പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍
അമിതമായി വിശപ്പ് അനുഭവപ്പെടുകയും അതുപോലെ ഇടയ്ക്കടിയക്ക് മൂത്രം ഒഴിക്കാന്‍ തോന്നുകയും ചെയ്യും. ഇവ കൂടാതെ, പലര്‍ക്കും അമിതമായിട്ടുള്ള ക്ഷീണം, തലവേദന എന്നിവ കണ്ടുവരുന്നുണ്ട്. ചിലരില്‍ മുറിവുകള്‍ ഉണങ്ങാതെ പഴുത്ത് അല്ലെങ്കില്‍ വ്രണപ്പെട്ട് ഇരിക്കുന്നത് കാണാം. ഇതെല്ലാം പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഒരു ഡോക്ടറെ കണ്ട് പരിശോധിച്ച് കൃത്യമായ ചികിത്സ തേടേണ്ടത് അനിവാരയമാണ്. ചികിത്സ മാത്രമല്ല, അല്ലാതേയും നിങ്ങള്‍ക്ക് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കും. അത്തരം മാര്‍ഗ്ഗങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
ഹെല്‍ത്തി ഫുഡ്
നമ്മള്‍ കഴിക്കുന്നത് അല്ലെങ്കില്‍ പിന്തുടരുന്നത് നല്ല ഹെല്‍ത്തി ശീലങ്ങളാണ് എന്ന് ഒരിക്കലും പറയാന്‍ സാധിക്കുകയില്ല. പലതും ഒട്ടും ഹെല്‍ത്തിയല്ല. അമിതമായി മധുരം അടങ്ങിയത്, അതുപോലെ, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങള്‍ എന്നിവ കഴിക്കുന്നതിലൂടെ ശരീരത്തിലെ പ്രമേഹത്തെ നിന്ത്രിക്കാന്‍ നിങ്ങള്‍ക്ക് കൃത്യമായി സാധിച്ചെന്ന് വരികയില്ല.
അതിനാല്‍, നല്ലപോലം പഴം പച്ചക്കറികള്‍ നിങ്ങളുടെ ആഹാരത്തില്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. പഴം ചേര്‍ക്കുമ്പോള്‍ അത് പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ സാധിക്കുന്ന പഴങ്ങള്‍ തന്നെ ചേര്‍ക്കാന്‍ ശ്രദ്ധിക്കുക. ചില പഴങ്ങള്‍ അമിതമായി കഴിച്ചാല്‍ പ്രമേഹം വേഗത്തില്‍ കൂടുന്നതിന് കാരണമാകാറുണ്ട്.
ഇവ കൂടാതെ, പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ ധാന്യ വര്‍ഗ്ഗങ്ങള്‍, ഹെല്‍ത്തി ഫാറ്റ് അടങ്ങിയ ആഹാരങ്ങള്‍ എന്നിവ കൃത്യമായ അളവില്‍ ഒരു ദിവസത്തില്‍ ഏതെങ്കിലും ഭക്ഷണ സമയത്ത് ചേര്‍ക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
എന്താണ് ജപ്പാന്‍ ജ്വരം
ജപ്പാൻജ്വരം- ലക്ഷണങ്ങളും തടയാനുള്ള മാർഗ്ഗങ്ങളും
വ്യായാമം
ഇന്ന് പലര്‍ക്കും നല്ല വ്യായാമശീലം ഇല്ല. നമ്മള്‍ കഴിച്ച ആഹാരത്തെ കൃത്യമായി ദഹിപ്പിക്കുന്നതിനും അതുപോലെ തന്നെ, ശരീരത്തില്‍ നിന്നും അനാവശ്യമായ കൊഴുപ്പിനെ നീക്കം ചെയ്ത് നല്ല ഹെല്‍ത്തി ശരീരഭാരം നിലനിര്‍ത്താനും വ്യായാമം സഹായിക്കും.
ഇത് മാത്രമല്ല, ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാനും ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റ കുറയ്ക്കാനും രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് കൃത്യമായി ബാലന്‍സ് ചെയ്യാനും ഇത് സഹായിക്കുന്നുണ്ട്. അതിനാല്‍ നിവസത്തില്‍ ഒരു അര മണിക്കൂറെങ്കിലും നല്ല പോലെ വിയര്‍ക്കുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതാണ്. ഇതിനായി നിങ്ങള്‍ക്ക് നടത്തം, നീന്തല്‍, സൈക്ലിംഗ് എന്നിവയെല്ലാം തിരഞ്ഞെടുക്കാവുന്നതാണ്
ശരീരഭാരം
ശരീരഭാരം എല്ലായ്‌പ്പോഴും നിയന്ത്രിച്ച് നിര്‍ത്തുന്നത് നല്ലതാണ്. അമിതമായി വണ്ണം ഉള്ളവര്‍ക്ക് പ്രമേഹത്തിനുള്ള സാധ്യതയും വളരെയധികം കൂടുതലാണ്. അതിനാല്‍, കൃത്യമായി വ്യായാമം ചെയ്തും അതുപോലെ തന്നെ നല്ല ഹെല്‍ത്തി ഡയറ്റ് പിന്തുടര്‍ന്നും ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്തുക. നിങ്ങളുടെ ബോഡിമാസ്സിന് അനുപാതമായി ശരീരഭാരം നിലനിര്‍ത്തുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്.
സ്‌ട്രെസ്സ് കുറയ്ക്കാം
അമിതമായി സ്‌ട്രെസ്സ് ഉള്ളത് പ്രമേഹം വര്‍ദ്ധിപ്പിക്കാനും അതുപോലെ തന്നെ ഭാവിയില്‍ പ്രമേഹം വരാനുമുള്ള ചാന്‍സ് വളരെയധികം വര്‍ദ്ധിപ്പിക്കുന്നുണ്ട്. സ്‌ട്രെസ്സ് കൂടുമ്പോള്‍ അത് നമ്മളുടെ ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നു.
അതിനാല്‍, നല്ലപോലെ ഉറക്കം, ഡീപ്പ് ബ്രീത്തിംഗ് വ്യായാമങ്ങള്‍, യോഗ, അല്ലൈങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആക്ടിവിറ്റീസ് എന്നിവയില്‍ മുഴുകുന്നത് നല്ലതാണ്. ഇത് ജീവിതത്തെ ബാലന്‍സ് ചെയ്യുന്നതിനും അതുപോലെ തന്നൈ സ്‌ട്രെസ്സ് കുറയ്ക്കാനും നിങ്ങളെ വളരെയധികം സഹായിക്കുന്നതാണ്.
നന്നായി വെള്ളം കുടിക്കുക
ഒരു ദിവസം കുറഞ്ഞത് മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണം എന്നാണ് പറയുന്നത്. ന്മമളുടെ ശരീരത്തില്‍ നിന്നും വേയ്സ്റ്റ് പുറം തള്ളുന്നതിനും വെള്ളം കുടിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്.
ശരീരത്തിന്റെ കൃത്യമായിട്ടുള്ള പ്രവര്‍ത്തനത്തിനും, ശരീരത്തിലെ അവയവങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നതിനും വെള്ളം കുടിക്കേണ്ടത് അനിവാര്യം
ഇത്തരത്തില്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നത് രക്തത്തിലെ പഞ്ചസ്സാരയെ ഊര്‍ജമാക്കി മാറ്റാനും അങ്ങിനെ പ്രമേഹം കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കും. അതിനാല്‍, വെള്ളം കുടിക്കാന്‍ മറക്കരുത്. സാധാ വെള്ളം കുടിക്കുക. അതുപോലെ, കുറച്ച് കുറച്ച് വീതം വെള്ളം കുടിക്കുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്. ഒറ്റയടിക്ക് അമിതമായി വെള്ളം കുടിക്കരുത്.