ശരീരത്തിൻ്റെ ഈ ഭാഗങ്ങളിലെ നീർവീക്കം ഫാറ്റി ലിവറിൻ്റെ പ്രധാന ലക്ഷണങ്ങളാണ്, അവഗണിക്കരുത്

ശരീരത്തിൻ്റെ-ഈ-ഭാഗങ്ങളിലെ-നീർവീക്കം-ഫാറ്റി-ലിവറിൻ്റെ-പ്രധാന-ലക്ഷണങ്ങളാണ്,-അവഗണിക്കരുത്
ശരീരത്തിൻ്റെ ഓരോ അവയവങ്ങളും ഓരോ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ശരീരത്തിലെ ഏറ്റവും പ്രധാനമായൊരു അവയവമാണ് കരൾ. ഒരു വ്യക്തിയുടെ ശരീരത്തിൽ നടക്കുന്ന ദഹനപ്രക്രിയയിൽ ഏറ്റവും പ്രധാനമായും പ്രവർത്തിക്കുന്നതാണ് കരൾ. ശരീരത്തിലെ ആവശ്യമില്ലാത്ത മാലിന്യങ്ങളെയും മറ്റ് അനാവശ്യ വസ്തുക്കളെയും സംസ്കരിച്ച് ശരീരത്തെ വ്യത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്നതാണ് കരളാണ്. അതുകൊണ്ട് തന്നെ കരളിൻ്റെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കേണ്ടതും ഏറെ പ്രധാനമാണ്. കരളിൻ്റെ പ്രവർത്തനത്തിലുണ്ടാകുന്ന കേടുപാടുകൾ പലപ്പോഴും ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞ് കൂടാൻ കാരണമാകുന്നു. കരളിനെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഫാറ്റി ലിവർ. ഈ രോഗവസ്ഥയുടെ സമയത്ത് ശരീരം തന്നെ ചില സൂചനകൾ നൽകുന്നു.

കാൽ

കാൽ

കരൾ കൃത്യമായി പ്രവർത്തിക്കാതെ വരുമ്പോൾ ഞരമ്പുകളിലേക്ക് അതിൻ്റെ സമ്മർദ്ദം അമിതമായി വരുന്നു. ഈ മർദ്ദം കരളിലെ രക്തയോട്ടം നിയന്ത്രിക്കുന്നു. ഇതിൻ്റെ ഫലമായി ശരീരത്തിൽ നിന്ന് അമിതമായി ഉണ്ടാകുന്ന ഉപ്പ് പുറന്തള്ളാൻ വൃക്കകൾക്ക് കഴിയില്ല. കാലുകളിൽ ഇത് മൂലം വീക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരത്തിലെ കാലിൽ ഉണ്ടാകുന്ന മാറ്റങ്ങളെ നിസാരമായി കാണാൻ പാടില്ല. കരളിൻ്റെ പ്രവർത്തനം ശരിയല്ലാത്തതിൻ്റെ ലക്ഷണങ്ങളായിരിക്കാം.

​കരൾ രോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കരൾ രോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാൽപാദങ്ങൾ

കാൽപാദങ്ങളിലെ നീരും വീക്കവും ഫാറ്റി ലിവറിൻ്റെ മറ്റൊരു ലക്ഷണമാണ്. മാറി കൊണ്ടിരിക്കുന്ന ഭക്ഷണശൈലിയും ജീവിതശൈലിയുമൊക്കെ ആണ് ഈ രോഗത്തിൻ്റെ പ്രധാന കാരണങ്ങൾ. ദീർഘനേരത്തെ യാത്ര അല്ലെങ്കിൽ ഇരുന്നുള്ള ജോലി എന്നിവയെല്ലാം കാൽ പാദങ്ങളിൽ വീക്കമുണ്ടാക്കാനുള്ള പ്രധാന കാരണങ്ങളാണെങ്കിലും ഫാറ്റി ലിവറിനും ഈ ലക്ഷണമുണ്ടാകാറുണ്ട്. കൃത്യമായി രോഗം കണ്ടെത്തുകയും ചികിത്സിക്കുകയും വേണ്ടത് വളരെ പ്രധാനമാണ്.

കണങ്കാൽ

കണങ്കാലിൽ വീക്കമുണ്ടാകുന്നതും ഈ രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. ചില സമയങ്ങളിൽ കണങ്കാലിൽ നിന്ന് വീക്കം പാദങ്ങളിലേക്ക് പടരാനുള്ള സാധ്യത കൂടുതലാണ്. എഡിമ എന്നത് കരൾ രോഗത്തിൻ്റെ ഒരു പ്രധാന ലക്ഷണമാണ്. കാലുകൾ, കൈ വിരലുകൾ, കണങ്കാൽ എന്നിവിടങ്ങളിലെല്ലാം നീര് ഉണ്ടാകാറുണ്ട്. വീക്കമെന്നും ഇത് അറിയപ്പെടാറുണ്ട്. ഇത്തരം അസ്വാഭാവിക വീക്കത്തിന് ശ്രദ്ധിക്കാതെ പോകരുത്.

വയർ വീർക്കുക

ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉള്ളവർക്ക് വയർ വീർക്കുന്ന പ്രശ്നമുണ്ടാകാറുണ്ട്. എന്നാൽ വയർ എപ്പോഴും വീർക്കുന്നത് അപകടകരമായ ലക്ഷണമാണ്. പൊതുവെ അവസാന ഘട്ടമാകമ്പോഴാണ് ഫാറ്റി ലിവറിൻ്റെ ലക്ഷണങ്ങൾ പുറത്ത് വരാൻ തുടങ്ങുന്നത്. വയറിലെ വീക്കം പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഫാറ്റി ലിവറിൻ്റെ ലക്ഷണമാകാനും സാധ്യത വളരെ കൂടുതലാണ്. കൃത്യ സമയത്ത് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ചികിത്സിക്കാൻ ശ്രമിക്കുക. കാരണം ഇത് കരൾ രോഗത്തിൻ്റെയോ അല്ലെങ്കിൽ ക്യാൻസറിൻ്റെയോ ലക്ഷണമായേക്കാം.

വിരളിൻ്റെ അറ്റത്തെ വീക്കം

കൈ വിരലുകളുടെ അറ്റത്ത് ഉണ്ടാകുന്ന വീക്കവും ഫാറ്റി ലിവറിൻ്റെ ഒരു പ്രധാന ലക്ഷണമാണ്. സാധാരണയെക്കാൾ അമിതമായി വിരളിൻ്റെ അറ്റം വീർത്ത് ഇരിക്കുന്നതായി തോന്നിയാൽ കൃത്യമായി ചികിത്സ തേടാൻ ശ്രമിക്കുക. ലിവർ സിറോസിസിൻ്റെ ലക്ഷണമായിരിക്കാം ഇത്. ഈ അവസ്ഥ തുടർച്ചയായി ശ്രദ്ധയിൽപ്പെട്ടാൽ തീർച്ചയായും ഡോക്ടറെ കാണിക്കുകയും ചികിത്സ തേടുകയും വേണം.

English Summary: Fatty liver symptoms

Disclaimer: പൊതുവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള രോഗ ലക്ഷണമുള്ളവർ തീർച്ചയായും ഡോക്ടറുടെ ഉപദേശം തേടുക.

കൂടുതൽ ആരോഗ്യ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Exit mobile version