നടുവേദന ഗുരുതര രോഗലക്ഷണം കൂടിയാണ്, നിസാരമാക്കരുത്‌

നടുവേദന-ഗുരുതര-രോഗലക്ഷണം-കൂടിയാണ്,-നിസാരമാക്കരുത്‌

നടുവേദന ഗുരുതര രോഗലക്ഷണം കൂടിയാണ്, നിസാരമാക്കരുത്‌

Authored by Saritha PV | Samayam Malayalam | Updated: 2 Aug 2023, 12:25 pm

നടുവേദന പലരും നിസാരമായി എടുക്കാറാണ് പതിവ്. എന്നാല്‍ ഇത് അത്ര നിസാരമായ ഒന്നല്ല. പല ഗുരുതര രോഗങ്ങളുടേയും ലക്ഷണം കൂടിയാണിത്

​ഡിസ്‌കിനുണ്ടാകുന്ന തേയ്മാനം​

പലര്‍ക്കും നടുവിന് കീഴേ ഭാഗത്താണ്, അതായത് ലോവര്‍ ബാക്കിലായാണ് വേദനയുണ്ടാകാറുള്ളത്. പലര്‍ക്കും 30 വയസിന് മേലേയാകുമ്പോഴാണ് സാധാരണ ഇത്തരം വേദനയുണ്ടാകുന്നത്. ഈ പ്രായത്തില്‍ ഡിസ്‌കിനുണ്ടാകുന്ന തേയ്മാനം ഇത്തരം വേദനയ്ക്ക് പ്രധാനപ്പെട്ട ഭാഗമാണ്. ഡിസ്‌കുകള്‍ ദുര്‍ബലമാകുമ്പോള്‍ വേദനയും ഈ ഭാഗം ചലിപ്പിയ്ക്കാനുള്ള പ്രയാസവുമെല്ലാം സാധാരണയാണ്. എല്ലുതേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ പ്രായമാകുമ്പോള്‍ സാധാരണയാണ്. ഇതും ഒരു കാരണമാണ്.

​കാൽ‌സ്യം കുറഞ്ഞാൽ ശരീരം ഈ ലക്ഷണങ്ങൾ കാണിക്കും

കാൽ‌സ്യം കുറഞ്ഞാൽ ശരീരം ഈ ലക്ഷണങ്ങൾ കാണിക്കും

​സ്‌കോളിയോസിസ് ​

സ്ട്രക്ചറല്‍ പ്രശ്‌നങ്ങള്‍ ഇതിനുളള കാരണമാണ്. പ്രത്യേകിച്ചും സ്‌കോളിയോസിസ് പോലുള്ള പ്രശ്‌നങ്ങള്‍ നട്ടെല്ലിലെ സാധാരണ വളവിലുണ്ടാകുന്ന സ്ഥാനമാറ്റമാണ് സ്‌കോളിയോസിസ്. ഇത് കൗമാരത്തിലും സംഭവിയ്ക്കാവുന്ന ഒന്നാണ്. ഇതെത്തുടര്‍ന്നുള്ള വേദന പിന്നീട് കൂടുതലായി അനുഭവപ്പെടുന്നു. അതായത് പ്രായം ചെല്ലുന്തോറും. ഇതുപോലെ തന്നെ വയറ്റിലെ മസിലുകളുടെ ബലം കുറയുമ്പോള്‍ നട്ടെല്ലിനുണ്ടാകുന്ന സപ്പോര്‍ട്ടും കുറയുന്നു. ഇതും നടുവേദനയ്ക്കുണ്ടാകുന്ന കാരണമാണ്.

​അമിതവണ്ണമുള്ളവര്‍ക്ക് ​

അമിതവണ്ണമുള്ളവര്‍ക്ക് നടുവേദന സാധാരണയാണ്. ശരീരത്തിന്റെ ബാലന്‍സില്‍ വരുന്ന പ്രശ്‌നമാണ് ഇത്. ഇതല്ലാതെ ഇരിപ്പിലും നടപ്പിലുമുള്ള വ്യത്യാസങ്ങള്‍, അതായത് പോസ്ച്വര്‍ പ്രശ്‌നങ്ങള്‍ ഇതിന് ഇടയാക്കുന്നു. ഡിസ്‌ക് പ്രോലാപ്‌സ്, അതായത് ഡിസ്‌ക് അല്‍പം തള്ളിപ്പോരുന്നത്, ഈ ഭാഗത്തേല്‍ക്കുന്ന ക്ഷതം മുതലായവയെല്ലാം തന്നെ നടുവേദനയ്ക്കുള്ള പ്രധാന കാരണങ്ങളില്‍ പെടുന്നു. മസിലുകള്‍ക്കുണ്ടാുന്ന ക്ഷതങ്ങള്‍, അതായത് ഫൈബ്രോമയാള്‍ജിയ പോലുള്ള പ്രശ്‌നങ്ങളും ഇതിന് കാരണമാകുന്നു

​ക്യാന്‍സര്‍ ലക്ഷണം​

കഠിനമായി നടുവേദന ക്യാന്‍സര്‍ ലക്ഷണം കൂടിയാണ്. എല്ലുകളെ ക്യാന്‍സര്‍ ബാധിയ്ക്കുമ്പോള്‍ ഈ പ്രശ്‌നമുണ്ടാകുന്നു. എല്ലുകളെ നേരിട്ട് ബാധിയ്ക്കുന്ന ക്യാന്‍സറുകളുണ്ട് ഇതല്ലാതെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ വന്ന് എല്ലുകളിലേയ്ക്ക് പടരുന്ന ചില ക്യാന്‍സറുകളുമുണ്ട്. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍, ലംഗ്‌സ് ക്യാന്‍സര്‍ എന്നിവയെല്ലാം ഇത്തരം ക്യാന്‍സറുകളില്‍ പെടുന്നു. ഇത്തരം അവസ്ഥയിലും എല്ലുകളില്‍ വേദനയും നടുവേദനയുമെല്ലാം തന്നെ സാധാരണയാണ്.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version