ഷുഗര്‍
വെറുംവയറ്റില്‍ ഉലുവ കഴിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഉലുവ രക്തത്തിലെ ഷുഗര്‍ തോത് കുറയ്ക്കുന്നു. ഇന്‍സുലിന്‍ പ്രവര്‍ത്തനം ബാലന്‍സ് ചെയ്യപ്പെടുന്നു. ഇത് ഇന്‍സുലിന്‍ മെറ്റബോളിസം കൂടുന്നതിനും ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയാനും സഹായിക്കുന്നു. ഇതെല്ലാം തന്നെ പ്രമേഹ രോഗികള്‍ക്ക് ഗുണകരമാകുന്നു. ഇവര്‍ വെറും വയറ്റില്‍ ഒരു സ്പൂണ്‍ ഉലുവ കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്നു. പ്രമേഹ രോഗികള്‍ക്ക് 50 ഗ്രാം , വരാതിരിയ്ക്കാന്‍, പൊതുവേയുള്ള ആരോഗ്യത്തിന് 25 ശതമാനം ഉലുവ ഇതേ രീതിയില്‍ കഴിയ്ക്കാം.
Health Video: വെള്ളം കുടിക്കേണ്ട മികച്ച സമയം ഇതാണ്
Health Video: വെള്ളം കുടിക്കേണ്ട മികച്ച സമയം ഇതാണ്
ശരീരഭാരം നിയന്ത്രിക്കാൻ
ദഹനം വർദ്ധിപ്പിക്കുന്നതിനും ഉപാപചയം മെച്ചപ്പെടുത്തുന്നതിനും ശരീര ഭാരം കുറയ്ക്കുവാനും ഏറെ നല്ലതാണ് ഉലുവ. ഇത് നാരുകളാല്‍ സമ്പുഷ്ടമാണ്. പ്രമേഹം പോലുള്ളവയെ നിയന്ത്രിയ്ക്കുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. ഉലുവയിൽ കാണപ്പെടുന്ന, വെള്ളത്തിൽ ലയിക്കുന്ന നാരുകളായ ഗാലക്റ്റോമന്നൻ വയർ നിറഞ്ഞു എന്ന തോന്നലുണ്ടാക്കി
വിശപ്പ് അകറ്റി ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ശരീരത്തിലെ മെറ്റബോളിസവും ഗാലക്റ്റോമന്നാൻ വർദ്ധിപ്പിക്കും, ഇത് കൊഴുപ്പ് എരിച്ചു കളയുന്നതും മൊത്തത്തിലുള്ള ആരോഗ്യവും വർദ്ധിപ്പിക്കുന്നു.
ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക്
ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് ഇതേറെ നല്ല മരുന്നാണ്. പ്രമേഹം മാത്രമല്ല, കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇതേറെ നല്ലതാണ്. ഉലുവയിലെ ഗാലക്ടോമാനൻ എന്ന ഘടകം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഉലുവയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും. രക്തവര്‍ദ്ധനവിനും ഉലുവ സഹായിക്കുന്നു.
സ്ത്രീകളില്‍
ഉലുവ ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ ചര്‍മ, മുടി സംരക്ഷണത്തിനും ഏറെ നല്ലതാണ്. ഉലുവ ഈസ്ട്രജന്‍ സമ്പുഷ്ടമാണ്. ഇതിനാല്‍ സ്ത്രീകളില്‍ മുടിയ്ക്കും ചര്‍മത്തിനുമെല്ലാം ഗുണകരമാകുന്നു. ഇതു മാത്രമല്ല, സ്ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ല പരിഹാരമാണ് ഉലുവ.
പ്രസവശേഷം സ്ത്രീകളില്‍ പാലുല്‍പാദനത്തിന് സഹായിക്കുന്ന പ്രധാന മരുന്നാണ് ഉലുവയെന്നത്. കുതിര്‍ത്ത് ഉലുവ കഴിയ്ക്കുന്നത് ഇത്തരം ഗുണങ്ങള്‍ നല്‍കുന്നു. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദത്തിന് സഹായിക്കുന്നു.