കാമുകിയ്ക്ക് സൂപ്പർകാർ സമ്മാനിക്കണം! ദൈവപ്രീതിയ്ക്കായി കാട്ടിൽ 40 ദിവസം പട്ടിണി കിടന്ന് യുവാവ്

കാമുകിയ്ക്ക്-സൂപ്പർകാർ-സമ്മാനിക്കണം!-ദൈവപ്രീതിയ്ക്കായി-കാട്ടിൽ-40-ദിവസം-പട്ടിണി-കിടന്ന്-യുവാവ്

| Samayam Malayalam | Updated: 25 May 2021, 04:49:00 PM

തൊഴിൽരഹിതനായ മാർക്ക് മുറാദിറ കാർ വാങ്ങാൻ 1.54 കോടി രൂപ നേടാൻ ഒരു മാർഗവുമില്ലെന്ന് മനസ്സിലാക്കിയപ്പോൾ ദൈവത്തെ പ്രീതിപ്പെടുത്താൻ 40 ദിവസം ഉപവസിക്കാൻ തീരുമാനിച്ചു, എംബെയർ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Lamborghini

Lamborghini Gallardo (representational image )

ഹൈലൈറ്റ്:

  • സെൻട്രൽ സിംബാബ്‌വെയിലെ ബിന്ദുരയിലെ മാർക്ക് മുറാദിറയാണ് കാട്ടിലെ ഒരു പർവതത്തിൽ ചെന്ന് ഉപവാസം ഇരിക്കാൻ ആരംഭിച്ചത്.
  • 33 ദിവസത്തിനുശേഷം അവശനിലയിലാണ് സുഹൃത്തുക്കൾക്ക് മുറാദിറയെ കണ്ടെത്തിയത്.
  • മരണം മുന്നിൽ കണ്ട മാർക്ക് മുറാദിറ ഏതായാലും ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവരവിന്റെ പാതയിലാണ്.

ചിലരുടെ വിശ്വാസം അന്ധമാണ്. യുക്തി എന്ന വാക്കിന് അവരുടെ നിഘണ്ടുവിൽ സ്ഥാനമുണ്ടാവില്ല. യാഥാസ്ഥിക ബോധം മിക്കവാറും തൊട്ടു തീണ്ടിയിട്ടുമുണ്ടാവില്ല. ഇക്കൂട്ടത്തില്പെട്ട ഒരാൾ അയാളുടെ കാമുകിക്ക് അവളുടെ സ്വപ്ന കാർ നൽകാൻ ചെയ്തതെന്തെന്നോ? 40 ദിവസം പട്ടിണി കിടന്നു. അതും കൊടുംകാട്ടിൽ ദൈവം പ്രത്യക്ഷപ്പെടാൻ.

സെൻട്രൽ സിംബാബ്‌വെയിലെ ബിന്ദുരയിലെ റൈസൻ സെയിന്റ്സ് ചർച്ചിലെ യുവനേതാവ് മാർക്ക് മുറാദിറയാണ് കാട്ടിലെ ഒരു പർവതത്തിൽ ചെന്ന് ഉപവാസം ഇരിക്കാൻ ആരംഭിച്ചത്. തൊഴിൽ രഹിതനായ മുറാദിറ തന്റെ കാമുകിക്ക് അവൾ ആഗ്രഹിച്ച ലംബോർഗിനിയുടെ സൂപ്പർകാർ കാർ സമ്മാനമായി നൽകണം എന്നാഗ്രഹിച്ചു. പക്ഷെ കാർ വാങ്ങാൻ 1.54 കോടി രൂപ ലഭിക്കാൻ ഒരു മാർഗവുമില്ലെന്ന് മനസ്സിലാക്കിയ മുറാദിറ ദൈവത്തെ പ്രീതിപ്പെടുത്താൻ 40 ദിവസം ഉപവസിക്കാൻ തീരുമാനിച്ചു, എന്ന് എംബെയർ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഹെറിറ്റേജ് ഹോട്ടലല്ല! നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രം വേറെ ലെവൽ
തന്റെ ദൃഢപ്രതിഞ്ജ കൂട്ടുകാരോട് പറഞ്ഞ മുറാദിറ പക്ഷെ ഏകാഗ്രത ലഭിക്കാൻ അടുത്തുള്ള കാട്ടിലെ മലമുകളിൽ പോകുന്ന കാര്യം ആരോടും പറഞ്ഞിരുന്നില്ല. കുറച്ച് ദിവസമായി മുറാദിറയെ കാണാതായതോടെ കൂട്ടുകാർ തിരച്ചിൽ ആരംഭിച്ചു. 33 ദിവസത്തിനുശേഷം അവശനിലയിലാണ് സുഹൃത്തുക്കൾക്ക് മുറാദിറയെ കണ്ടെത്താൻ സാധിച്ചത്. ഉടനെ ബിന്ദുര ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

ഓം കൊറോണ ഭാഗ് സ്വാഹാ! കോവിഡിനെ തുരത്താൻ മന്ത്രവുമായി പൂജാരി
“ജോലിയില്ലാത്ത മുറാദിറ കുറഞ്ഞത് ഒരു ജോലിക്കായി ഉപവസിച്ചിരിക്കണം,” എന്ന് മുറാദിറ പോകുന്ന പള്ളിയിലെ നേതാവ് ബിഷപ്പ് മാവുരു ഡെയ്‌ലി സ്റ്റാർ പത്രത്തോട് പറഞ്ഞു. അതിനിടെ ലംബോർഗിനി വാങ്ങുന്നതിനായി പണം സ്വരൂപിക്കുന്നതിനായി മാർക്കിന്റെ പള്ളിയിലെ ചിലർ ഒരു ധനസമാഹരണം ആരംഭിച്ചിരുന്നു. 3000 രൂപ മാത്രമേ സമാഹരിക്കാൻ അവർക്ക് സമാഹരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഈ പണം ആശുപത്രിയിലെ മുറാദിറയുടെ ചികിത്സയ്ക്കായി ചിലവഴിച്ചു.

കോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ല് വില! വിവാഹം വിമാനത്തിൽ, ഒപ്പം 130 ബന്ധുക്കൾ
കണക്കുകൾ അനുസരിച്ച് മനുഷ്യർക്ക് ഭക്ഷണമോ വെള്ളമോ ഇല്ലാതെ ജീവിക്കാൻ പറ്റും എന്നാണ്. അതെ സമയം വെള്ളവും ഭക്ഷണവുമില്ലാതെ മാർക്ക് എത്രനാൾ മുന്നോട്ട് പോയി എന്ന് വ്യക്തമല്ല. മരണം മുന്നിൽ കണ്ട മാർക്ക് മുറാദിറ ഏതായാലും ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവരവിന്റെ പാതയിലാണ്.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : man fasts for 40 days to plead god for lamborghini supercar
Malayalam News from malayalam.samayam.com, TIL Network

Exit mobile version