ഇവിടുത്തെ കാറ്റാണ്‌ കാറ്റ്‌..

ഇവിടുത്തെ-കാറ്റാണ്‌-കാറ്റ്‌.

മണർകാട്‌ > നാലുമണിക്കാറ്റെന്ന പേരിലുണ്ട്‌ എല്ലാം.. ചാരുബെഞ്ചും ഇളംകാറ്റും നെൽപ്പാടങ്ങളും.  തിരക്കിൽനിന്നൊഴിഞ്ഞ്‌ വെറുതെയിരിക്കാൻ കൊതിക്കുന്നവർ എന്തിന്‌ വേറേയിടം തേടണം. മനംമയക്കാൻ കാത്തിരിപ്പുണ്ട്‌ മണർകാട്ടെ നാലുമണിക്കാറ്റ്. സംസ്ഥാനത്തിന് തന്നെ മാതൃകയായി തുടങ്ങിയ വഴിയോര വിനോദ സഞ്ചാര പദ്ധതിയാണിത്‌. മണർകാട് –- -ഏറ്റുമാനൂർ ബൈപാസ് റോഡിന്റെ വശങ്ങളിൽ നെൽപ്പാടങ്ങളുടെ സൗന്ദര്യം ആസ്വദിക്കാൻ പാകത്തിനാണ് പദ്ധതിക്ക്‌ രൂപം നൽകിയിരിക്കുന്നത്.
 

കാറ്റുകൊള്ളാനും സായാഹ്നം ആസ്വദിക്കാനും ഒട്ടേറെ സഞ്ചാരികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഇവിടേക്ക്‌ എത്തുന്നു. 2011 ൽ മണർകാട് –- ഏറ്റുമാനൂർ ബൈപാസ് റോഡിലെ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. ചെലവു കുറഞ്ഞ വിനോദസഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ ഇടം കൂടിയാണിത്‌. 
 

കുട്ടികൾക്കായി നിരവധി വിനോദ ഉപകരണങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. നാടൻ ഭക്ഷണങ്ങൾ ലഭിക്കുന്ന കുടുംബശ്രീയുടെ ഭക്ഷണസ്റ്റാളുകൾ ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. പൂർണമായും പ്ലാസ്റ്റിക് ഒഴിവാക്കിയുള്ള വിപണന രീതിയാണ് സ്റ്റാളുകളിൽ ക്രമീകരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version