഇത് യൂറിനറി ഇന്‍ഫെക്ഷനുകള്‍ക്കും ഞരമ്പുകള്‍ക്ക് ബലം കുറഞ്ഞ് നിയന്ത്രണമില്ലാത്ത മൂത്രം പോകുന്ന യൂറിനറി ഇന്‍കോണ്ടിനെന്‍സിനും ഇടയാക്കും.

എപ്രകാരം ലൈംഗിക ആരോഗ്യം സംരക്ഷിയ്ക്കാന്‍ സാധിയ്ക്കും ?

ലൈംഗിക ശുചിത്വം ആരംഭിയ്ക്കുന്നത് ലൈംഗിക വിദ്യാഭ്യാസത്തില്‍ നിന്നാണ്. ഇതെക്കുറിച്ചുള്ള സംശയങ്ങള്‍ ആരോഗ്യ വിദഗ്ധനോട് ചോദിയ്ക്കുക. സേഫ് സെക്‌സ് സെക്‌സിലൂടെ വരാന്‍ സാധ്യതയുള്ള രോഗങ്ങളെ തടയാന്‍ അത്യാവശ്യമാണ്. ഇതു പോലെ തന്നെ ആഗ്രഹിയ്ക്കാതെയുള്ള ഗര്‍ഭധാരണം തടയാനും. ലൈംഗിക ജീവിതം സുഖകരമാക്കാനും ശരീരത്തിന്റെ ആകെയുളള ആരോഗ്യത്തിനും ഇതേറെ അത്യാവശ്യമാണ്.

ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷണമുണ്ടോ ?

ആരോഗ്യകരമായ ഡയററ് സെക്‌സിനടക്കം എല്ലാ കാര്യങ്ങള്‍ക്കും അത്യാവശ്യമാണ്. ആരോഗ്യകരമായ ശരീരഭാരം കാത്ത് സൂക്ഷിയ്‌ക്കേണ്ടത് സെക്‌സ് ജീവിതത്തിന് അത്യാവശ്യമാണ്. കാരണം സെക്‌സിനായി ഉത്തേജനം ലഭിയ്ക്കുന്നത് ബ്രെയിനില്‍ നിന്നാണ്. പോഷകാഹാരം കഴിയ്ക്കുന്നത് ബ്രെയിനെ ഡിപ്രഷന്‍, ഉത്കണ്ഠ പോലുള്ള അവസ്ഥകളില്‍ നിന്നും സംരക്ഷിയ്ക്കും.

ഇതെല്ലാം സെക്‌സ് ജീവിതത്തെ ബാധിയ്ക്കുന്ന ഘടകങ്ങളാണ്. ഡാര്‍ക് ചോക്ലേറ്റ്, അവോക്കാഡോ, ഗ്രീന്‍ ടീ, മത്തങ്ങാവിത്ത്, പോംഗ്രനേറ്റ്, തണ്ണിമത്തന്‍ എന്നിവയെല്ലാം തന്നെ സെക്‌സ് ജീവിതത്തെ മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങളാണ്.

Exit mobile version