മഴക്കാലത്ത് വാഴപ്പഴം കഴിച്ചാലുള്ള ഗുണം

മഴക്കാലത്ത്-വാഴപ്പഴം-കഴിച്ചാലുള്ള-ഗുണം
മഴക്കാലത്ത് നമ്മള്‍ ഹെവിയായിട്ടുള്ള ആഹാരങ്ങള്‍ കഴിക്കുന്നതിന് പകരം എല്ലായ്‌പ്പോഴും ലൈറ്റ് ഫുഡ് കഴിക്കുന്നതാണ് നല്ലത്. ചിലപ്പോള്‍ മാംസാഹാരങ്ങള്‍ കഴിച്ചതിന് ശേഷം പലര്‍ക്കും വയറ്റില്‍ പലതരത്തിലുള്ള അസ്വസ്ഥതകള്‍ തോന്നിയെന്നും വരാം. എന്നാല്‍, ഇത്തരം അഴസ്ഥകള്‍ ഒഴിവാക്കുന്നതിനും വയറിന് നല്ല ലൈറ്റ് ഫീല്‍ നല്‍കുന്ന ആഹാരമായും നമ്മള്‍ക്ക് കഴിക്കാവുന്ന ഒരു പഴമാണ് വാഴപ്പഴം.

വാഴപ്പഴം കഴിക്കുന്നത് മൂലം നിരവധി ആരോഗ്യ ഗുണങ്ങളാണ് നിങ്ങള്‍ക്ക് ലഭിക്കുക. അതുപോലെ തന്നെ ചര്‍മ്മ സംരക്ഷണത്തിനും വാഴപ്പഴം നല്ലതാണ്. വാഴപ്പഴത്തിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ഈ ആഹാരങ്ങള്‍ ഒഴിവാക്കൂ ശരീരഭാരം കുറയ്ക്കൂ

വാഴപ്പഴത്തിന്റെ ഗുണങ്ങള്‍

വാഴപ്പഴം ഒരു മികച്ച ആരോഗ്യകരമായ ഭക്ഷണമാണ്. ഇതില്‍ വിറ്റാമിന്‍ ബി6, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം ഉണ്ട്. ഇത് ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. വാഴപ്പഴത്തിന്റെ മറ്റ് ചില ഗുണങ്ങള്‍ ഇതാ:

ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു

മഴക്കാലമായാലും നന്നായി വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. നല്ലരീതിയില്‍ വെള്ളം കുടിക്കാത്തത് മൂലമാണ് പലപ്പോഴും മഴക്കാലത്ത് പോലും പലതരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍, വാഴപ്പഴത്തില്‍ 75% വെള്ളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇത് ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യാന്‍ സഹായിക്കുന്നു. ചിലര്‍ വാഴപ്പഴം വേനല്‍ക്കാലത്ത് മാത്രമാണ് കഴിക്കാന്‍ തിരഞ്ഞെടുക്കുക. എന്നാല്‍, മഴക്കാലത്തും വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്.

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

വാഴപ്പഴത്തില്‍ വിറ്റാമിന്‍ ബി6, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങയിരിക്കുന്നതിനാല്‍ തന്നെ ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. നമുക്കറിയാം ഈ മഴക്കാലത്ത് പലവിധത്തിലുള്ള രോഗങ്ങള്‍ പിടിപെടാനുള്ള സാധയതകള്‍ വളരെയധികം കൂടുതലാണ്. ഇവയില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ ശരീരത്തിന് ആരോഗ്യം വേണം. അതിന് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്.

ദഹനം മെച്ചപ്പെടുത്തുന്നു

മഴക്കാലത്ത് പലരും ഏറ്റവുമധികം നേരിടുന്ന ഒരു പ്രശ്‌നങ്ങളില്‍ ഒന്നാണ് ആഹാരം കൃത്യമായി ദഹിക്കാതെ വയര്‍ ചീര്‍ക്കുന്നതും അതുപോലെ തന്നെ, വയറ്റിലെ അസ്വസ്ഥതകളും. എന്നാല്‍ വാഴപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ഒരു തരം നാരുകളുണ്ട്. ഇത് ദഹനത്തെ സുഗമമാക്കുന്നു. ഇത് വയറുവേദന, അതിസാരം എന്നിവയ്ക്കുള്ള ചികിത്സക്കായി ഉപയോഗിക്കാം.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

വാഴപ്പഴം പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ്. ഇത് ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

വാഴപ്പഴത്തില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. വിറ്റാമിന്‍ സി ഒരു ശക്തമായ ആന്റിഓക്സിഡന്റാണ്, ഇത് ചര്‍മ്മത്തെ ഫ്രീ റാഡിക്കലുകളുടെ നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു. അതുപോലെ തന്നെ ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കാനും വാഴപ്പഴത്തിന് സാധിക്കും. ഇതിനായി നിങ്ങള്‍ക്ക് വാഴപ്പഴം ഉപയോഗിചച് വിവിധ ഫേയ്‌സ്പാക്കുകള്‍ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്.

ഊര്‍ജ്ജം നല്‍കുന്നു

വാഴപ്പഴം കാര്‍ബോഹൈഡ്രേറ്റുകളുടെ നല്ല ഉറവിടമാണ്. നമുക്കാറിയാം കാര്‍ബ്‌സ് അടങ്ങിയ ആഹാരം കഴിച്ചാല്‍ ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കും എന്ന്. അതിനാല്‍ രാവിലേയും അതുപോലെ ഉച്ച സമയത്തും വാഴപ്പഴം കഴിക്കുന്നത് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം ലഭിക്കാന്‍ സഹായിക്കും.

Exit mobile version