‘പെൺകുട്ടിയുടെ പേരിൽ തർക്കം’; 15കാരനെ ക്ലാസ് മുറിയിൽവെച്ച് സഹപാഠി കുത്തിക്കൊന്നു

‘പെൺകുട്ടിയുടെ-പേരിൽ-തർക്കം’;-15കാരനെ-ക്ലാസ്-മുറിയിൽവെച്ച്-സഹപാഠി-കുത്തിക്കൊന്നു

Edited by Jibin George | Samayam Malayalam | Updated: 1 Aug 2023, 4:47 pm

പെൺകുട്ടിയുമായി സംസാരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കർത്തിനിടെ പത്താം ക്ലാസ് വിദ്യാർഥിയെ സഹപാഠി ക്ലാസ് മുറിയിൽ വെച്ച് കുത്തിക്കൊന്നു. ഉത്തർ പ്രദേശിൽ തിങ്കളാഴ്ചയ്യാണ് സംഭവം

Student Stabbed To Death By Friend
Photo: PTI

ഹൈലൈറ്റ്:

  • പത്താം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ സ്കൂളിൽവെച്ച് കുത്തിക്കൊന്നു.
  • ഉത്തർ പ്രദേശിലെ കാൺപൂരിലാണ് സംഭവം.
  • പെൺകുട്ടിയുമായി സംസാരിക്കുന്നതിനെ ചൊല്ലിയായിരുന്നു വഴക്ക്.
ലഖ്‌നൗ: ഉത്തർ പ്രദേശിലെ കാൺപൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ സ്കൂളിൽവെച്ച് കുത്തിക്കൊന്നു. കാൺപൂരിലെ ബിദ്നു ഭാഗത്തെ ഗോപാൽപുരിയിലെ സ്വകാര്യ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. നിലേന്ദ്ര തിവാരി എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് കുട്ടിയുടെ മരണകാരണമായതെന്ന് അഡീഷണൽ ഡിസിപി (സൗത്ത്) അങ്കിത ശർമ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; പ്രതിയെ പിതാവും അമ്മാവനും ചേർന്ന് തല്ലിക്കൊന്നു
ക്ലാസിലെ ഒരു പെൺകുട്ടിയുമായി സംസാരിക്കുന്നതിനെ ചൊല്ലി സഹപാഠികളും ഉറ്റസുഹൃത്തുക്കളായ ഇരുവരും തമ്മിൽ തർക്കവും വഴക്കും പതിവായിരുന്നു. ഇതോടെ ഇരുവരും തമ്മിൽ അകന്നു. തിങ്കളാഴ്ച രാവിലെ സ്കൂളിൽ വെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായി.
ഉച്ചഭക്ഷണ സമയത്ത് നിലേന്ദ്ര തിവാരിയെ ആക്രമിച്ച സഹപാഠി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിലും വയറിലും കുത്തുകയായിരുന്നു. ഈ സമയം ക്ലാസിൽ മറ്റാരും ഉണ്ടായിരുന്നില്ല.

എംഡിഎംഎയുമായി പിടിയിലായ യുവാവ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടു

കുട്ടികളുടെ നിലവിളി കേട്ട് സ്‌കൂൾ ജീവനക്കാർ സംഭവസ്ഥലത്തെത്തുമ്പോൾ രക്തം വാർന്ന നിലയിൽ നിലേന്ദ്ര തിവാരിയെ കണ്ടെത്തി. ഉടൻതന്നെ ഹാലെറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് കുട്ടിയുടെ മരണകാരണമായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

നിലേന്ദ്ര തിവാരിയുടെ സഹപാഠിയെ പോലീസ് ചോദ്യം ചെയ്തു. സഹപാഠിയായ പെൺകുട്ടിയോട് സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് വഴക്കിട്ടിരുന്നതായും ഇനിയും തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കുട്ടി നിലേന്ദ്രയെ ഭീഷണിപ്പെടുത്തിയിരുന്നതായി എഡിസിപി പറഞ്ഞു. ബാഗിലൊളിപ്പിച്ചാണ് വിദ്യാർഥി സ്കൂളിൽ എത്തിച്ചത്.

വനിതാ ഡോക്ടർക്ക് നേരെ ലൈം​ഗികാതിക്രമം, മർദ്ദനം; പോലീസ് സ്റ്റേഷൻ വളഞ്ഞ് പ്രദേശവാസികൾ
തിവാരിയെ ഭയപ്പെടുത്താൻ മാത്രമാണ് താൻ കത്തി കൈവശം വച്ചതെന്നും ആക്രമിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും കുട്ടി കൂട്ടിച്ചേർത്തു.
ചോദ്യം ചെയ്യലിന് ശേഷം പ്രതിയായ വിദ്യാർഥിയെ ജുവനൈൽ ഹോമിലേക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു. ഗംഗാപൂർ കോളനിയിലെ സതേന്ദ്ര തിവാരിയുടെ ഏകമകനാണ് കൊല്ലപ്പെട്ട തിവാരി.

Read Latest National News and Malayalam News

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Recommended News

Exit mobile version