സ്ത്രീധനമായി ഉറപ്പിച്ച ഫ്രിഡ്ജ് നൽകിയില്ല; ഗർഭിണിയെ ഭർതൃവീട്ടുകാർ മർദ്ദിച്ചുകൊന്നു

സ്ത്രീധനമായി-ഉറപ്പിച്ച-ഫ്രിഡ്ജ്-നൽകിയില്ല;-ഗർഭിണിയെ-ഭർതൃവീട്ടുകാർ-മർദ്ദിച്ചുകൊന്നു
പുർനി: സ്ത്രീധനമായി നൽകാമെന്നേറ്റ ഫ്രിഡ്ജ് നൽകിയില്ലെന്നാരോപിച്ച് ഏഴുമാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടുകാർ മർദ്ദിച്ച് കൊലപ്പെടുത്തി. ബിഹാറിലെ പൂർനിയയിലാണ് ഞെട്ടിക്കുന്ന സംഭവം. അംഗുരി ബീഗം (30) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൂന്നുപേർ വെടിയേറ്റുമരിച്ചു, ഒരു കുടുംബത്തിലെ അംഗങ്ങളെന്ന് റിപ്പോർട്ട്; മണിപ്പൂരിൽ വീടുകൾക്ക് തീയിട്ടു
പുർനിയയിലെ ബേലാ പ്രസാദി ഭവാനിപൂരിലുള്ള ഭർതൃവീട്ടിലാണ് അംഗൂരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അംഗൂരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് സമീപവാസികൾ യുവതിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. മർദ്ദനമേറ്റാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.

ഭർത്താവും ബന്ധുക്കളും ഒളിവിലാണ്. മൃതദേഹം സദർ ആശുപത്രിയിലേക്കും മാറ്റി പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. യുവതി ഏഴുമാസം ഗർഭിണിയാണെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി.

2012ൽ വിവാഹിതയായ യുവതിയാണ് കൊല്ലപ്പെട്ടത്. വിവാഹസമയത്ത് സ്ത്രീധനമായി ഫ്രിഡ്ജ് നൽകാമെന്ന് യുവതിയുടെ കുടുംബം അറിയിച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ഫ്രിഡ്ജ് നൽകാതിരുന്നതോടെ വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്നും ഇതിൻ്റെ പേരിൽ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് പരാതി.

പ്രിയം യുവാക്കളോട്; ടെലി​ഗ്രാമിലൂടെ പരിചയപ്പെടും, ഒന്നിച്ചുള്ള ദൃശ്യങ്ങൾ ഒളിക്യാമറയിൽ; സഹായിക്കാൻ കാമുകനും സഹായികളും; ബെംഗളൂരുവിലെ ഹണിട്രാപ്പ് ഇങ്ങനെ
ഫ്രിഡ്ജ് സ്ത്രീധനമായി ആവശ്യപ്പെട്ട് സഹോദരിയെ ഭർത്താവും കുടുംബവും നിരന്തരം പീഡിപ്പിച്ചിരുന്നതായി സഹോദരൻ കൗശർരാജ പോലീസിനോട് പറഞ്ഞു. മോമിനാഥ് ആലം – അംഗുരി ബീഗം ദമ്പതികൾക്ക് നാല് കുട്ടികളുണ്ട്. അഞ്ചാമതും ഗർഭിണിയായിരിക്കെയാണ് യുവതി കൊല്ലപ്പെട്ടത്. യുവതിയുടെ മരണത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ഒളിവിൽ പോയ ഭർത്താവിൻ്റെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Read Latest National News and Malayalam News

Exit mobile version