എന്താണ് അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് ?
പഠനം പറയുന്നത്
നമുക്ക് എല്ലാവര്‍ക്കും അറിയാം നിപ്പ എന്നത് മരണം വരെ സംഭവിക്കുന്ന ഒരു വൈറസ് ബാധയാണ്. ICMR 14 സംസ്ഥാനങ്ങളിലും അതുപോലെ രണ്ട് യൂണിയന്‍ ടെറിട്ടറിയിലും നടത്തിയ പഠനത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍, അസ്സം, മേഘാലയ അതുപോലെ പോണ്ടിച്ചേരി എന്നിവിടങ്ങളിലെ വവ്വാലുകളില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
എന്നാല്‍ തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ചണ്ഡീഗ്ര എന്നിവിടങ്ങളിലെ വവ്വാലുകളില്‍ നിന്നും എടുത്ത സാമ്പിളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. മുന്‍പ് കേരളം, അസ്സം, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ പഴം തീനി വവ്വാലുകളില്‍ നിപ്പയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
നിപ്പ വൈറസ് ലക്ഷണങ്ങള്‍
മൃഗങ്ങളില്‍ നിന്നും മനുഷ്യനിലേയ്ക്ക് പകരുന്ന ഒരു വൈറസ് ആണ് നിപ്പ വൈറസ്. 1998-1999 എന്നീ കാലഘട്ടതതില്‍ മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലായാണ് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പറക്കുന്ന സസ്തനികളില്‍ നിന്നും മനുഷ്യനിലേയ്ക്ക് ഈ രോം പകരാനാണ് സാധ്യത.
ഒരിക്കല്‍ മനുഷ്യനിലേയ്ക്ക് ഈ വൈറസ് എത്തിയാല്‍ ഇത് മറ്റുള്ളവരിലേയ്ക്കും പകരും. പ്രത്യകിച്ച് രോഗബാധിതനായ വ്യക്തിയുടെ തുമ്മല്‍, ചുമ, അമിതമായിട്ടുള്ള സംബര്‍ക്കം എന്നിവയെല്ലാം രോഗം മറ്റുള്ളവരിലേയ്ക്ക് പകരാന്‍ സാധ്യത കൂട്ടുന്നവയാണ്. ഈ രോഗം വന്നാല്‍ അത് തലച്ചോറില്‍ വീക്കം ഉണ്ടാക്കുന്നതിന് വരെ കാരണമാണ്.
ഇത് വന്ന് കഴിഞ്ഞാല്‍, അമിതമായിട്ടുള്ള തലവേദന, പനി, പേശികളിലെ വേദന, ഛര്‍ദ്ദി, തൊണ്ടവേദന എന്നിവയുണ്ടാകാം. അസുഖം കൂടിയാല്‍ ചിലപ്പോള്‍ രോഗി കോമയിലേയ്ക്ക് വരെ പോയെന്ന് വരാം. അത്രയ്ക്കും ഭീകരമായ ഒരു അവസ്ഥയാണ് നിപ്പ.
വരാതിരിക്കാന്‍ ചെയ്യേണ്ടത്
കൃത്യമായി ചികിത്സിച്ച് ഭേദമാക്കാന്‍ മരുന്ന് ഇല്ലാത്തതിനാല്‍ സ്വയം ആരോഗ്യം സംരക്ഷിക്കുക എന്നതാണ് പ്രധാന മാര്‍ഗ്ഗം. ഇതിനായി കൈകള്‍ എല്ലായ്‌പ്പോഴും വൃത്തിയാക്കി വെക്കാന്‍ ശ്രദ്ധിക്കുക. രോഗികളുമായുള്ള സമ്പര്‍ക്കം കുറയ്ക്കാം. മാസ്‌ക്ക് ധരിക്കാം. അതുപോലെ, രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയില്‍ എത്തിക്കുകയും അതുപോലെ തന്നെ ഐസോലേഷന്‍ വാര്‍ഡില്‍ ആക്കുകയും ചെയ്യുക.