പാരമ്പര്യം
അച്ഛൻ അമ്മമാർ അല്ലെങ്കിൽ മുത്തശ്ശി മുത്തച്ഛന്മാർ അങ്ങനെ അടുത്ത രക്ത ബന്ധമുള്ള ആർക്കെങ്കിലും രോഗമുണ്ടെങ്കിൽ തീർച്ചയായും ഹൃദയ പരിശോധന നടത്താൻ ശ്രമിക്കുക. കുടുംബത്തിൽ ആർക്കെങ്കിലും ഈ പ്രശ്നമുണ്ടങ്കിൽ തീർച്ചയായും ഡോക്ടറെ സന്ദർശിക്കാൻ മറക്കരുത്. കൃത്യ സമയത്ത് രോഗം കണ്ടെത്താൻ ശ്രമിച്ചാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. അതുകൊണ്ട് പാരമ്പര്യമായി രോഗമുള്ളവർ തീർച്ചയായും ആരോഗ്യത്തിൽ അൽപ്പം കൂടുതൽ ശ്രദ്ധ നൽകാൻ ശ്രമിക്കണം.
പ്രമേഹം
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്നവർ, പ്രീ-ഡയബറ്റിസ് എന്നിവയുള്ള ആളുകൾക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കുന്നത് പോലെ ഹൃദയാരോഗ്യവും പരിശോധിക്കേണ്ടത് ഏറെ പ്രധാനമാണ്. രക്തത്തിലെ പഞ്ചസാര
ഉയരുന്നത് ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളെ തകരാറിലാക്കും. നിങ്ങളുടെ കുടുംബത്തിൽ ഇത്തരം ഉപാപചയ പ്രശ്നങ്ങൾ ഉണ്ടായാലും ഉടൻ തന്നെ ഒരു കാർഡിയോളജിസ്റ്റിനെ സമീപിക്കുന്നതാണ് നല്ലത്.
ഉയർന്ന കൊളസ്ട്രോൾ
ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ പ്രത്യേകിച്ച് ഉയർന്ന എൽഡിഎൽ, ട്രൈഗ്ലിസറൈഡുകൾ ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്. ഇത്തരക്കാർ യാതൊരുമടിയും കൂടാതെ ഉടൻ തന്നെ ഒരു കാർഡിയോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്. കാരണം ഒരിക്കൽ കൊളസ്‌ട്രോൾ ഒരു പ്രശ്‌നമായി മാറിയാൽ അത് ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിൽ തടസ്സമുണ്ടാക്കും. ഇത് കൊറോണറി ആർട്ടറി ഡിസീസ്, ഹാർട്ട് അറ്റാക്ക് തുടങ്ങി പല തരത്തിലുള്ള ഹൃദ്രോഗങ്ങളുടെയും സാധ്യത വർദ്ധിപ്പിക്കുന്നു. കൊളസ്‌ട്രോൾ പ്രശ്‌നങ്ങളുണ്ടെങ്കിൽ ഹൃദ്രോഗ വിദഗ്ധനെ കണ്ട് കൃത്യമായി മരുന്ന് എടുക്കുകയും അതുപോലെ ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധ നൽകുകയും വേണം.
നെഞ്ച് ഭാഗത്ത് പലപ്പോഴും വേദന അനുഭവപ്പെടുന്നവർ
ഹൃദ്രോഗ സാധ്യതയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നാണ് നെഞ്ചുവേദന. ഇടയ്ക്കിടെയുള്ള നെഞ്ചുവേദന, നെഞ്ചിലെ പേശികൾ വലിഞ്ഞു മുറുകൽ, നെഞ്ചിലെ അസ്വസ്ഥത എന്നിവയാണ് ഏറ്റവും ഭയാനകമായ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഏതാനും തവണയിൽ കൂടുതൽ തുടരുകയാണെങ്കിൽ, പരിശോധനയ്ക്കും ഉപദേശത്തിനും ഉടൻ ഒരു കാർഡിയോളജിസ്റ്റിനെ സമീപിക്കുന്നത് നല്ലതാണ്.
അതുപോലെ കൈകളിൽ തരിപ്പ്, തോൾ ഭാഗത്ത് വേദനയുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. മറ്റ് രോഗങ്ങളാണെന്ന് കരുതി പലപ്പോഴും ഇതൊക്കെ തള്ളികളയാറാണ് പതിവ്.
ശ്വസിക്കാൻ ബുദ്ധിമുട്ട്
പതിവായ ശ്വാസകോശ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങളുള്ളവർ തീർച്ചയായും ശ്രദ്ധിക്കണം. ചില ആളുകൾക്ക് ശ്വാസതടസ്സം ഉൾപ്പെടെയുള്ള ഇടയ്ക്കിടെയുള്ള ശ്വാസോച്ഛ്വാസം പ്രശ്നങ്ങളുണ്ടാകാറുണ്ട്. ശ്വാസകോശം, ശ്വാസനാളം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായി പലരും ഇത് പലപ്പോഴും തള്ളിക്കളയുന്നു. ഇത് കൂടുതൽ ഗുരുതരമായ ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം. ഇതുപോലെ ഇടയ്ക്കിടെ ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെങ്കിൽ എത്രയും വേഗം ഒരു കാർഡിയോളജിസ്റ്റിനെ കാണേണ്ടത് അത്യാവശ്യമാണ്.
English Summary: Heart attack signs
Disclaimer: പൊതു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടുക.