ശ്വാസകോശം നല്ല ക്ലീനാക്കി എടുക്കാന്‍ ഇവ ഒന്ന് ശ്രദ്ധിക്കാം

ശ്വാസകോശം-നല്ല-ക്ലീനാക്കി-എടുക്കാന്‍-ഇവ-ഒന്ന്-ശ്രദ്ധിക്കാം
നമ്മള്‍ വീട്ടില്‍ പൊടിയും അഴുക്കും നിറഞ്ഞാല്‍ അവ കൃത്യമായി ക്ലീന്‍ ആക്കി വെക്കും. അതുപോലെ തന്നെയാണ് നമ്മളുടെ ശരീരവും അതിലെ ഓരോ അവയവങ്ങളും. പ്രത്യേകിച്ച് നമ്മളുടെ ശ്വാസകോശം. നല്ലരീതിയില്‍ ഒരാള്‍ക്ക് ശ്വാസിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് പല ബുദ്ധിമുട്ടുകളിലേയ്ക്കാണ് നയിക്കുക. അപ്പോള്‍ ശ്വാസകോശത്തിന് മാരകമായ അസുഖങ്ങള്‍ പെടിപെട്ടാലോ?

നമ്മളുടെ ശ്വാസകോശം കൃത്യമായ രീതിയില്‍ വൃത്തിയാക്കി വെക്കുന്നതിന് നമ്മള്‍ ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില വസ്തുതകളുണ്ട്. ഇല്ലെങ്കില്‍ ഇവ ഭാവിയില്‍ ശ്വാസകോശാര്‍ബുദത്തിലേയ്ക്ക് വരെ നയിക്കാം. അതിനാല്‍, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ഇന്ന് ലോക ശ്വാസകോശ കാന്‍സര്‍ ദിനം

പുകവലി

നമ്മളുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തേയും നശിപ്പിക്കുന്ന ഒരു ശീലമാണ് പുകവലി. ഇടയ്ക്ക് പുകവലിക്കുന്നതായാലും അതുപോലെ സ്ഥിരമായി പുകവലിക്കുന്നതായാലും അത് ശ്വാസകോശത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. പുകവലിക്കുന്നതിനേക്കാള്‍ വളരെ അപകടം പിടിച്ചതാണ് പുകവലിക്കുന്നവരുടെ അടുത്ത് നില്‍ക്കുന്നത്. ഇവരും അവര്‍പോലും അറിയാതെ ശ്വാസകോശത്തെ നശിപ്പിക്കുന്നുണ്ട്. അതിനാല്‍, പുകവലിക്കുന്ന ശീലമുള്ളവര്‍ അത് എത്രയും പെട്ടെന്ന് നിര്‍ത്തുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

വ്യായാമം

നമ്മളുടെ ശരീരത്തിന്റെ കൃത്യമായ പ്രവര്‍ത്തനത്തിനും അഥുപോലെ ശരീരത്തില്‍ നിന്നും അനാവശ്യനമായിട്ടുള്ള കൊഴുപ്പ് അതുപോലെ മാലിന്യങ്ങള്‍ എന്നിവയെല്ലാം നീക്കം ചെയ്യുന്നതിനും വ്യായാമം നല്ലതാണ്. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും വളരെയധികം സഹായിക്കുന്നുണ്ട്.

പ്രത്യേകിച്ച് നമ്മള്‍ സ്ഥിരമായി കാര്‍ഡിയോ വര്‍ക്കൗട്ട് ചെയ്താല്‍ അത് ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത്തരം വ്യായാമം ചെയ്യുന്നതിലൂടെ ശ്വാസകോശത്തിലേയ്ക്ക് നന്നായി ഓക്‌സിഡന്‍ എത്തുകയും ഇത് ശ്വാസകോശം ശുദ്ധീകരിക്കുന്നതിനും അതിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഇതിനായി വാക്കിംഗ്, ജോഗ്ഗിംഗ്, സ്വിമ്മിംഗ്, സൈക്ലിംഗ് എന്നിവ ചെയ്യാവുന്നതാണ്.

ഇവ ഒന്നും പറ്റാത്തവര്‍ക്ക് നല്ല ബ്രീത്തിംഗ് വ്യായാമങ്ങള്‍ ശീലിക്കുന്നതും നല്ലതാണ്. പ്രത്യേകിച്ച് യോഗ പോലെയുള്ളവ ശീലിക്കുന്നത് നിങ്ങളുടെ ശ്വാസകോശത്തിന്റെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും അതുപോലെ, നല്ല ആരോഗ്യം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.

വെള്ളം കുടിക്കുക

നമ്മളുടെ ശരീരം മൊത്തത്തില്‍ ക്ലീനാക്കി എടുക്കുന്നതിന് വെള്ളം കൃത്യമായി കുടിക്കുന്നത് വളെയധികം സഹായിക്കുന്നുണ്ട്. വെള്ളം കൃത്യമായ അളവില്‍ കുടിച്ചാല്‍ ഇത് ശ്വാസകോശത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും അതുപോലെ, ശ്വാസകോശം കൃത്യമായി ക്ലീനാക്കി സൂക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതിനാല്‍, ദിവസേന മൂന്ന് ലിറ്റര്‍ വെള്ളം കൃത്യമായ അളവില്‍ കുടിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക.

ആവിപിടിക്കുക

ഇടയ്ക്ക് ആവിപിടിക്കുന്നത് സത്യത്തില്‍ ശ്വാസകോശം ക്ലീന്‍ ആക്കി എടുക്കാന്‍ സഹായിക്കുന്നുണ്ട്. നമ്മള്‍ പനി വരുമ്പോള്‍ കഫക്കെട്ട് കുറയ്ക്കാന്‍ ആവി പിടിക്കാറുണ്ട്. ഇതേ പോലെ തന്നെ ഇടയ്ക്കിടയ്ക്ക് ആഴ്ച്ചയില്‍ മൂന്ന് ദിവസമെങ്കിലും ആവി പിടിക്കുന്നത് ശ്വാസകോശം നല്ല ക്ലീന്‍ ആക്കി എടുക്കാന്‍ സഹായിക്കുന്നു.

ആവി പിടിക്കാന്‍ വെറുതേ വെള്ളം മാത്രം ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ചിലര്‍ ഏതെങ്കിലും ബാം അതില്‍ ഇട്ട് ആവി പിടിക്കുന്നത് കാണാം. എന്നാല്‍, ഇത്തരം ബാം ശ്വാസകോശം ക്ലീന്‍ ആക്കുകയല്ല, മറിച്ച്, അതിലെ കഫം കട്ടപിടിച്ചിരിക്കാന്‍ കാരണമാവുകയാണ് ചെയ്യുന്നത്. വേണമെങ്കില്‍ കല്ലുപ്പിട്ട് ആവി പിടിക്കുന്നതും നല്ലതാണ്. അമിതമായി ആവി പിടിക്കുന്നതും ദീര്‍ഘനേരം പിടിക്കുന്നതും ശ്വാസകോശത്തിന്റെ ആരോഗ്യം കെടുത്തും എന്നതും മറക്കണ്ട.

മലിനീകരണം

പൊതുവില്‍ നല്ലപോലെ അന്തരീക്ഷ മലിനീകരണം ഉള്ള സ്ഥലത്ത് പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ നല്ലപോലെ പൊടിപടലങ്ങള്‍ ഉള്ള സ്ഥലത്ത് മാസ്‌ക്ക് ധരിക്കുന്നത് നല്ലതായിരിക്കും. വീട്ടില്‍ നിന്നും കൃത്യമായി ദിവസേന പൊടി നീക്കം ചെയ്യുന്നത് നല്ലതാണ്. എയര്‍ പ്യൂരിഫയര്‍ ഉപയോഗിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഇടയ്ക്ക് നല്ല ഹെര്‍ബല്‍ ടീ കുടിക്കുന്നത് ശ്വാസകോശ ശുദ്ധീകറണത്തിന് സഹായിക്കും. അതുപോലെ നല്ലപോലെ പഴം പച്ചക്കറികള്‍ കഴിക്കുന്നതും ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ നല്ലതാണ്.

Exit mobile version