പ്രാതലിന് ഒരു കപ്പ് തൈര് ശീലമാക്കൂ, കാര്യം…..
Authored by Saritha PV | Samayam Malayalam | Updated: 3 Aug 2023, 11:21 pm
പ്രാതലിന് ഒരു കപ്പ് തൈര് കഴിയ്ക്കുന്നത് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ.
തൈര് കഴിയ്ക്കാന്‍
തൈര് കഴിയ്ക്കാന്‍ പ്രത്യേക സമയം എന്നൊന്നില്ലെങ്കിലും ആയുര്‍വേദത്തിലും മറ്റും തൈര് രാത്രിയില്‍ കഴിയ്ക്കുന്നത് നന്നല്ലെന്ന് പറയുന്നു. തൈര് പലരും ചോറിനൊപ്പവും ചിലര്‍ ചപ്പാത്തിയ്‌ക്കൊപ്പവുമെല്ലാം കഴിയ്ക്കുന്നത് പതിവാണ്. ഉച്ചയ്ക്കും രാത്രിയുമെല്ലാം ഇതു കഴിയ്ക്കുമ്പോള്‍ രാവിലെ ഇത് കഴിയ്ക്കുന്നവര്‍ കുറവാണ്. എന്നാല്‍ രാവിലെ ഒരു ബൗള്‍ തൈര് കഴിയ്ക്കുന്നത് ഏറെ നല്ലതാണെന്നതാണ് വാസ്തവം. പ്രാതലിനൊപ്പം തൈര് അല്‍പം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ലഭിയ്ക്കുന്ന ഗുണങ്ങള്‍ ഏറെയാണ്.
White Poisons: വേണ്ട വെള്ള നിറത്തിലുള്ള ഈ ഭക്ഷണങ്ങൾ, കാരണമുണ്ട്
White Poisons: വേണ്ട വെള്ള നിറത്തിലുള്ള ഈ ഭക്ഷണങ്ങൾ, കാരണമുണ്ട്
തൈരും തേനും ചേര്‍ന്ന കോമ്പോ
തൈരും തേനും ചേര്‍ന്ന കോമ്പോ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് രാവിലെ കഴിയ്ക്കുന്നത് ബ്രെയിന്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ബുദ്ധിശക്തിയും ഓര്‍മശക്തിയും മാത്രമല്ല, ഊര്‍ജോല്‍പാദനത്തിനും ഇത് സഹായിക്കുന്നു. ഇന്ത്യയിലെ നോര്‍ത്ത് ഭാഗങ്ങളില്‍ പുറത്തേയ്ക്ക് പോകുമ്പോള്‍, ഇതല്ലെങ്കില്‍ ശുഭകാര്യങ്ങള്‍ക്കായി പോകുമ്പോള്‍ തൈര് അല്‍പം നല്‍കുന്നത് ഒരു ചിട്ടയാണ്. പ്രത്യേകിച്ചും പരീക്ഷകള്‍ക്കും മറ്റും പോകുമ്പോള്‍. ബുദ്ധിശക്തി, ഓര്‍മശക്തി എന്നതു കൂടി വച്ചാണ് ഇത് ചെയ്യുന്നതെന്നതാണ് വാസ്തവം.
തടി കുറയ്ക്കാന്‍
പ്രാതലില്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് പറയും. ഇത് തടി കുറയ്ക്കാന്‍ നല്ലതാണ്. വയര്‍ പെട്ടെന്ന് നിറയും. വിശപ്പ് കുറയ്ക്കും.ഇതിനെല്ലാം സഹായിക്കുന്ന ഒന്നാണ് പ്രോട്ടീന്‍ സമ്പുഷ്ടമായ തൈര്. തൈര് മാത്രമോ തേന്‍ ചേര്‍ത്തോ കഴിയ്ക്കാം. തേനും തടി കുറയ്ക്കാന്‍ നല്ലതാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.
രോഗപ്രതിരോധശേഷിയ്ക്ക്
രോഗപ്രതിരോധശേഷിയ്ക്ക് ഏറെ നല്ലതാണ് രാവിലെ പ്രാതലില്‍ തൈര് ഉള്‍പ്പെടുത്തുന്നത്. തേനും രോഗപ്രതിരോധശേഷിയ്ക്ക് മികച്ച ഭക്ഷണ വസ്തുവാണ്. ഇതിനാല്‍ ഇവ ചേര്‍ത്ത് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് കുടല്‍ ആരോഗ്യത്തിനും മികച്ചതാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഈ കോമ്പോ സഹായിക്കും. വയറും കുടലുമെല്ലാം ശാന്തമാക്കാന്‍ ഏറെ നല്ലതാണ് ഇത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക