തിരുച്ചിറപ്പള്ളിയിൽനിന്ന്‌ ഹോചിമിന്‍ സിറ്റിയിലേക്ക് നേരിട്ടുള്ള സര്‍വീസുമായി വിയറ്റ്‌ ജെറ്റ്

തിരുച്ചിറപ്പള്ളിയിൽനിന്ന്‌-ഹോചിമിന്‍-സിറ്റിയിലേക്ക്-നേരിട്ടുള്ള-സര്‍വീസുമായി-വിയറ്റ്‌-ജെറ്റ്

തിരുവനന്തപുരം > വിയറ്റ്‌ജെറ്റ് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍നിന്നും വിയറ്റ്‌നാമിലെ ഹോചിമിന്‍ സിറ്റിയിലേക്ക് നേരിട്ടുള്ള സര്‍വീസാരംഭിക്കുന്നു. സര്‍വീസ് നവംബര്‍ 2 ന് തുടങ്ങും. ആഴ്‌ചയില്‍ മൂന്ന് സര്‍വീസ് ആണുണ്ടാവുക. തിരുച്ചിയില്‍ നിന്ന് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ 12.30 ന് പുറപ്പെട്ട് ഹോചിമിന്‍സിറ്റിയില്‍ വിയറ്റ്‌നാം സമയം രാവിലെ 7 മണിക്കെത്തും. തിരിച്ച് അവിടെനിന്ന്  8 മണിക്ക് പുറപ്പെട്ട്  ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളിലായി രാത്രി 11.30 ന് തിരുച്ചിയിലെത്തുന്നതാണ്.

ഇതോടെ ഇന്ത്യയില്‍നിന്ന് വിയറ്റ്‌നാമിലേക്ക് ആഴ്‌ചയില്‍ 35 സര്‍വീസുകളാവും. മുംബൈ, ന്യൂഡെല്‍ഹി, അഹമ്മദാബാദ് നഗരങ്ങളില്‍നിന്നാണ് നിലവില്‍ വിയറ്റ്‌ ജെറ്റിന് സര്‍വീസുള്ളത്. കൊച്ചി സര്‍വീസ് ഈ മാസം 12 ന് തുടങ്ങും.

ഈ അവസരത്തില്‍ ഒരു ദിവസത്തേക്ക് മാത്രമായി ടിക്കറ്റ് നിരക്കില്‍ 88 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കയാണ് വിയറ്റ്‌ജെറ്റ്. ഈമാസം 8 ന് പുലര്‍ച്ചെ 12 മണി മുതല്‍ രാത്രി 11.59 വരെ എല്ലാ റൂട്ടുകളിലും ഈ ആനുകൂല്യം ലഭ്യമാണ്. കൂടാതെ ഇന്ത്യക്കാര്‍ക്ക് ദീപാവലി ആഘോഷിക്കുന്നതിനായി ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ നിരക്കില്‍ ഇളവ് പ്രഖ്യാപിക്കുന്നു. ഒരുവശത്തേക്ക് യാത്ര ചെയ്യുന്നതിനായി വെറും 5,555 രൂപ മാത്രമാണ് ഈടാക്കുക. www.vietjetair.com എന്ന വെബ്‌സൈറ്റിലോ മൊബൈല്‍ ആപ്പിലോ ഇതിന്റെ വിശദാംശങ്ങള്‍ അറിയാവുന്നതാണ്.

യാത്രക്കാര്‍ക്ക് നല്ല സസ്യ,സസ്യേതര ഭക്ഷണം വിമാനത്തില്‍ ലഭിക്കും. സമഗ്രമായ ഇന്‍ഷ്വറന്‍സ് പാക്കേജ് ലഭ്യമാക്കുന്ന ഏക എയര്‍ലൈനാണ് വിയറ്റ്‌ജെറ്റ്. വിമാനം വൈകല്‍, ബാഗേജ് ലഭിക്കുന്നതിലെ കാലതാമസം, ലഗ്ഗേജ് നഷ്ടപ്പെടല്‍ എന്നിവയ്‌ക്കെല്ലാം  ഇന്‍ഷ്വറന്‍സ് സംരക്ഷണം ലഭിക്കും. വിശദാംശങ്ങള്‍ www.vietjetair.com – ല്‍ ലഭ്യമാണ്.

300 വര്‍ഷത്ത ചരിത്രമുള്ള പ്രായംകുറഞ്ഞതും ചലനാത്മകവുമായ ഹോചിമിന്‍സിറ്റിയെ വിദൂര പൗരസ്‌ത്യ പ്രദേശത്തെ മുത്ത് എന്നാണ് അറിയപ്പെടുന്നത്. വര്‍ണാഭമായ ഹോചിമിന്‍സിറ്റി വിനോദസഞ്ചാരികളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ഏഷ്യയിലെ  നഗരങ്ങളുടെ പട്ടികയില്‍ തുടര്‍ച്ചയായി സ്ഥാനംപിടിച്ചിട്ടുണ്ട്. തനിച്ചും കുടുംബവുമായൊക്കെ എത്തുന്നവര്‍ക്ക് ഇഷ്‌ടപ്പെട്ട നഗരമാണ്. പ്രശസ്‌തമായ കടല്‍ത്തീരങ്ങള്‍ സമീപത്താണ്. വിയറ്റ്‌ജെറ്റിന് എല്ലാ ഭാഗങ്ങളിലേക്കും സര്‍വീസുളളതിനാല്‍ വിയറ്റ്‌നാമിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ സാധിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version