ജന്മദിനം ഒരേ ദിവസം ആഘോഷിച്ച് 9 പേർ, അപൂർവ നേട്ടം സ്വന്തമാക്കി ഒരു കുടുംബം

ജന്മദിനം-ഒരേ-ദിവസം-ആഘോഷിച്ച്-9-പേർ,-അപൂർവ-നേട്ടം-സ്വന്തമാക്കി-ഒരു-കുടുംബം

ഒരേ കുടുംബത്തിലെ 9 പേരാണ് ഒരേ ദിവസം ജന്മദിനം ആഘോഷിക്കുന്നത്. ഏറെ രസകരമായ ഈ സംഭവും ഗിന്നസ് വേൾഡ് റെക്കോർഡിൻ്റെ പേജിലൂടെയാണ് പുറത്ത് വന്നത്.

amir and family
(Images: guinnessworldrecord.com )
എല്ലാവർക്കും ഏറെ സന്തോഷം നൽകുന്ന ദിവസമാണ് ജന്മദിനം. എന്നാൽ ഒരു ജന്മദിന തീയതി കൊണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിരിക്കുകയാണ് ഒരു കുടുംബത്തിലെ അംഗങ്ങൾ. പാകിസ്ഥാനിൽ നിന്നുള്ള ഒരു കുടുംബത്തിലെ അംഗങ്ങൾ ഒരേ ദിവസം ജന്മദിനം ആഘോഷിക്കുകയാണ്. ലാർക്കാന സ്വദേശി ആമിർ അലിയുടെ കുടുംബത്തിലെ 9 പേരാണ് ഓഗസ്റ്റ് 1 ന് ജന്മദിനം ആഘോഷിക്കുന്നത്. ഇപ്പോൾ ഇതാ ഈ അപൂർവ നേട്ടത്തിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു കുടുംബം.ഗിന്നസ് വേൾഡ് റെക്കോഡിൻ്റെ ഔദ്യോഗിക പേജിൽ തന്നെയാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തിൻ്റെ ഒരു ചിത്രവും സൈറ്റിലുണ്ട്. പാകിസ്ഥാനിലെ ലാർക്കാന സ്വദേശിയാണ് ആമിർ അലി. ഭാര്യ ഖുദേജയും ഏഴ് മക്കളും അടങ്ങുന്നതാണ് ഇദ്ദേഹത്തിൻ്റെ കുടുംബം. ഇവരുടെ ഏഴ് കുട്ടികളിൽ നാല് പേർ ഇരട്ടകളാണ്. 19നും 30നും ഇടയിൽ പ്രായമുള്ള ഈ മക്കളുടെ എല്ലാം ജന്മദിനം ഓഗസ്റ്റ് 1നാണ്. ഇത് മാത്രമല്ല ഇവരുടെ വീട്ടിലെ പ്രത്യേകത. ആമിറിൻ്റെയും ഭാര്യയുടെയും വിവാഹ വാർഷികവും ഓഗസ്റ്റ് 1നാണ് എന്നതാണ് മറ്റൊരു അത്ഭുതം.

എന്തായാലും സംഗതി ഇപ്പോൾ കുടുംബത്തിൽ ഇരട്ടി സന്തോഷം നൽകിയിരിക്കുകയാണ്. അപൂർവ നേട്ടമാണ് ഈ കുടുംബത്തിന് ഇപ്പോൾ ഉള്ളത്. കുടുംബത്തിലെ ഒൻപത് പേർ ഒരേ ദിവസം ജനിച്ചുവെന്നതും ഒരേ തീയതിയിൽ ജനിക്കുന്ന ഏറ്റവും കൂടുതൽ സഹോദരങ്ങൾ എന്ന നേട്ടവുമാണ് ഇവർ സ്വന്തമാക്കിയത്. സാധാരണ പ്രസവത്തിലൂടെ ആണ് ഈ കുഞ്ഞുങ്ങൾ എല്ലാം ജനിച്ചതെന്നതാണ് മറ്റൊരു പ്രത്യേകത.

Also Read: തിലകനും ജഗതിയും ഇന്നസെൻ്റുമൊക്കെ ചേരുന്ന മലയാള ടച്ചുള്ള ‘ഫാസ്റ്റ് എക്സ്’, പൊട്ടി ചിരിച്ച് കാഴ്ചക്കാർ

മുമ്പ്, ഫെബ്രുവരി 20 ന് ഒരേ ജന്മദിനം പങ്കിടുന്ന അഞ്ച് കുട്ടികളുമായി അമേരിക്കയിൽ നിന്നുള്ള കമ്മിൻസ് കുടുംബം റെക്കോർഡ് നേടിയിരുന്നു. മാംഗിസ് ഈ നേട്ടം ഒരു പുതിയ തലത്തിലേക്ക് ഉയർത്തി. ഈ അസാധാരണ പാകിസ്ഥാൻ കുടുംബം ലോകത്തെ വിസ്മയിപ്പിച്ചു, അഭിമാനകരമായ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി.

English Summary: Family of nine celebrates same birthday

കൂടുതൽ വൈറൽ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Recommended News

Exit mobile version