സബ്ക്ലിനിക്കല്‍ ഹൈപ്പോതൈറോയ്ഡ്; ഒളിച്ചിരിയ്ക്കും തൈറോയ്ഡ്

സബ്ക്ലിനിക്കല്‍-ഹൈപ്പോതൈറോയ്ഡ്;-ഒളിച്ചിരിയ്ക്കും-തൈറോയ്ഡ്
തൈറോയ്ഡ് പ്രശ്‌നങ്ങള്‍ നമുക്ക് പരിശോധയിലൂടെ കണ്ടെത്താന്‍ സാധിയ്ക്കും. പ്രത്യേകിച്ച് ടിഎസ്എച്ച് എന്ന ഹോര്‍മോണ്‍ അളവിലൂടെയാണിത്. ടിഎസ്എച്ച് ഹോര്‍മോണ്‍ ഹൈപ്പോയില്‍ കൂടുതലായിരിയ്ക്കും, ഹൈപ്പറില്‍ കുറവും. എന്നാല്‍ സബ്ക്ലിനിക്കല്‍ ഹൈപ്പോതൈറോയ്ഡിസം എന്ന ഒരു അവസ്ഥയുണ്ട്. ഇത് പലരിലും തൈറോയ്ഡ് ലക്ഷണങ്ങള്‍ തന്നെയായി കണ്ടു വരുന്നു. ഹൈപ്പോതൈറോയ്ഡ് ലക്ഷണങ്ങള്‍ കാണിയ്ക്കും, എന്നാല്‍ ടെസ്റ്റുകള്‍ പൊതുവേ ഫലം കാണിയ്ക്കില്ല. അതായത് നോര്‍മലാണ് ഫലം കണ്ടുവരിക.
ഇതില്‍ പിറ്റിയൂറ്ററി ഗ്ലാന്റിന് മുന്നില്‍ മാത്രം ടിഎസ്എച്ച് സെറം അല്‍പം കൂടുതലായിരിയ്ക്കും. തൈറോയ്ഡ് ഹോര്‍മോണ്‍ തോത് പരിശോധിയ്ക്കുമ്പോള്‍ ഇത് നോര്‍മലായിരിയ്ക്കും. ഇതിനാല്‍ തന്നെ സബ്ക്ലിനിക്കല്‍ ഹൈപ്പോതൈറോയ്ഡ് കണ്ടെത്താനും പ്രയാസമാണ്.

​ലക്ഷണങ്ങള്‍​

​ലക്ഷണങ്ങള്‍​

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ നമുക്ക് പരിശോധയിലൂടെ കണ്ടെത്താന്‍ സാധിയ്ക്കും. പ്രത്യേകിച്ച് ടിഎസ്എച്ച് എന്ന ഹോര്‍മോണ്‍ അളവിലൂടെയാണിത്. ടിഎസ്എച്ച് ഹോര്‍മോണ്‍ ഹൈപ്പോയില്‍ കൂടുതലായിരിയ്ക്കും, ഹൈപ്പറില്‍ കുറവും. എന്നാല്‍ സബ്ക്ലിനിക്കല്‍ ഹൈപ്പോതൈറോയ്ഡിസം എന്ന ഒരു അവസ്ഥയുണ്ട്. ഇത് പലരിലും തൈറോയ്ഡ് ലക്ഷണങ്ങള്‍ തന്നെയായി കണ്ടു വരുന്നു. ഹൈപ്പോതൈറോയ്ഡ് ലക്ഷണങ്ങള്‍ കാണിയ്ക്കും, എന്നാല്‍ ടെസ്റ്റുകള്‍ പൊതുവേ ഫലം കാണിയ്ക്കില്ല. അതായത് നോര്‍മലാണ് ഫലം കണ്ടുവരിക. ഇതില്‍ പിറ്റിയൂറ്ററി ഗ്ലാന്റിന് മുന്നില്‍ മാത്രം ടിഎസ്എച്ച് സെറം അല്‍പം കൂടുതലായിരിയ്ക്കും. തൈറോയ്ഡ് ഹോര്‍മോണ്‍ തോത് പരിശോധിയ്ക്കുമ്പോള്‍ ഇത് നോര്‍മലായിരിയ്ക്കും. ഇതിനാല്‍ തന്നെ സബ്ക്ലിനിക്കല്‍ ഹൈപ്പോതൈറോയ്ഡ് കണ്ടെത്താനും പ്രയാസമാണ്.

​മെച്ചപ്പെട്ട മനസികാരോഗ്യത്തിന് ഈ ടിപ്സ് പിന്തുടരാം​

മെച്ചപ്പെട്ട മനസികാരോഗ്യത്തിന് ഈ ടിപ്സ് പിന്തുടരാം

​പഠനങ്ങള്‍ അനുസരിച്ച്​

പഠനങ്ങള്‍ അനുസരിച്ച് 3-8 ശതമാനം ആളുകള്‍ക്ക് ഇതുണ്ട്. ഇത് തുടക്കത്തില്‍ ചികിത്സിയ്ക്കാതിരുന്നാല്‍ ശരിയ്ക്കുള്ള ഹൈപ്പോതൈറോയ്ഡിസമായി ഇത് മാറും. ഇതിന് 6 വര്‍ഷമേ പിടിയ്ക്കുകയുള്ളൂവെന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സാധാരണ ഗതിയില്‍ പിറ്റിയൂറ്ററി ഗ്ലാന്റ് ടിഎസ്എച്ച് അടക്കം പല ഹോര്‍മോണുകളും ഉല്‍പാദിപ്പിയ്ക്കുന്നു. ഇതില്‍ T3, T4 എന്നീ ഹോര്‍മോണുകളും പെടുന്നു. ഇതിന്റെ ലെവലില്‍ വ്യത്യാസമുണ്ടാകുമ്പോഴാണ് ഹൈപ്പോ, ഹൈപ്പര്‍ തൈറോയ്ഡുകള്‍ കണ്ടെത്തുക. എന്നാല്‍ സബ്ക്ലിനിക്കല്‍ ഹൈപ്പോ കേസുകളില്‍ T3, T4 അളവുകള്‍ നോര്‍മലായിരിയ്ക്കും. ടിഎസ്എച്ച് ലെവല്‍ മാത്രം സാധാരണയില്‍ നിന്നും അല്‍പം ഉയര്‍ന്നിരിയ്ക്കും.

​കാരണങ്ങള്‍ ​

സബ്ക്ലിനിക്കല്‍ ഹൈപ്പോ തൈറോയ്ഡിന് കാരണങ്ങള്‍ പലതും ഹൈപ്പോതൈറോയ്ഡിനുള്ള കാരണങ്ങളുമായി സാമ്യമുള്ളതാണ്. ഓട്ടോ ഇമ്യൂണ്‍ രോഗം ഇതിനുളള കാരണമാണ്. തൈറോയ്ഡിനുണ്ടാകുന്ന പരിക്കുകള്‍, റേഡിയോ ആക്ടീവ് അയോഡിന്‍ തെറാപ്പി, ലിഥിയം, അയൊഡിന്‍ എന്നിവ അടങ്ങിയ മരുന്നുകള്‍ എന്നിവയെല്ലാം ഇത്തരം അവസ്ഥയ്ക്ക് ഇടയാക്കുന്ന ഒന്നാണ്. സ്ത്രീകള്‍ക്കാണ് ഇത് കൂടുതല്‍ കണ്ടു വരുന്നത്. ഇതു പോലെ അയൊഡിന്‍ കൂടുതല്‍ കഴിയ്ക്കുന്നത്, പ്രായം കൂടുന്നത് എന്നതെല്ലാം ഇത്തരം അവസ്ഥയ്ക്ക് കാരണമായി വരുന്നവയാണ്.

​പരിശോധന​

സബ്ക്ലിനിക്കല്‍ ഹൈപ്പോ തൈറോയ്ഡിസത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ ഒന്നും തന്നെ തുടക്കത്തിലുണ്ടാകില്ല. ഇത് കൂടുതലായിക്കഴിയുമ്പോള്‍, അതായത് ഹൈപ്പോതൈറോയ്ഡിസത്തിലേയ്ക്ക് കടക്കുമ്പോള്‍ ഡിപ്രഷന്‍, മലബന്ധം, തളര്‍ച്ച, ഗോയിറ്റര്‍, മുടി കൊഴിച്ചില്‍, തടി കൂടുക, തണുപ്പ് കൂടുതല്‍ അനുഭവപ്പെടുക തുടങ്ങിയ പല ലക്ഷണങ്ങളും കാണിയ്ക്കുന്നു. രക്തത്തിലെ ടിഎസ്എച്ച് പരിശോധ നടത്തിയാണ് ഇത് കണ്ടെത്തുന്നത്. ടിഎസ്എച്ച് അളവ് രക്തത്തില്‍ വ്യത്യാസപ്പെട്ടിരിയ്ക്കുന്നതിനാല്‍ കുറച്ച് മാസങ്ങള്‍ കഴിഞ്ഞാല്‍ വീണ്ടും പരിശോധന നടത്തി നോക്കേണ്ടി വരും.

Exit mobile version