വൈറ്റമിൻ കെ
അടിക്കടിയുള്ള ക്ഷീണം, ശരീരത്തിലെ എല്ലുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ചർമ്മത്തിൽ രക്തം കട്ടപിടിക്കുക, ആമാശയത്തിലെ പ്രശ്‌നങ്ങൾ, മോണയിൽ രക്തസ്രാവം, ഇവയെല്ലാം വിറ്റാമിൻ കെയുടെ അഭാവം മൂലം പ്രത്യക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഈ പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കാൻ ശരീരത്തിനാവശ്യമായ വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. ഉദാഹരണത്തിന് ചീര, ബ്രോക്കോളി, സാൽമൺ, കിവി പഴം തുടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ തവണ കഴിക്കണം.
ശരീരം ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്
ശരീരം ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്
വൈറ്റമിൻ ഡി
മനുഷ്യ ശരീരത്തിന് വളരെ പ്രധാനമായി ആവശ്യമുള്ളതാണ് വൈറ്റമിൻ ഡി. സൂര്യപ്രകാശത്തിൽ നിന്നാണ് വൈറ്റമിൻ ഡി ലഭിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. ശരീരത്തിൽ വൈറ്റമിൻ ഡി കുറയുന്നത് എല്ലുകളെ ബാധിക്കുകയും പ്രതിരോധ ശേഷി കുറയ്ക്കുകയും ചെയ്യുന്നു. ഇടയ്ക്കിടെ ഉള്ള തലകറക്കം, ക്ഷീണം, തലവേദന, ഉറക്കമില്ലായ്മ പ്രശ്നം എന്നിവയെല്ലാം ഇതിൻ്റെ അഭാവമായിരിക്കാം. വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മത്സ്യം, മുട്ട, കൂൺ, പാലുൽപ്പന്നങ്ങൾ തുടങ്ങിയവ. ഇതുകൂടാതെ രാവിലെ അൽപനേരം വെയിലത്ത് നിൽക്കുന്നതും വൈറ്റമിൻ ഡിയുടെ കുറവ് തടയാൻ സഹായിക്കും.
വൈറ്റമിൻ ബി 12
വൈറ്റമിൻ ബി 12 മനുഷ്യന്റെ ആരോഗ്യത്തിന് അത്യാവശ്യമായ ഒന്നാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ വൈറ്റമിൻ ബി 12 കുറാണെങ്കിൽ നാഡീ വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. കൂടാതെ, ഒരു വ്യക്തിക്ക് മതിയായ അളവിൽ വൈറ്റമിൻ ബി 12 ലഭിച്ചില്ലെങ്കിൽ, ശരീരത്തിന്റെ ഭാരം കുറയുകയും പേശികൾ ക്ഷയിക്കാൻ തുടങ്ങുകയും ചർമ്മത്തിന്റെ നിറം മഞ്ഞ നിറമാകുകയും ചെയ്യും. കോഴിയിറച്ചി, മത്സ്യം, മുട്ട എന്നിവയിൽ നിന്ന് ബി 12 ലഭിക്കും. നോൺ വെജ് കഴിക്കാത്തവർക്ക് പാലും പാലുൽപ്പന്നങ്ങളായ തൈര്, ചീസ്, ബദാം, കശുവണ്ടി, ഓട്സ് മുതലായവ കഴിക്കുന്നതിലൂടെ ബി 12 കുറവ് ഒഴിവാക്കാം.
വൈറ്റമിൻ സി
രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നതാണ് വൈറ്റമിൻ സി. പൊതുവെ സിട്രസ് പഴങ്ങളിലാണ് വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നത്. കൂടാതെ പേശികളിലെ വേദന, സന്ധി വേദന എന്നിവയെല്ലാം വൈറ്റമിൻ സിയുടെ അഭാവം സൂചിപ്പിക്കുന്നു. വരണ്ട ചർമ്മം, പിളർന്ന മുടി, ചുവന്ന കുമിളകൾ എന്നിവ ചർമ്മത്തിൽ കാണപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഈ പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വൈറ്റമിൻ സി അടങ്ങിയ ഓറഞ്ച്, തണ്ണിമത്തൻ, കിവി, നാരങ്ങ, കാപ്‌സിക്കം, മത്തങ്ങ, തക്കാളി, ചീര, ബ്രോക്കോളി തുടങ്ങിയ പച്ചക്കറികളും കഴിക്കണം.
English Summary: Vitamins for health
Disclaimer: പൊതുവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ സഹായം തേടുക.