Zomato CEO Weight Loss: 15 കിലോ കുറയ്ക്കാൻ 4 വർഷമോ എന്ന് ആശ്ചര്യപ്പെടുന്നവർക്കുള്ള മറുപടി ഇത്

zomato-ceo-weight-loss:-15-കിലോ-കുറയ്ക്കാൻ-4-വർഷമോ-എന്ന്-ആശ്ചര്യപ്പെടുന്നവർക്കുള്ള-മറുപടി-ഇത്

Zomato CEO Weight Loss: 15 കിലോ കുറയ്ക്കാൻ 4 വർഷമോ എന്ന് ആശ്ചര്യപ്പെടുന്നവർക്കുള്ള മറുപടി ഇത്

സിഇഒയുടെ സ്ഥാപകനായ ദീപീന്ദർ ഗോയലിൻ്റെ ഫിറ്റ്നസ് യാത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നിരിക്കുന്നത്. 

അമിതവണ്ണം പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും ആഹാര രീതിയുമൊക്കെ തന്നെയാണ് പല‍രുടെയും അമിതവണ്ണത്തിന് പുറകിലുള്ള കാരണങ്ങൾ. ശരീരത്തിലുണ്ടാകുന്ന ഈ മാറ്റങ്ങളെ പലരുടെയും മനസിനെയും മോശമായി ബാധിക്കാറുണ്ട്. അതുകൊണ്ട് ശരീരത്തെ സ്നേഹിക്കുകയും സൂക്ഷിക്കുകയും ചെയ്യേണ്ടത് ഏറെ പ്രധാനമാണ്. അതിന് ഉദ്ദാഹരണമായി മാറിയിരിക്കുകയാണ് ഇന്ത്യയിലെ പ്രശസ്ത ഫുഡ് ഡെലിവറി ആപ്പിൻ്റെ സ്ഥാപകനായ ദീപേന്ദ്രർ ​ഗോയലിൻ്റേത്. സ്വന്തം ഫിറ്റ്നസ് യാത്രയുടെ വിശേത്തെക്കുറിച്ച് ദീപേന്ദ്രർ തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ ഒരു പോസ്റ്റ് പുറത്ത് വിട്ടത്.

​ഫിറ്റ്നസ് യാത്ര

2019 മുതൽ 2023 വരെയായിരുന്നു ദീപേന്ദറിൻ്റെ ഫിറ്റ്നസ് യാത്ര. നാല് വർഷം കൊണ്ട് ഏകദേശം 15 കിലോയാണ് സോമാറ്റോയുടെ സ്ഥാപകൻ കുറച്ചത്. ചിട്ടയായ ഡയറ്റും ജീവിതശൈലിയും പിന്തുടർന്നായിരുന്നു ഈ യാത്ര. രണ്ട് കുറിപ്പുകളിലായി 2019ലെയും 2023ലെയും ശരീരത്തിൽ അമിതമായുള്ള കൊളസ്ട്രോൾ മറ്റ് ഘടകങ്ങകൾ എന്നിവയുചെ വിശദാംശങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട് ഇൻസ്റ്റ​ഗ്രാമിൽ. നാല് വർഷം കൊണ്ട് കൊളസ്ട്രോളിനെ നിയന്ത്രിക്കാനും അതുപോലെ ശരീരഭാരം കുറയ്ക്കാനും ദീപേന്ദറിന് കഴിഞ്ഞു.

​എന്തൊക്കെ കാര്യങ്ങൾ ചെയ്തു

ദൈനംദിനത്തിൽ കഴിക്കുന്ന കാർബോഹൈഡ്രേറ്റ്സ് കൃത്യമായി ട്രാക്ക് ചെയ്തു കൊണ്ടാണ് ഫിറ്റ്നസ് യാത്ര ആരംഭിച്ചതെന്ന് ദീപേന്ദർ പറയുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ശ്രമിച്ചു. പതിവായി വ്യായാമം ചെയ്യുകയും അതുപോലെ വാരാന്ത്യങ്ങളിലെ ഒന്നോ രണ്ടോ ദിവസം കൃത്യമായി ചീറ്റ് ഡേ പിന്തുടരുകയും ചെയ്തു. മൊത്തത്തിൽ, കഴിഞ്ഞ കാലത്തെ ശീലങ്ങളെ അപേക്ഷിച്ച് ഓരോ ആഴ്‌ചയും കൂടുതൽ ആരോഗ്യകരമായ പെരുമാറ്റവുമായി ഞാൻ പൊരുത്തപ്പെട്ടു. ഈ ഫിറ്റ്നസ് യാത്ര എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ദീപിന്ദർ പറയുന്നു.

ജോലിയും ആരോ​ഗ്യവും

യുവതലമുറയിൽ പലർക്കും കഴിയാതെ പോകുന്ന കാര്യമാണ് ജോലിയ്ക്കും ആരോ​ഗ്യത്തിനും തുല്യമായ പരി​ഗണന നൽകുക എന്നത്. ജോലി തിരക്കുകൾക്കിടയിൽ പലരും സ്വന്തം ആരോ​ഗ്യ ശ്രദ്ധിക്കാൻ മറന്ന് പോകാറുണ്ട്. ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ശാരീരിക പ്രവർത്തനം കുറവാണെങ്കിൽ അത് പലപ്പോഴും അമിതവണ്ണത്തിന് കാരണമാകാറുണ്ട്. 2019ൽ കൊവിഡ് മഹാമാരി ആരംഭിക്കുന്നതിന് കുറച്ച് മാസങ്ങൾക്ക് മുൻപാണ് ദീപേന്ദർ ഫിറ്റ്നസ് യാത്ര ആരംഭിക്കുന്നത്. ജോലി പോലെ തന്നെ ശാരീരിക ആരോ​ഗ്യത്തിനും പരി​ഗണന നൽകണമെന്ന ചിന്തയാണ് ഈ പുതിയ മാറ്റത്തിന് പിന്നിൽ.

മാറ്റങ്ങൾ എന്തൊക്കെ

ശരീര ഭാരം കുറഞ്ഞതോടെ നല്ല ഒരു ആരോഗ്യ ശൈലി കൂടി പിന്തുടരുകയാണ് ദീപിന്ദർ എന്ന് തന്നെ പറയാം. എച്ച്ഡിഎൽ കൊളസ്ട്രോൾ, എൽഡിഎൽ, ബോഡി മാസ് ഇൻഡക്സ് എന്നിവയിൽ വന്ന മാറ്റങ്ങളാണ് ഏറ്റവും പ്രധാനം. 87 കിലോയിൽ നിന്ന് ചിട്ടയുള്ള ജീവിതശൈലിയിലെ 72 കിലോയിലേക്ക് എത്തിയ ദീപിന്ദർ പലർക്കും ഒരു മാതൃക കൂടിയാണ്. ജോലിക്കൊപ്പം കൃത്യമായി ആരോഗ്യവും സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയാണ് ദീപിന്ദറിൻ്റെ ഈ ഫിറ്റ്നസ് യാത്ര സൂചിപ്പിക്കുന്നത്.

English Summary: Zomato ceo fitness journey

Disclaimer: പൊതു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. വിദഗ്ധരുടെ നിർദേശപ്രകാരം മാത്രം പിന്തുടരുക.

കൂടുതൽ ആരോഗ്യ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version