പാകം ചെയ്യാതെ പച്ചക്കറികളും പഴങ്ങളും കഴിക്കാറുണ്ടോ? എന്നാൽ ആ കൂട്ടത്തിൽ നിന്ന് ഇവരെ ഒഴിവാക്കിക്കോ

പാകം-ചെയ്യാതെ-പച്ചക്കറികളും-പഴങ്ങളും-കഴിക്കാറുണ്ടോ?-എന്നാൽ-ആ-കൂട്ടത്തിൽ-നിന്ന്-ഇവരെ-ഒഴിവാക്കിക്കോ

പാകം ചെയ്യാതെ പച്ചക്കറികളും പഴങ്ങളും കഴിക്കാറുണ്ടോ? എന്നാൽ ആ കൂട്ടത്തിൽ നിന്ന് ഇവരെ ഒഴിവാക്കിക്കോ

Authored by റ്റീന മാത്യു | Samayam Malayalam | Updated: 11 Aug 2023, 5:38 pm

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് മുൻപ് വളരെയധികം ശ്രദ്ധിക്കണം. കാരണം ഇതിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകാറുണ്ട്. 

avoid eating these vegetables and fruits raw
പാകം ചെയ്യാതെ പച്ചക്കറികളും പഴങ്ങളും കഴിക്കാറുണ്ടോ? എന്നാൽ ആ കൂട്ടത്തിൽ നിന്ന് ഇവരെ ഒഴിവാക്കിക്കോ
പഴങ്ങളും പച്ചക്കറികളുമൊക്കെ പാകം ചെയ്യാതെ കഴിക്കുന്ന സ്വഭാവം ചിലർക്കെങ്കിലുമുണ്ടാകാറുണ്ട്. പാകം ചെയ്യാതെ കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകുമെന്നാണ് പറയപ്പെടുന്നത്. അത് ഒരു പരിധി വരെ ശരിയാണെങ്കിലും ചില പഴങ്ങളും പച്ചക്കറികളും അങ്ങനെ കഴിക്കാൻ പാടില്ലെന്നും പറയപ്പെടുന്നുണ്ട്. കാരണം കണ്ണിൽ കാണാൻ കഴിയാത്ത ചില പുഴുക്കളും പ്രാണികളും ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ വളരെ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. വിര പോലെയുള്ളവ ഇലകൾ ഒളിച്ചിരിക്കുകയും പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. പച്ചയ്ക്ക് കഴിക്കുന്ന ഇത്തം പഴങ്ങളും പച്ചക്കറികളിൽ നിന്നും ബാക്ടീരിയകൾ കുടലിലേക്ക് പ്രവേശിക്കാൻ സാധ്യത കൂടുതലാണ്. അതുപോലെ തലച്ചോർ, കരൾ എന്നിവയിലേക്കും ഇത് കടക്കാനും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാനും സാധ്യത കൂടുതലാണ്. ഇതേക്കുറിച്ച് ആയുർവേദ ഡോക്ടറും ഗട്ട് ഹെൽത്ത് കോച്ചുമായ ഡിംപിൾ സംസാരിക്കുന്നത് നോക്കാം.

ചേമ്പില

ഇലക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവർക്കുമറിയാം. ചേമ്പിലയിൽ ആവശ്യത്തിന് ഫൈബറും അതുപോലെ ശരീരത്തിന് ആവശ്യമായ കൊഴുപ്പും ചേമ്പിലയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് കഴുകി വ്യത്തിയാക്കിയ ശേഷം പാകം ചെയ്ത് വേണം കഴിക്കാൻ. ഇതിൽ ധാരാളം വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി, സി, തയാമിന്‍, റൈബോഫ്‌ലേവിന്‍, ഫോളേറ്റ് എന്നിവയും മാംഗനീസ്, കോപ്പര്‍, പൊട്ടാസ്യം, അയണ്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ക‍ർക്കിടകത്തിലെ പത്തിലക്കറികളിൽ ചേമ്പിലയും ഒരു പ്രധാനിയാണ്. ചൂട് വെള്ളത്തിൽ കഴുകിയ ശേഷം വേണം ഇത് ഉപയോഗിക്കാൻ. ചീര പോലെയുള്ള ഇലക്കറികൾ ഇത്തരത്തിൽ മാത്രമേ കഴിക്കാവൂ.

ആരോഗ്യം മെച്ചപ്പെടുത്തുന്ന ചില വിത്തുകൾ ഇവയാണ്

ആരോഗ്യം മെച്ചപ്പെടുത്തുന്ന ചില വിത്തുകൾ ഇവയാണ്

കാബേജ്

എല്ലാ മലയാളികളുടെയും വീട്ടിൽ എപ്പോഴും കാണപ്പെടുന്നതാണ് കാബേജ്. വിരകളും അതിൻ്റെ മുട്ടകളും ധാരാളമായി കാബേജിൽ കാണപ്പെടാറുണ്ട്. പലപ്പോഴും ശ്രദ്ധയിൽപ്പെടാതെ പോകുന്ന ഇത്തരം ബാക്ടീരിയകൾ ആരോഗ്യത്തിന് ഹാനികരമാണ്. കീടനാശിനിളിൽ നിന്ന് പോലും ഇത്തരം ബാക്ടീരിയകൾ ഉണ്ടാകാം. കാബേജിലെ ഇലകൾ ചൂട് വെള്ളത്തിൽ മുക്കി വച്ച ശേഷം ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.

കാപ്സികം

പല നിറത്തിലുള്ള കാപ്സികം വിപണിയിൽ ലഭ്യമാണ്. എന്നാൽ അടുക്കള ആവശ്യത്തിന് വാങ്ങുന്ന കാപ്സികം ഉപയോഗിക്കുന്നതിന് മുൻപ് വ്യത്തിയായി കഴുകാൻ മറക്കരുത്. ഇതിനുള്ളിലുള്ള വിത്തുകളിൽ പോലും പുഴുകളും ബാക്ടീരിയകളും ഡോക്ടർ പറയുന്നത്. ഈ പഴത്തിന് അകത്തും പുറത്തും പുഴുകൾ ജീവിക്കാറുണ്ട്. നന്നായി ചൂട് വെള്ളം ഉപയോഗിച്ച ശേഷം മാത്രം പാകം ചെയ്യാൻ കാപ്സികം എടുക്കാൻ ശ്രമിക്കുക.

വഴുതനങ്ങ

പൊതുവെ വഴുതനങ്ങയിൽ പുഴുക്കളുടെ സാന്നിധ്യം വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക. ഇത് കാണുന്ന ബാക്ടീരിയകൾ രക്തത്തിലേക്ക് കടക്കുന്നത് കൂടുതൽ അപകടമാണ്. ജീവന് പോലും ഇവ ഭീഷണിയാകാറുണ്ട്. നന്നായി പാകം ചെയ്ത ശേഷം മാത്രം ഇത് കഴിക്കാൻ ശ്രമിക്കുക. മാത്രമല്ല ഇന്ന് മിക്ക പച്ചക്കറികളും തയാറാക്കുന്നത് കീടനാശിനികൾ ഉപയോഗിച്ചാണ്, ഭക്ഷണം വ്യത്തിയായി കഴുകുന്നതും പാകം ചെയ്ത് കഴിക്കുന്നതുമാണ് ആരോഗ്യത്തിന് എപ്പോഴും നല്ലത്.

റ്റീന മാത്യു നെ കുറിച്ച്

റ്റീന മാത്യു ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version