എപ്പോഴെല്ലാം വെള്ളം കുടിക്കണം?
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ വെള്ളം കുടിക്കണം എന്ന് നമുക്കറിയാം. ഇത്തരത്തില്‍ രാവിലെ തന്നെ വെള്ളം കുടിക്കുമ്പോള്‍ അത് നമ്മളുടെ ശരീരത്തില്‍ നിന്നും ടോക്‌സിന്‍സ് നീക്കം ചെയ്യാന്‍ സഹായിക്കുന്നുണ്ട്. നമ്മളുടെ ബോഡിയെ കൃത്യമായി ശുദ്ധീകരിക്കുന്നു. അതുപോലെ തന്നെ, വയറ്റില്‍ നിന്നും ഗ്യാസ് നീക്കം ചെയ്യാനും ദഹന പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനും ഇത് സഹായിക്കുന്നു.
രാവിലെ കുടിക്കുന്നത് പോലെ തന്നെ കുളിക്കുന്നതിന് മുന്‍പ് ഒറു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ താപനില ബാലന്‍സ് ചെയ്യാനും പ്രഷ്രര്‍ കൂടാതിരിക്കാനും സഹായിക്കുന്നു. ചിലര്‍ക്ക് കുളിക്കുമ്പോള്‍ പ്രഷര്‍ കൂടാന്‍ സാധ്യതയുണ്ട്. ഇത ഒഴിവാക്കാന്‍ ഇത് സഹായിക്കും. അതുപോലെ തന്നെ കിടക്കുന്നതിന് മുന്‍പും ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നതും നല്ലതാണ്. പക്ഷേ, ഇതിന് ദോഷവശവും ഉണ്ട്.
മുഖത്തിന് നാച്വറല്‍ ഗ്ലോ ലഭിക്കാന്‍
മുഖത്തിന് നാച്വറൽ ഗ്ലോ കിട്ടാൻ ഇതൊന്ന് പരീക്ഷിച്ചോളൂ
ഗുണങ്ങള്‍
കിടക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചാല്‍ അത് മനസ്സിനെ കൂടുതല്‍ ശാന്തമാക്കി എടുക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ സ്‌ട്രെസ്സ് കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ, മൂഡ് നിലനിര്‍ത്താന്‍ രാത്രിയില്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് നല്ലതാണ്.
വെള്ളം കുടിക്കുന്നത് ശരീരത്തെ തികച്ചും നാച്വറലായി തന്നെ ക്ലെന്‍സ് ചെയ്ത് എടുക്കുന്നു. അതിനാല്‍, ശരീരത്തില്‍ നിന്നും ദുഷിപ്പ് പോകാനും നല്ല ശാന്തമായി കിടന്ന് ഉറങ്ങാനും കിടക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് സഹായിക്കും.
ദോഷവശം
രാത്രി കിടക്കുന്നതിന് മുന്‍പ് വെള്ളം കുടിച്ച് കിടന്ന് ഉറങ്ങിയാല്‍ അത് ഏറ്റവും അധികം ബാധിക്കുന്നത് നമ്മളുടെ ഉറക്കത്തെ തന്നെയാണ്. ഒരാള്‍ ഒരു ദിവസം കുറഞ്ഞത് 7 മുതല്‍ 8 മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ് പറയുന്നത്. എന്നാല്‍, നമ്മള്‍ രാത്രിയില്‍ വെള്ളം കുടിച്ച് കിടന്നാല്‍, ഇടയ്ക്ക് എഴുന്നേറ്റ് പോയി മൂത്രം ഒഴിക്കാനുള്ള പ്രവണത രൂപപ്പെടുന്നു. ഇത്രത്തില്‍ ഉറക്കത്തിനിടയില്‍ നിന്നും എഴുന്നേല്‍ക്കുന്നത് നല്ല ഉറക്കം ലഭിക്കാതിരിക്കുന്നതിന് കാരണമാണ്.
ചിലര്‍ക്ക് ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് കഴിഞ്ഞാല്‍ പിന്നീട് നല്ലപോലെ ഉറങ്ങാന്‍ സാധിക്കാതെ ഇരിക്കുന്നവരും ഉണ്ട്. ശരിയായ രീതിയില്‍ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് സ്‌ട്രെസ്സ് വര്‍ദ്ധിപ്പിക്കാനും അതുപോലെ തന്നെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കാരണമാകുന്നുണ്ട്. ഇത് മാത്രമല്ല, പലവിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളിലേയ്ക്കും ഇത് നയിക്കുന്നു എന്നത് എടുത്ത് പറയണം. കണ്ണിന് ചുറ്റുമുള്ള കറുപ്പ്, അതുപോലെ, ചര്‍മ്മത്തില്‍ പ്രായം തോന്നിപ്പിക്കാല്‍, ഇവ കൂടാതെ, അമിതവണ്ണം എന്നിവയിലേയ്ക്കും ഉറക്കക്കുറവ് നയിക്കുന്നു.
വെള്ളം കുടിക്കേണ്ട ശരിയായ രീതി
വെള്ളം കുടിക്കുന്നതിനും അതിന്റേതായ ശരിയായ രീതികളുണ്ട്. ചിലര്‍ ഒറ്റയടിക്ക് അമിതമായി വെള്ളം കുടിക്കുന്നത് കാണാം. സത്യത്തില്‍ ഇത്തരത്തില്‍ വേഗത്തില്‍ വെള്ളം കുടിച്ചത് മൂലം ശരീരത്തിന് യാതൊരുവിധ ഗുണവും ഇല്ല. ഇവയെല്ലാം തന്നെ മൂത്രമായി പോവുകയാണ് ചെയ്യുക. അതിനാല്‍, സാവധാനത്തില്‍ ഇരുന്ന് സിപ്പ് സിപ്പായി വെള്ളം കുടിക്കാന്‍ ശീലിക്കണം. അമിതമായി ഒറ്റയടിക്ക് വെള്ളം കുടിക്കുന്നത് സത്യത്തില്‍ വൃക്കയുടെ ആരോഗ്യം നശിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.
അതുപോലെ രാവിലെ വെള്ളം കുടിക്കുന്നത് നല്ലതാണ്. അതുപോലെ മൂന്ന് ലിറ്റര്‍ വെള്ളം പരമാവധി 6 മണിക്ക് മുന്‍പ് കുടിച്ച് തീര്‍ക്കാന്‍ ശ്രദ്ധിക്കണം. കാരണം, ഇല്ലെങ്കില്‍ ഇത് നിങ്ങളുടെ ഉറക്കത്തെ കാര്യമായി ബാധിക്കാം. അതുപോലെ തന്നെ കിടക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കണം എന്ന് നിര്‍ബന്ധം ഉണ്ടെങ്കില്‍ കുറച്ച് മാത്രം കുടിച്ച് ഒരു അരമണിക്കൂറിന് ശേഷം മൂത്രം ഒഴിച്ച് കിടക്കാവുന്നതാണ്. ഇത് നല്ല ഉറക്കത്തിന് ഒരു പരിധിവരെ സഹായിക്കും. നല്ല ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കും നയിക്കും. അതുപോലെ, ഉറക്കത്തിനിടയില്‍ അത്യവശ്യമെങ്കില്‍ മാത്രം വെള്ളം കുടിച്ചാല്‍ മതിയാകും. ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്. വെള്ളം ശരിയായ രീതിയില്‍ വിധത്തില്‍ കുടിക്കുക.