വന്ധ്യതാ കാരണങ്ങള്‍
എപ്പിഡെമിയോളജി റിസര്‍ച്ച് പ്രകാരം 10-15 ശതമാനം ദമ്പതിമാര്‍ വന്ധ്യതാ പ്രശ്‌നങ്ങളിലൂടെ കടന്ന് പോകുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളുള്ള സ്ത്രീകള്‍ക്ക് പലര്‍ക്കും കടുത്ത ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളുമുണ്ടാകുന്നു. ഇതല്ലാതെ വന്ധ്യതാ ചികിത്സകള്‍ പലപ്പോഴും ഒവേറിയന്‍ ഹൈപ്പര്‍ സ്റ്റിമുലേഷന്‍, ബ്ലീഡിംഗ്, ഇന്‍ഫെക്ഷനുകള്‍ തുടങ്ങിയ പല തരത്തിലെ പ്രശ്‌നങ്ങള്‍ക്കും കാരണാകുകയും ചെയ്യുന്നു. വന്ധ്യതാ കാരണങ്ങള്‍ മാത്രമല്ല, കൂടുതല്‍ ജോലി, ഇതിലെ സമ്മര്‍ദം പലപ്പോഴും ഗര്‍ഭം ധരിച്ചാലും പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നു. ചാപിള്ള, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന് ശാരീരിക വൈകല്യം, കുഞ്ഞിന്റെ വളര്‍ച്ച കുറയുക തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുകയും ചെയ്യുന്നു. അമ്മയ്ക്കും കുഞ്ഞിനും പ്രീ ക്ലാസിയ കാരണമുണ്ടാകുന്ന പ്രശ്‌നങ്ങളും കുഞ്ഞിനുണ്ടാകുന്ന കുറഞ്ഞ തൂക്കവുമെല്ലാം ഇത്തരത്തിലെ നീണ്ട ജോലി കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളാണെന്ന് ഡോക്ടര്‍ പറയുന്നു.
സ്വാഭാവിക നിറം വീണ്ടെടുക്കാൻ കടലമാവുകൊണ്ടൊരു ഫേസ് പാക്ക്
സ്വാഭാവിക നിറം വീണ്ടെടുക്കാൻ കടലമാവുകൊണ്ടൊരു ഫേസ് പാക്ക്
വെളിച്ചത്തില്‍
ശരീരത്തിന് ഒരു സിര്‍കാഡിയന്‍ റിഥമുണ്ട്. ഒരു ബോഡി ക്ലോക്ക്. ഇതനുസരിച്ചാണ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതില്‍ ഉറങ്ങുന്ന, ഉണരുന്ന കൈക്കളിലുകള്‍, ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍, ദഹനം, പ്രത്യുല്‍പാദനവുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ എന്നിവയെല്ലാം തന്നെ പെടുന്നു. ഇവയെല്ലാം വെളിച്ചവും ഇരുട്ടുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. യ്ക്കുകയും ചെയ്യുന്നു. നീണ്ട സമയം വെളിച്ചത്തില്‍ ഇരിയ്ക്കുന്നത് ശരീരത്തിലെ ഈ നോര്‍മല്‍ ക്ലോക്കിനെ ബാധിയ്ക്കുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയും ചെയ്യുന്നു.
ഹോര്‍മോണ്‍ ബാലന്‍സിനേയും
നീണ്ട സമയം ജോലി ചെയ്യുന്നത് ഹോര്‍മോണ്‍ ബാലന്‍സിനേയും ഇതുവഴി പ്രത്യുല്‍പാദന ആരോഗ്യത്തേയും ബാധിയ്ക്കുന്നു. ക്രമമല്ലാത്ത ആര്‍ത്തവം, കുറഞ്ഞ പ്രത്യുല്‍പാദന ശേഷി, അബോര്‍ഷന്‍ സാധ്യത, മാസം തികയാതെയുളള പ്രസവം എന്നിവയ്ക്ക് ഇട വരുത്തുന്ന ഇതിനൊപ്പം പുകവലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, ബിപി, പ്രമേഹം, അമിതവണ്ണം എന്നിവയെല്ലാം തന്നെ വന്ധ്യതാ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നു.
സ്‌ട്രെസ്
ജോലി വന്ധ്യതാ പ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തുന്നതില്‍ ഒന്ന് മെന്റല്‍ സ്‌ട്രെസാണ്. സ്‌ട്രെസ് കൂടുന്നത് സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം ബുദ്ധിമുട്ടാക്കുന്നു. ഹോര്‍മോണ്‍ ബാലന്‍സ് ഇത് തകിടം മറിയ്ക്കുന്നതാണ് കാരണം. ജോലി ചെയ്യുന്ന പല സ്ത്രീകള്‍ക്കും കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരാറുണ്ട്. ഇത് സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയാന്‍ കാരണമാകുന്നു. ശാരീരികവും മാനസികവുമായ സ്‌ട്രെസ് തന്നെയാണ് കാരണമാകുന്നത്. ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയാനും പുരുഷ ഹോര്‍മോണായ ആന്‍ഡ്രോജന്‍ കൂടാനും ഇടയാക്കുന്നത് വന്ധ്യതാ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു.
രാത്രി ഷിഫ്റ്റ്
ചില സ്ത്രീകള്‍ ജോലിയുടെ ഭാഗമായി കനമുള്ള വസ്തുക്കള്‍ നീക്കുകയും ഉയര്‍ത്തുകയും ചെയ്യുന്നു. അവരുടെ ജോലിയുടെ ഭാഗമായാകും ഇത് ചെയ്യുന്നത്. ഇതും ഇതു പോലെ അമിതമായി വളയുന്നതും കൂടുതല്‍ സമയം നില്‍ക്കുന്നതുമെല്ലാം വന്ധ്യതാ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു. കഠിനമായ ശാരീരിക അധ്വാനം സ്ത്രീകളിലെ അണ്ഡോല്‍പാദനം കുറയ്ക്കാന്‍ ഇടയാക്കുന്നു.
ഇതു പോലെ രാത്രി ഷിഫ്റ്റ് ചെയ്യുന്ന സ്ത്രീകളില്‍ വന്ധ്യതാ സാധ്യത കൂടുതലാണ്. ഇവരില്‍ അണ്ഡോല്‍പാദനവും കുറവായിരിയ്ക്കും. ഇതെല്ലാം ഗര്‍ഭധാരണത്തെ ബാധിച്ചേക്കാം.
വന്ധ്യതാ പ്രശ്‌നങ്ങള്‍
കെമിക്കലുകളുമായുള്ള സംസര്‍ഗവും റേഡിയേഷന്‍ ഏല്‍ക്കുന്നതുമെല്ലാം വന്ധ്യതാ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, ഗര്‍ഭധാരണത്തിന് പ്രയാസം നേരിടുന്നുവെങ്കില്‍ ഡോക്ടറോട് ജോലിയുടെ രീതികളെക്കുറിച്ച് കൂടി വിശദീകരിയ്ക്കുക. പലപ്പോഴും ഇതാകാം, വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള പല കാരണങ്ങളില്‍ ഒന്ന്. വന്ധ്യതാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാരമായി ഇന്ന് എഗ് ഫ്രീസിംഗ് പോലുള്ള പല മെഡിക്കല്‍ വഴികളുമുണ്ട്.