രാഷ്ട്രീയ നേതാവായ ഭാര്യയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി; മൃതദേഹത്തിന് കാവലിരുന്ന് ഭർത്താവ്, അറസ്റ്റിൽ

രാഷ്ട്രീയ-നേതാവായ-ഭാര്യയെ-കല്ലുകൊണ്ടിടിച്ച്-കൊലപ്പെടുത്തി;-മൃതദേഹത്തിന്-കാവലിരുന്ന്-ഭർത്താവ്,-അറസ്റ്റിൽ

രാഷ്ട്രീയ നേതാവായ ഭാര്യയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി; മൃതദേഹത്തിന് കാവലിരുന്ന് ഭർത്താവ്, അറസ്റ്റിൽ

രാത്രിയിൽ ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ രമേഷ് സുമനെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പുലർച്ചെവരെ മൃതദേഹത്തിനരികെ ഇയാൾ കാവലിരുന്നു

Arrest
പ്രതീകാത്മക ചിത്രം

ഹൈലൈറ്റ്:

  • ഭാര്യയെ കൊലപ്പെടുത്തി
  • മൃതദേഹത്തിന് കാവലിരുന്ന് ഭർത്താവ്
  • കൊല്ലപ്പെട്ടത് ആർഎൽപി വനിതാ നേതാവ്
ജോധ്പൂർ: രാഷ്ട്രീയ നേതാവായ ഭാര്യയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ രാജസ്ഥാനിലെ മാതാ കാ തന്നിലാണ് സംഭവം. രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുടെ മഹിൾ മോർച്ച മുൻ പ്രസിഡന്‍റ് സുമനാണ് കൊല്ലപ്പെട്ടത്. കൃത്യത്തിനുശേഷം ഭാര്യയുടെ മൃതദേഹത്തിനരികെ ഇയാൾ കാവലിരിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നത്. സുമന്‍റെ ഭർത്താവ് രമേഷ് ബെനിവാളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. കൃത്യത്തിനുശേഷം വാതിൽ അകത്ത് നിന്ന് പൂട്ടിയ ഇയാൾ മൃതദേഹത്തിന് കാവലിരിക്കുകായിരുന്നു. ശനിയാഴ്ച പോലീസ് എത്തിയ ശേഷമാണ് ഇയാൾ വാതിൽ തുറന്നത്. 15 വർഷം മുമ്പാണ് ബെനിവാളും ഭാര്യ സുമനും വിവാഹിതരായത്. ഒരു വർഷം മുന്നേയായിരുന്നു ഇവർ പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഇവരുടെ മക്കൾ ഹോസ്റ്റലിലാണ് താമസിക്കുന്നത്.

Also Read : പുതുപ്പള്ളിയിലെ 8 പഞ്ചായത്തുകളിൽ ആറും എൽഡിഎഫിനൊപ്പം; ഉമ്മൻ ചാണ്ടിയില്ലാതെ കോൺഗ്രസ്; ഉപതെരഞ്ഞെടുപ്പിൽ എന്താകും ഫലം?

ഉടുമ്പന്നൂർ – മണിയാറൻകുടി റോഡ് യാഥാർഥ്യത്തിലേക്ക്; പൂവണിയുന്നത് ജനങ്ങളുടെ ചിരകാല സ്വപ്നം

‘വെള്ളിയാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് രമേഷ് കല്ലുകൊണ്ട് ഭാര്യയുടെ തലയ്ക്ക് അടിക്കുകയായിരുന്നു’ ഡിസിപി (ഈസ്റ്റ്) അമൃത ദുഹാൻ പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയ വിവരം ഇയാൾ ഭാര്യാസഹോദരനെ വിളിച്ച് അറിയിച്ചിരുന്നു. തുടർന്ന് ഇയാളും ബന്ധുക്കളും സ്ഥലത്തേക്ക് എത്തിയെങ്കിലും രമേഷ് വാതിൽ തുറക്കാൻ തയ്യാറായില്ല.

‘ഭാര്യയുടെ മൃതദേഹത്തിനരികെ അയാൾ ഇരിക്കുകയായിരുന്നു. പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു. സുമനെ കൊല്ലാൻ ഉപയോഗിച്ച കല്ല് കണ്ടെടുക്കുകയും ചെയ്തു’ ഡിസിപി പറഞ്ഞു.

Also Read : പൈലറ്റ് എത്തിയില്ല; തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനം 8 മണിക്കൂർ വൈകി

മരക്കച്ചവടക്കാരനാണ് രമേഷ്. രണ്ടോ മൂന്നോ മാസത്തിലൊരിക്കലേ ഇയാൾ വീട്ടിൽ വരികയുള്ളൂ. നേരത്തെ പെട്രോൾ പമ്പിൽ ജോലി ചെയ്തിരുന്ന സുമൻ പിന്നീട് ആർഎൽപിയിൽ ചേർന്ന് രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു. ഭാര്യ രാഷ്ട്രീയത്തിൽ സജീവമായത് രമേഷിന് ഇഷ്ടമായിരുന്നില്ലെന്നാണ് റിപ്പോർട്ട്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Recommended News

Exit mobile version