ബിപി നോക്കുമ്പോള്‍ കൃത്യമാകാന്‍ ചെയ്യേണ്ടത്‌

ബിപി-നോക്കുമ്പോള്‍-കൃത്യമാകാന്‍-ചെയ്യേണ്ടത്‌

ബിപി നോക്കുമ്പോള്‍ കൃത്യമാകാന്‍ ചെയ്യേണ്ടത്‌

Authored by Saritha PV | Samayam Malayalam | Updated: 14 Jul 2023, 12:09 pm

ബിപി നോക്കുമ്പോള്‍ പലര്‍ക്കും വ്യത്യാസങ്ങള്‍ കണ്ട് കണ്‍ഫ്യൂഷനുണ്ടാകാറുണ്ട്. കൃത്യരീതിയില്‍ ബിപി നോക്കിയാല്‍ മാത്രമാണ് കൃത്യമായി അറിയാന്‍ സാധിയ്ക്കുക. ബിപി കൃത്യമായി എങ്ങനെ നോക്കാം എന്നറിയൂ.

സാധാരണയായി പലര്‍ക്കും ഉണ്ടാകുന്ന ഒന്നാണ് ബിപി അഥവാ ബ്ലഡ് പ്രഷര്‍ അഥവാ രക്തസമ്മര്‍ദം. ബിപി കൂടുന്നതും ഇതു പോലെ തന്നെ കുറയുന്നതുമൊന്നും നല്ല ലക്ഷണങ്ങളല്ല. ബിപി കൂടുന്നത് സ്‌ട്രോക്ക്, അററാക്ക് പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു. ബിപി പണ്ട് കാലത്ത് ഹോസ്പിറ്റലില്‍ പോയി നോക്കണമായിരുന്നുവെങ്കില്‍ ഇന്നത് വീട്ടില്‍ തന്നെ പരിശോധിയ്ക്കാനുള്ള വഴികള്‍ പലതുമുണ്ട്.
ബിപി പലപ്പോഴും നാം പരിശോധിയ്ക്കുന്ന രീതികള്‍ ശരിയാകണമെന്നില്ല. കൃത്യമായി നോക്കിയാലേ ഫലവും കൃത്യമായിരിയ്ക്കൂ. ബിപി ശരിയായി പരിശോധിയ്ക്കാനുള്ള വഴികള്‍ എന്തെല്ലാമെന്നറിയൂ. ഹാര്‍വാര്‍ഡ് ഹെല്‍ത്ത് പ്രകാരമാണിത്.

​നിവര്‍ന്ന് ഇരിയ്ക്കുക​

ഒരു ചെയറില്‍ നിവര്‍ന്ന് ഇരിയ്ക്കുക. പുറംഭാഗം സപ്പോര്‍ട്ട് കൊടുത്താണ് ഇരിയ്‌ക്കേണ്ടത്. കാലുകള്‍ ശരിയായി നിലത്തമര്‍ത്തി വയ്ക്കണം. അധികം ബലം കൊടുത്തല്ല. സാധാരണ രീതിയില്‍ തന്നെ വയ്ക്കുക. തോള്‍ ഭാഗം ഏതാണ്ട് ഹൃദയഭാത്തിന് നേരെ വരണം.

അതായത്. ഷോള്‍ഡര്‍ ബലം പിടിച്ച രീതിയില്‍ ആകരുത്. റിലാക്‌സ് ആയ പൊസിഷനില്‍ സാധാരണ രീതിയില്‍ പിടിയ്ക്കുക. ബിപി നോക്കിക്കഴിയുന്നത് വരേയും ഇതേ രീതിയില്‍ ഇരിയ്ക്കണം.

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍

ഭാരം കുറക്കുന്നത് സംബന്ധിച്ച ചില കെട്ടുകഥകളും അവയുടെ സത്യവും നോക്കാം

​കഫീന്‍ ​

ബിപി നോക്കുന്നതിന് ചുരുങ്ങിയത് 30 മിനിറ്റ് മുന്‍പായെങ്കിലും പുകവലി, കഫീന്‍ അടങ്ങിയ കാപ്പി പോലുള്ളവ, വ്യായാമം എന്നിവ ചെയ്യരുത്. ഇവ ബിപിയുടെ ശരിയായ കണക്ക് ലഭിയ്ക്കാതിരിയ്ക്കാന്‍ കാരണമാകും. വീട്ടില്‍ നോക്കുന്ന ബിപി മെഷീനുകള്‍ സാധാരണ സ്റ്റെതസ്‌കോപ്പില്ലാതെയുള്ളവയാണ്. ഇതിന്റെ കഫ് ഭാഗം, അതായത് ബിപി നോക്കാന്‍ കയ്യില്‍ ചുറ്റുന്ന ഭാഗം കയ്മുട്ടിന്റെ ഒരിഞ്ച് അഥവാ 2.5 സെന്റീമീറ്റര്‍ മുകളിലായി കെട്ടണം. കൈമുട്ടിന്റെ മുന്‍ഭാഗത്താണ് ഇതിന്റെ ട്യൂബ് വരേണ്ടത്. കൈമുട്ടിന്റെ മുന്‍ഭാഗത്ത് ഏകദേശം നടുവിലായി ഇത് വരണം.

പ്രഷര്‍ മെഷീന്‍

ഇത് വല്ലാതെ അയഞ്ഞോ വല്ലാതെ മുറുക്കിയോ കെട്ടരുത്. പ്രഷര്‍ മെഷീന്‍ പ്രവര്‍ത്തിച്ച് തുടങ്ങുമ്പോള്‍ കയ്യില്‍ ഇത് ഇറുകുന്നതും പിന്നീട് അയയുന്നതും അനുഭവിച്ചറിയാന്‍ സാധിയ്ക്കും. ഇലക്ട്രോണിക് ബിപി മെഷീനുകള്‍ ഒരുമിച്ച് കൃത്യമായ പ്രഷര്‍ കാണിയ്ക്കും.

അതേ സമയം ആശുപത്രികളില്‍ പലപ്പോഴും ഉപയോഗിയ്ക്കുന്ന മാന്യുവല്‍ മെഷീനില്‍ പ്രഷര്‍ കയ്യ് കൊണ്ട് പമ്പ് ചെയ്ത് പ്രയോഗിയ്ക്കുന്ന രീതിയാണ്. ചിലര്‍ സ്‌റ്റെതസ്‌കോപ്പും ഉപയോഗിയ്ക്കും.

​മെഷീന്‍ ​

ബിപി നോക്കുന്ന സമയത്ത് സംസാരിയ്ക്കരുത്. റിലാക്‌സ് ചെയ്തിരിയ്ക്കുക. കയ്യില്‍ കഫ് കെട്ടിയ ശേഷം മാത്രം മെഷീന്‍ ഓണാക്കുക. റീഡിംഗ് നോക്കിക്കഴിയും വരെ കയ്യോ മെഷീനോ ചലിപ്പിയ്ക്കരുത്. ഇതു പോലെ സാധാരണ രീതിയില്‍ ശ്വാസോച്ഛാസം ചെയ്യുക.

ഇടത് കയ്യിനേക്കാള്‍ വലത് കയ്യില്‍ ബിപി നോക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതിനേക്കാള്‍ നല്ലതാണ് ഒരു തവണ രണ്ട് കയ്യിലും മാറി മാറി നോക്കുന്നത്. ബിപി നോക്കുമ്പോള്‍ ഒരു തവണയെങ്കിലും രണ്ട് കയ്യിലും മാറി നോക്കണം. ബിപി രണ്ടു തവണയെങ്കിലും നോക്കണം. ഇതില്‍ 5 പോയിന്റിനേക്കാള്‍ കൂടുതല്‍ വ്യത്യാസമെങ്കില്‍ മൂന്നാം തവണ കൂടി നോക്കാം. ഓരോ തവണയും ബിപി നോക്കുന്നതിനിടയില്‍ അല്‍ പം ഇടവേളയും വേണം. ഒരിക്കല്‍ നോക്കി അല്‍പനേരം കഴിഞ്ഞ ശേഷം മാത്രം വീണ്ടും ബിപി നോക്കാം.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version