റംബൂട്ടാന്‍ കഴിച്ചാല്‍ ഗുണം പലത്‌

റംബൂട്ടാന്‍-കഴിച്ചാല്‍-ഗുണം-പലത്‌

റംബൂട്ടാന്‍ കഴിച്ചാല്‍ ഗുണം പലത്‌

Authored by Saritha PV | Samayam Malayalam | Updated: 1 Aug 2023, 5:22 pm

റംബൂട്ടാന്‍ കാഴ്ചയ്ക്ക് ഏറെ ആകര്‍ഷകമാണ്. ഇതു പോലെ തന്നെയാണ് ആരോഗ്യ കാര്യത്തിലും. ഇത് കഴിയ്ക്കുന്നത് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ.

ആരോഗ്യത്തിന് സഹായിക്കുന്നതില്‍ പഴങ്ങള്‍ ഏറെ ഗുണകരമാണ്. റംബൂട്ടാന്‍ ഏറെ സ്വാദിഷ്ടവുമാണ്. കുട്ടികള്‍ക്ക് പോലും ഇത് ഇഷ്ടപ്പെടും. മലേഷ്യയിലുണ്ടാകുന്ന ഈ പഴത്തിന്റെ നാരുകള്‍ കാരണമാണ് ഈ പേര് വന്നത്. റംബൂട്ടാന്‍ എന്നാല്‍ മുടി എന്നാണ് അര്‍ത്ഥം. വിദേശി പഴമെങ്കിലും ഇത് ഇന്ന് നമ്മുടെ നാട്ടില്‍ സുലഭമാണ്. ധാരാളം പോഷകങ്ങള്‍ ഇതിലുണ്ട്. ഇതിനാല്‍ തന്നെ പല ആരോഗ്യ ഗുണങ്ങളും ഇത് നല്‍കുകയും ചെയ്യുന്നു.

​ഫോളേറ്റുകള്‍ ​

ഫോളേറ്റുകള്‍ ധാരാളം അടങ്ങിയ ഒന്നാണിത്. ഫോളേറ്റ് ഹോര്‍മോണ്‍ പ്രക്രിയകള്‍ക്ക് അത്യാവശ്യമാണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവ, ഗര്‍ഭധാരണ കാര്യങ്ങള്‍ക്കും പുരുഷന്മാര്‍ക്ക് ബീജഗുണത്തിനും ഇതേറെ സഹായിക്കുന്നുണ്ട്. ആര്‍ത്തവ ഓവുലേഷന്‍ പ്രക്രിയകള്‍ ശരിയായി നടക്കാനും ഇത് വഴി ഗര്‍ഭധാരണം എളുപ്പമാക്കാനും ഇത് സഹായിക്കുന്നു. പുരുഷ ബീജാരോഗ്യത്തിന് സഹായിക്കുന്നതിനാല്‍ പുരുഷ വന്ധ്യത തടയാനും ഇതേറെ നല്ലതാണ്. സ്ത്രീ പുരുന്മാരില്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ തടയാന്‍ ഇതേറെ ന്ല്ലതാണെന്നര്‍ത്ഥം.

​ഹൃദയാരോഗ്യം മെച്ചപ്പെടാൻ 3 പഴങ്ങൾ

ഹൃദയാരോഗ്യം മെച്ചപ്പെടാൻ 3 പഴങ്ങൾ

​രോഗപ്രതിരോധശേഷി​

ഇത് നമ്മുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതിലെ വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാണ് ഇതിനായി സഹായിക്കുന്നു. ശരീരത്തിലുണ്ടാകുന്ന ഇന്‍ഫെക്ഷനുകള്‍ ചെറുക്കാന്‍ ഇതേറെ നല്ലതാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഇത് തടി കുറയ്ക്കാന്‍ നല്ലതാണ്. കുടല്‍ ആരോഗ്യത്തിന് ഇതേറെ നല്ലതാണ്. പ്രോബയോട്ടിക് ആയി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണിത്. നല്ല ബാക്ടീരിയകളുടെ ആരോഗ്യം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതേറെ നല്ലതാണ്. കാര്‍ബോഹൈഡ്രേറ്റുകള്‍ കൊഴുപ്പായി മാറാതെ ഊര്‍ജമായി മാറാന്‍ ഇത് സഹായിക്കുന്നു. ഇതിനാല്‍ തടി കുറയ്ക്കാനും പ്രമേഹം തടയാനുമെല്ലാം ഇതേറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ബി5 ആണ് കാര്‍ബോഹൈഡ്രേറ്റുകള്‍ ഊര്‍ജമാക്കി മാറ്റുന്നത്.

​​ക്യാന്‍സര്‍

ചിലതരം ക്യാന്‍സറുകള്‍ക്ക് ഇത നല്ലതാണ്. സെര്‍വിക്കല്‍ ക്യാന്‍സര്‍, ബോണ്‍ ക്യാന്‍സര്‍, ലിവര്‍ ക്യാന്‍സര്‍ എന്നിവയുള്ളവര്‍ക്ക് ഇത് കഴിയ്ക്കുന്നത് കൂടുതല്‍ ഗുണം നല്‍കും. ഇതിലെ വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാണ് ഇതിനായി സഹായിക്കുന്നത്. ഇവ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. ഫ്രീ റാഡിക്കലുകള്‍ ക്യാന്‍സര്‍ കാരണമാകുന്ന ഘടകങ്ങളാണ്.

​​ചര്‍മത്തിനും മുടിയ്ക്കുമെല്ലാം

ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഇതേറെ നല്ലതാണ്. വൈറ്റമിന്‍ സി ഗുണമുള്ളതിനാല്‍ ചര്‍മത്തിന് ചെറുപ്പം നല്‍കാന്‍ ഇതേറെ നല്ലതാണ്. പൊട്ടാസ്യം സമ്പുഷ്ടമായ ഇത് ഹൃദയാരോഗ്യത്തിനും ബിപി നിയന്ത്രണത്തിനുമെല്ലാം ഏറെ ഗുണകരമാണ്.

ദഹനാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന റംബൂട്ടാന്‍ മലബന്ധം പോലുളള പല കുടല്‍ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്ന് കൂടിയാണ്. പ്രമേഹ രോഗികള്‍ക്കും മിതമായി കഴിച്ചാല്‍ ഗുണം ലഭിയ്ക്കുന്ന ഒന്നാണിത്.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version