​വിറ്റമിന്‍ ഡി ലഭിക്കാന്‍ ഇളം വെയിലാണോ അതോ ഉച്ചവെയിലാണോ നല്ലത്?​

​വിറ്റമിന്‍-ഡി-ലഭിക്കാന്‍-ഇളം-വെയിലാണോ-അതോ-ഉച്ചവെയിലാണോ-നല്ലത്?​
നമ്മളില്‍ പലര്‍ക്കും വെയില്‍ കാരണം ഉച്ചയ്ക്ക് പുറത്ത് ഇറങ്ങാന്‍ പോലും മടിയാണ്. എന്നാല്‍, രാവിലെ തന്നെ വെയില്‍ കൊള്ളാനും അതുപോലെ സന്ധ്യാസമയത്തെ വെയില്‍ കൊള്ളാനും ആര്‍ക്കും ഒരു മടിയും ഇല്ല. ചിലര്‍, ഇളം വെയില്‍ കൊള്ളുന്നത് നല്ലതാണ്, ഇത് വിറ്റമിന്‍ ഡി ലഭിക്കാന്‍ നല്ലതാണ് എന്ന് വിചാരിക്കുന്നവര്‍ കുറവല്ല. എന്നാല്‍ ഇതല്ല സത്യാവസ്ഥ.

​വിറ്റമിന്‍ ഡി ലഭിക്കാന്‍ വെയില്‍ കൊള്ളേണ്ടത് എപ്പോള്‍?​

​വിറ്റമിന്‍ ഡി ലഭിക്കാന്‍ വെയില്‍ കൊള്ളേണ്ടത് എപ്പോള്‍?​

നല്ല ഉച്ചസമയത്ത് വെയില്‍ കൊള്ളുന്നതാണ് വിറ്റമിന്‍ ഡി നമ്മളുടെ ശരീരത്തില്‍ എത്താന്‍ ഏറ്റവും നല്ലത്. പ്രത്യേകിച്ച് സൂര്യനില്‍ നിന്നുള്ള ബ്ലൂ റേ അഥായത്, അള്‍ട്രാവയ്‌ലറ്റ് ബി(UVB) നമ്മളുടെ ശരീരത്തില്‍ പതിക്കുമ്പോള്‍ മാത്രമാണ് ശരീരത്തില്‍ വിറ്റമിന്‍ ഡി ലഭിക്കുന്നത്. ഈ ബ്ലൂ റേ കിട്ടണമെങ്കില്‍ ഉച്ച സമയത്ത് തന്നെ നമ്മള്‍ പുറത്ത് ഇറങ്ങണം.

നിങ്ങള്‍ അധികം സമയം ഉച്ചസമയത്ത് പുറത്ത് ഇറങ്ങി നില്‍ക്കണം എന്നില്ല. വളരെ കുറച്ച് സമയം മാത്രം ഉച്ചയ്ക്ക് പുറത്ത് ഇറങ്ങിയാല്‍ മതി. അഥായത്, ഒരു ദിവസം ഒരാള്‍ക്ക് 15mcg വിറ്റമിന്‍ ഡി ആണ് ലഭിക്കേണ്ടത്. ഇതിനായി കുറഞ്ഞത് ഒരു 30 മിനിറ്റെങ്കിലും ഉച്ചയ്ക്ക് പുറത്ത് സമയം ചിലവഴിക്കുന്നത് നല്ലതാണ്.

​ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍​

വിറ്റമിന്‍ ഡി ലഭിക്കാന്‍ സൂര്യപ്രകാശം കൊള്ളുന്നത് വളരെ നല്ലതാണ്. അതുപോലെ തന്നെ അമിതമായി ഉച്ചസമയത്ത് സമയം ചെലവഴിക്കുന്നത് നല്ലതല്ല. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നതിന് ഒരു കാരണമാണ്. ചില പഠനങ്ങള്‍ പ്രകാരം അമിതമായി ഉച്ച സമയത്തെ വെയില്‍ കൊള്ളുന്നത് സ്‌കിന്‍ കാന്‍സര്‍ വരുന്നതിന് കാരണമാണ് എന്ന് തെളിയിച്ചിട്ടുണ്ട്. ഇവ കൂടാതെ, ചര്‍മ്മത്തില്‍ അമിതമായി കരുവാളിപ്പ് വീഴാനും ഇത് കാരണമാണ്.

അതിനാല്‍, അര മണിക്കൂറില്‍ കൂടുതല്‍ വെയിലത്ത് സമയം ചിലവഴിക്കേണ്ടതില്ല. ചിലര്‍ക്ക് കുറച്ച് വെയില്‍ കൊണ്ടാല്‍ പോലും തലവേദന വരുന്നവര്‍ കുറവല്ല. ഇത്തരം ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ അതിനനുസരിച്ചുള്ള മുന്‍കരുതലുകള്‍ എടുക്കുക. കുട, തൊപ്പി എന്നിവ ധരിച്ച് പുറത്ത് ഇറങ്ങാവുന്നതാണ്.

കാത്സ്യം കുറഞ്ഞാല്‍

കാൽ‌സ്യം കുറഞ്ഞാൽ ശരീരം ഈ ലക്ഷണങ്ങൾ കാണിക്കും

​വിറ്റമിന്‍ ഡിയെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങള്‍​

വിറ്റമിന്‍ ഡിയും നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറവും തമ്മില്‍ നല്ലൊരു ബന്ധം ഉണ്ട്. നിങ്ങളുടെ ചര്‍മ്മത്തിന് നിറം നല്‍കുന്നത് മെലാനിന്‍ ആണ്. നിങ്ങളുടെ സ്‌കിന്‍ ടോണ്‍ ഡാര്‍ക്ക് ആണെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ ശരീരത്തില്‍ മെലാനിന്‍ കൂടുതലാണ് എന്നാണ്.

ഇത്തരത്തില്‍ ശരീരത്തില്‍ മെലാനില്‍ കൂടുമ്പോള്‍ ഇത് ചര്‍മ്മത്തെ നാച്വറല്‍ സണ്‍സ്‌ക്രീന്‍ പോലെ സംരക്ഷിക്കുന്നു. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയ്‌ലറ്റ് രശ്മികളെ ആഗിരണം ചെയ്ത് സ്‌കിന്‍ കാന്‍സര്‍ വരാതിരിക്കാന്‍ സഹായിക്കുന്നു. അതുപോലെ, ചര്‍മ്മത്തിനെ മൊത്തത്തില്‍ സൂര്യനില്‍ നിന്നും സംരക്ഷിക്കുന്നു. ഇത് നല്ലതാണ്. പക്ഷേ, വിറ്റമിന്‍ ഡി ശരീരത്തിലേയ്ക്ക് എത്താനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു. ഇത്തരത്തില്‍ മെലാനില്‍ കൂടുതലുള്ളവര്‍ക്ക് 30 മിനിറ്റില്‍ അധികം വിറ്റമിന്‍ ഡി ലഭിക്കാന്‍ ഉച്ച സമയത്ത് പുറത്ത് ചിലവഴിക്കേണ്ടതായി വരുന്നു.

​വിറ്റമിന്‍ ഡി ലഭിച്ചാലുള്ള ഗുണങ്ങള്‍​

നമ്മളുടെ ശരീരത്തില്‍ ആവശ്യത്തിന് വിറ്റമിന്‍ ഡി ഉണ്ടെങ്കില്‍ മാത്രമാണ് കാത്സ്യം ശരീരത്തില്‍ ആഗിരണം ചെയ്യുപ്പെടുക. കാത്സ്യം ശരീരത്തില്‍ കുറഞ്ഞാല്‍ അത് എല്ലുകളുടെ ആരോഗ്യത്തിനും അതുപോലെ തന്നെ പല്ലുകളുടെ ആരോഗ്യത്തേയും കാര്യമായി ബാധിക്കുന്നുണ്ട്.

അതുപോലെ തന്നെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വിറ്റമിന്‍ ഡി കൂടിയേ തീരൂ. ഇത് ഓട്ടോഇമ്മ്യൂണ്‍ ഡിസീസ് കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇത് സഹായിക്കുന്നു. നമ്മളുടെ മാനസികാരോഗ്യത്തിന് അതുപോലെ തന്നെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും ശരീരഭാരം മാനേജ് ചെയ്ത് നിലനിര്‍ത്താനും വിറ്റമിന്‍ ഡി സഹായിക്കുന്നു.
അതുപോലെ ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും വിറ്റമിന്‍ ഡി ലഭിക്കേണ്ടത് അനിവാര്യമാണ്. ഭ്രൂണത്തിന്റെ വളര്‍ച്ചയ്ക്കും അതുപോലെ തന്നെ കുട്ടികളുടെ എല്ലിന്റെ ആരോഗ്യം നിലനിര്‍ത്താനും അതിന് നല്ല ഉറപ്പും വളര്‍ച്ചയും ഉണ്ടാകുന്നതിന് വിറ്റമിന്‍ ഡി വേണം. അതിനാല്‍, വിറ്റമിന്‍ ഡിയുടെ ലഭ്യത ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം.

​വിറ്റമിന്‍ ഡി ലഭിക്കുന്ന മറ്റ് ഉറവിടങ്ങള്‍​

മുട്ടയുടെ മഞ്ഞ കഴിച്ചാല്‍ കൊളസട്രോള്‍ കൂടും എന്ന് ഭയന്ന് പലരും മുട്ടയുടെ മഞ്ഞ മാറ്റി വെക്കാറുണ്ട്. എന്നാല്‍, ശരീരത്തിലേയ്ക്ക് ചെറിയ അളവിലെങ്കിലും വിറ്റമിന്‍ ഡി എത്തിക്കാന്‍ ഈ മുട്ടയുടെ മഞ്ഞ കഴിക്കുന്നത് നല്ലതാണ്. അതിനാല്‍ മുട്ട പുഴുങ്ങി കഴിക്കുമ്പോള്‍ മുട്ടയുടെ മഞ്ഞ മാറ്റി വെക്കാതെ കഴിക്കാന്‍ ശ്രദ്ധിക്കാം.

അതുപോലെ തന്നെ ബീഫിന്റെ ലിവര്‍ കഴിക്കുന്നത് വിറ്റമിന്‍ ഡി ശരീരത്തില്‍ എത്തിക്കാന്‍ സഹായിക്കും. പക്ഷേ, മിതമായി കഴിക്കാന്‍ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ ശരീരത്തില്‍ കൊളസട്രോള്‍ വര്‍ദ്ധിക്കാം. കൂണ്‍ കഴിക്കുന്നതിലൂടേയും നിങ്ങളുടെ ശരീരത്തില്‍ വിറ്റമിന്‍ ഡി എത്തുന്നതാണ്.

Exit mobile version