ചർമ്മത്തിന് തിളക്കം കൂട്ടാൻ ഈ അരിപ്പൊടി ക്ലീൻ അപ്പ് പരീക്ഷിച്ചോളൂ

ചർമ്മത്തിന്-തിളക്കം-കൂട്ടാൻ-ഈ-അരിപ്പൊടി-ക്ലീൻ-അപ്പ്-പരീക്ഷിച്ചോളൂ
ച‍ർമ്മത്തിൻ്റെ തിളക്കം നഷ്ടപ്പെടുന്നത് പലരും നേരിടുന്ന പ്രധാന പ്രശ്നമാണ്. ദൈനംദിനത്തിൽ നടക്കുന്ന പല കാര്യങ്ങളും ച‍ർമ്മത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. അന്തരീക്ഷ മലിനീകരണം, അമിതമായ സൂര്യപ്രകാശം എന്നിവയെല്ലാം ച‍ർമ്മത്തെ പല രീതിയിലാണ് ബാധിക്കുന്നത്. പ്രകൃതിദത്തമായ രീതിയിൽ ചർമ്മത്തിന് തിളക്കം ഉന്മേഷവും നൽകാൻ ഫേസ് സ്ക്രബുകൾക്ക് കഴിയും. ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സ്ക്രബുകൾ എപ്പോഴും നല്ലതാണ്. ഇത്തരത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു സ്ക്രബ് പരിചയപ്പെടാം.

അരിപ്പൊടി

അരിപ്പൊടി

എല്ലാ വീട്ടിലും വളരെ സുലഭമായി ലഭിക്കുന്നതാണ് അരിപ്പൊടി. പാചകത്തിന് മാത്രമല്ല ചർമ്മ സൗന്ദര്യത്തിനും അരിപ്പൊടി മികച്ചതാണ്. പാർശ്വഫലങ്ങളില്ലാതെ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന സ്ക്രബായിട്ട് അരിപ്പൊടി പ്രവർത്തിക്കുന്നു. അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കാൻ അരിപ്പൊടി ഏറെ നല്ലതാണ്. ചർമ്മത്തിലെ കൊളാജൻ്റെ അളവ് വർധിപ്പിക്കാൻ ഏറെ നല്ലതാണ് അരിപ്പൊടി.

വെള്ളരിക്ക

എല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ളതാണ് വെള്ളരിക്ക. അതുപോലെ ചർമ്മ സംരക്ഷണത്തിലും വെള്ളരിക്കയ്ക്ക് വലിയ പങ്കുണ്ട്. വെള്ളരിക്കയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിനുകളും അതുപോലെ ധാതുക്കളുടെ സാന്നിധ്യവും സാന്നിധ്യം ചർമ്മത്തിലെ വീക്കം ശമിപ്പിക്കാനും ചുവന്ന പാട് കുറയ്ക്കാനും ഏറെ സഹായിക്കുന്നു. അതുപോലെ നിറവ്യത്യാസം മാറ്റാനും വെള്ളരിക്ക ഏറെ നല്ലതാണ്. വെള്ളരിക്കയുടെ നീര് വെറുതെ തേയ്ക്കുന്നതും അതുപോലെ മറ്റ് ചേരുവകൾക്കൊപ്പം ചേ‍ർത്ത് തേയ്ക്കുന്നതും ലഭിക്കുന്ന ഫളങ്ങൾ വളരെ കൂടുതലാണ്. ച‍ർമ്മത്തിലെ ഇരുണ്ട പാടുകൾ, കരിവാളിപ്പ് എന്നൊക്കെ മാറ്റി നല്ല തിളക്കവും ആരോഗ്യവും നൽകാൻ വെള്ളരിക്കയ്ക്ക് കഴിയും.

പാൽ

പാൽ ഇല്ലാത്ത വീടുകൾ ഏറെ കുറവാണ്. പാലിൻ്റെ ഗുണങ്ങൾ ആരെയും പ്രത്യേകം പറഞ്ഞ് അറിയിക്കേണ്ട കാര്യമില്ല. ബയോട്ടിൻ, പൊട്ടാസ്യം, കാൽസ്യം, ലാക്റ്റിക് ആസിഡ്, മഗ്നീഷ്യം, സെലിനിയം, പ്രോട്ടീൻ എന്നിവ പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ പാൽ ചര്‍മത്തിലെ അഴുക്കുകള്‍ നീക്കി വൃത്തിയാക്കും. ഫ്രീ റാഡിക്കലുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും പാടുകൾ, അടയാളങ്ങൾ എന്നിവ മാറ്റി ചർ‌മ്മത്തിന് തിളക്കം കൂട്ടാനും പാൽ സഹായിക്കുന്നു. ച‍ർമ്മത്തിന് വേണ്ടി എപ്പോഴും തിളപ്പിക്കാത്ത പാൽ വേണം ഉപയോഗിക്കാൻ. ജലാംശം വര്‍ധിപ്പിയ്ക്കാനും പാൽ സഹായിക്കും. മുഖ ചര്‍മത്തിലെ ചുളിവുകൾ കുറയ്ക്കാനും നേർത്ത വരകൾ മായ്ക്കാനും വാർദ്ധക്യത്തിന്‍റെ അടയാളങ്ങള്‍ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. ചർമ്മത്തിന്റെ ഇലാസ്തികത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

സ്ക്രബ് തയാറാക്കാൻ

ഒരു വെള്ളരിക്കയുടെ പകുതി കഷണങ്ങൾ മുറിച്ച് എടുക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ പച്ച പാൽ ചേർത്ത് നന്നായി അരയ്ക്കുക. അതിന് ശേഷം ഈ മിശ്രിതത്തിലേക്ക് 1 ടേബിൾ സ്പൂൺ അരിപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് തേച്ച് 2 മുതൽ 3 മിനിറ്റ് സ്ക്രബ് ചെയ്ത ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ്. ആഴ്ച.യിൽ ഒരിക്കൽ ഇത് ചെയ്യുന്നത് ചർമ്മത്തിന് കൂടുതൽ ഗുണം നൽകുന്നു.

English Summary: Easy face scrub

Disclaimer: പൊതു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. പരീക്ഷിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.

കൂടുതൽ ബ്യൂട്ടി വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Exit mobile version