40 വയസിന് താഴെയുള്ളവരിൽ ഹൃദയാഘാതം കൂടി വരുന്നതിൻ്റെ കാരണങ്ങൾ എന്താണെന്ന് അറിയാമോ?

40-വയസിന്-താഴെയുള്ളവരിൽ-ഹൃദയാഘാതം-കൂടി-വരുന്നതിൻ്റെ-കാരണങ്ങൾ-എന്താണെന്ന്-അറിയാമോ?
എല്ലാവ‍ർക്കും പേടിയുള്ളതാണ് ഹൃദയാഘാതവും ​ഹൃദയ സംബന്ധമായ രോ​ഗങ്ങളും. ഒട്ടും പ്രതീക്ഷിക്കാതെ വരുന്ന ഈ രോ​ഗാവസ്ഥ ജീവന് പോലും ഭീഷണിയാണ്. ഹൃദയ പേശികളിലേക്കുള്ള രക്തത്തിൻ്റെ പ്രവാഹം പെട്ടെന്ന് തടസപ്പെടുന്ന അവസ്ഥയിലാണ് ഹൃദയാഘാതമുണ്ടാകുന്നത്. അമിതമായി കൊഴുപ്പ് രക്തധമനികളിൽ അടിഞ്ഞ് കൂടുന്നതാണ് രക്തപ്രവാഹം തടസപ്പെടാൻ കാരണമാകുന്നത്. നേരത്തെയുള്ള പരിശോധനകളിലൂടെ രക്തധമനികളിലെ തടസങ്ങൾ കണ്ടെത്താനും മാറ്റാനും കഴിയാറുണ്ട്. എന്നാൽ ഇത് അറിയാതെ പോകുന്ന അവസ്ഥയിലാണ് പെട്ടെന്ന് ഹൃദയാഘാതമുണ്ടാകുന്നത്. ചില പഠനങ്ങളിൽ ഇന്ത്യയിൽ 50% ഹൃദയാഘാതം സംഭവിക്കുന്നത് 45 വയസ്സിന് താഴെയുള്ളവരിലാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഓരോ 5 ഹൃദയാഘാതത്തിലും 1 വീതം 40 വയസ്സിന് താഴെയുള്ളവരിൽ സംഭവിക്കുന്നതായും ഓരോ വർഷവും 2% വർധിക്കുന്നതായും യുഎസ് പഠനത്തിൽ പറയുന്നു. ഏറെ ഭയാനകമായ അവസ്ഥയാണിത്. ഇങ്ങനെയുള്ള ഈ വർദ്ധനവിന് കാരണമാകുന്ന പ്രശ്നം പരിഹരിക്കുകയും രോഗത്തെ നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഏറെ പ്രധാനമാണ്. ഇതേക്കുറിച്ച് Dr. Bharat Vijay Purohit, Sr. Consultant Interventional Cardiologist & Director of Cath Lab, Yashoda Hospitals, Hyderabad സംസാരിക്കുന്നു.

എന്തുകൊണ്ട് ഹൃദയാഘാതമുണ്ടാകുന്നു?

എന്തുകൊണ്ട് ഹൃദയാഘാതമുണ്ടാകുന്നു?

ഈ അടുത്ത കാലത്തായി നിരവധി ചെറുപ്പക്കാരാണ് ഹൃ​ദയാഘാതം മൂലം മരണപ്പെടുന്നത്. പണ്ട് പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഈ അവസ്ഥ ഇപ്പോൾ പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണശൈലിയുമൊക്കെയാണ് ഹൃദയാഘാതത്തിൻ്റെ പ്രധാന കാരണങ്ങൾ. ചെറുപ്പക്കാരിൽ ഹൃദയാഘാതം കൂടാനുള്ള പ്രധാന കാരണങ്ങളിൽ ചിലതാണ് പുകവലി, അമിതവണ്ണം, മാനസിക സമ്മർദ്ദം തുടങ്ങിയവ. ഒരു പരിധി വരെ രോ​ഗത്തെ നിയന്ത്രിക്കാൻ ഇവയൊക്കെ ഒഴിവാക്കിയാൽ സാധിക്കും എന്നതാണ് യാഥാ‍ർത്ഥ്യം.

30 വർഷത്തിനിടെ ഹൃദ്രോഗ ചികിത്സയിൽ വന്ന പ്രധാന മാറ്റങ്ങൾ

30 വർഷത്തിനിടെ ഹൃദ്രോഗ ചികിത്സയിൽ വന്ന പ്രധാന മാറ്റങ്ങൾ

​പുകവലി

ഏത് അളവിലുള്ള പുകവലിയും ഹൃദയത്തിന് അപകടകരമാണ്. ഇത് രക്തക്കുഴലുകളെ അനാരോഗ്യകരമാക്കുന്നു. കൂടാതെ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും തടസങ്ങൾ വികസിപ്പിക്കുന്നതിനും കാരണമാകാറുണ്ട്. അമിതമായ കൊഴുപ്പ് അടിഞ്ഞ് കൂടി രക്തധമനികളിൽ തടസം സൃഷ്ടിക്കുന്നതിന് ഇത് കാരണമാകാറുണ്ട്. ഹൃദയാഘാതത്തിന് കാരണമാകുന്ന വിള്ളലുകളും അതുപോലെ രക്തം കട്ടപിടിക്കുന്നതിനുമൊക്കെ പുകവലിയിലൂടെ ആണ്. സാധാരണ സിഗരറ്റ് മാത്രമല്ല ഇ സിഗരറ്റും വേപ്പ് പോലുള്ളവയും ആരോഗ്യത്തിന് ഹാനികരമാണ്. ഒരാൾക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത 34% കൂടുതലാണ്. മരിജുവാന, കൊക്കെയ്ൻ പോലുള്ള ലഹരിവസ്തുക്കളുടെ ദുരുപയോഗവും ഹൃദയാഘാത സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു

മാനസിക സമ്മർദ്ദം

പുതു തലമുറ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മാനസിക സമ്മർ​ദ്ദം. യുവാക്കളിൽ സമ്മർദ്ദം വർദ്ധിക്കുന്നത് ഹൈപ്പർടെൻഷൻ അമിതവണ്ണം പോലുള്ള മറ്റ് രോഗങ്ങളിലേക്ക് നയിക്കാനും കാരണമാകാറുണ്ട്. കൂടാതെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയും ഉറക്കക്കുറവ് ചെറുപ്പത്തിൽ തന്നെ ഹൃദയാഘാതം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് മാത്രമല്ല ചെറുപ്രായത്തിൽ തന്നെ പ്രമേഹം പോലുള്ള രോഗങ്ങൾ ഉണ്ടാകുന്നതും ഹൃദയാഘാതത്തിനും സാധ്യത കൂട്ടുന്നു.

അമിതവണ്ണം

ചെറുപ്പത്തിൽ തന്നെ അമിതവണ്ണത്തിൻ്റെ പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി ആളുകളുണ്ട്. ഇത് ഹൃദയാരോ​ഗ്യത്തെയും മോശമായി ബാധിച്ചേക്കാം. ഉദാസീനമായ ജീവിതശൈലിയും അതുപോലെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ഉദ്ദാഹരണത്തിന് ജങ്ക് / സംസ്കരിച്ച ഭക്ഷണം / പഞ്ചസാര മധുരമുള്ള പാനീയങ്ങൾ, ട്രാൻസ് ഫാറ്റ് പൂരിത കൊഴുപ്പ് അടങ്ങിയ ശൂന്യമായ കലോറി അടങ്ങിയ പാനീയങ്ങൾ എന്നിവ കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകാറുണ്ട്. വയറിലെ കൊഴുപ്പ് അഥവ വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന ഈ അവസ്ഥ പലപ്പോഴും ഹൃദയത്തിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. രക്തയോട്ടത്തിലുണ്ടാകുന്ന തടസങ്ങൾക്കും ഹൃദയാഘാതത്തിനും ഇതൊരു പ്രധാന കാരണമാണ്.

എങ്ങനെ രോ​ഗത്തെ ചെറുക്കാം

പുകവലി, ലഹരി വസ്തുക്കളുടെ ദുരുപയോഗം എന്നിവയുടെ അപകടകരമായ അനന്തരഫലങ്ങളെ കുറിച്ച് യുവാക്കളിൽ വീണ്ടും അവബോധം വർദ്ധിപ്പിക്കുകയും കൂടുതൽ ആരോഗ്യകരമായ ജീവിതശൈലി നയിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ഏറെ പ്രധാനമാണ്. യോഗ, ധ്യാനം, സംഗീതം കേൾക്കുക, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഗുണമേന്മയുള്ള സമയം ചെലവഴിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ പിന്തുടരുന്നത് ഒരു പരിധി വരെ ഈ ചീത്ത സ്വാഭാവങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാര, ലിപിഡ് പ്രൊഫൈൽ രക്തസമ്മർദ്ദം തൈറോയ്ഡ് മുതലായവ പരിശോധിക്കുന്നതിന് പതിവായി ആരോഗ്യ പരിശോധന നടത്താൻ ശ്രമിക്കുക. ഇതിലൂടെ രോ​ഗമുണ്ടെങ്കിൽ ശരിയായ ചികിത്സ നൽകാനും നമുക്ക് ജീവൻ രക്ഷിക്കാനും കഴിയും.

റ്റീന മാത്യു നെ കുറിച്ച്

റ്റീന മാത്യു ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.Read More

Exit mobile version