ഇന്‍സ്റ്റഗ്രാമിൽ ഫോളോവേഴ്‌സ് കൂടി, തന്നെ ബ്ലോക്കുമാക്കി; മക്കളുടെ കണ്മുന്നിലിട്ട് യുവാവ് ഭാര്യയെ കൊന്നു

ഇന്‍സ്റ്റഗ്രാമിൽ-ഫോളോവേഴ്‌സ്-കൂടി,-തന്നെ-ബ്ലോക്കുമാക്കി;-മക്കളുടെ-കണ്മുന്നിലിട്ട്-യുവാവ്-ഭാര്യയെ-കൊന്നു

ഇന്‍സ്റ്റഗ്രാമിൽ ഫോളോവേഴ്‌സ് കൂടി, തന്നെ ബ്ലോക്കുമാക്കി; മക്കളുടെ കണ്മുന്നിലിട്ട് യുവാവ് ഭാര്യയെ കൊന്നു

Edited by കാർത്തിക് കെ കെ | Samayam Malayalam | Updated: 14 Aug 2023, 1:13 pm

ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ സജീവമായതും തന്നെ ബ്ലോക്ക് ചെയ്തതുമാണ് ഇയാളിൽ സംശയം ഉണ്ടാക്കിയത്. സോഷ്യൽ മീഡിയ സുഹൃത്തുക്കൾ താനില്ലാത്ത സമയത്ത് വീട്ടിലേക്ക് വരുന്നുണ്ടോയെന്ന സംശയവും പ്രതിക്കുണ്ടായിരുന്നു.

Arrest
പ്രതീകാത്മക ചിത്രം

ഹൈലൈറ്റ്:

  • ഇന്‍സ്റ്റഗ്രാമിൽ ഫോളോവേഴ്‌സ് കൂടി
  • ഭാര്യ തന്നെ തന്നെ ബ്ലോക്കുമാക്കി
  • യുവാവ് ഭാര്യയെ കൊന്നു
ലഖ്‌നൗ: ഇന്‍സ്റ്റഗ്രാമിൽ ഫോളോവേഴ്സിനെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ 37കാരനായ ബിസിനസുകാരൻ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു. രണ്ട് മക്കളുടെ കൺമുന്നിൽവെച്ചാണ് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിൽ ഞായറാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം. പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയിലെ സുല്‍ത്താന്‍പുരില്‍ കാറിനകത്താണ് കൊലപാതകം നടന്നത്.

ഇന്‍സ്റ്റഗ്രാമിൽ ഭാര്യയുടെ ഫോളോവേഴ്‌സിന്‍റെ എണ്ണം വര്‍ധിച്ചതിനെത്തുടർന്നുള്ള അപകര്‍ഷബോധവും ഭാര്യയിലുള്ള സംശയവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. നിലവിൽ ഇവരുടെ അക്കൗണ്ട് സെറ്റിങ് പ്രൈവറ്റാക്കി ഇട്ടിരിക്കുകയാണ്. വിശദമായ പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു. താൻ വീട്ടിലില്ലാത്ത സമയത്ത് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍ ഭാര്യയെ കാണാന്‍ വീട്ടിലേക്ക് വരുന്നുണ്ടെന്ന് പ്രതി സംശയിച്ചിരുന്നതായും പോലീസ് പറഞ്ഞു. യുവതി ഭർത്താവിനെ ഇൻസ്റ്റയിൽ ബ്ലോക്കും ചെയ്തിരുന്നു.

50 വിദ്യാർഥികൾക്ക് വന്ദേ ഭാരതിൽ സൗജന്യ യാത്ര; പ്രഖ്യാപനം നടത്തി റെയിൽവേ മന്ത്രി; ഭാഗ്യം ലഭിച്ചത് ഒഡീഷയിലെ കുട്ടികൾക്ക്

TJ Joseph: മതചിഹ്നം ധരിച്ചെത്തുന്നവർ കുട്ടികൾക്ക് ക്ലാസ് എടുക്കരുത്

ടൂർസ് ആൻഡ് ട്രാവൽസ് നടത്തുന്നയാളാണ് പ്രതി. ഇവർക്ക് 12 വയസുള്ള മകളും അഞ്ചുവയസുള്ള മകനുമുണ്ട്. ഇരുവരുടെയും കൺമുന്നിൽവെച്ചായിരുന്നു കൊലപാതകം. റായ് ബറേലിയില്‍ പോകാമെന്ന് പറഞ്ഞ് ഞായറാഴ്ച രാവിലെ ഇവർ വീട്ടിൽനിന്ന് ഇറങ്ങുകയായിരുന്നു. എന്നാല്‍, വാഹനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയിലേക്ക് തിരിച്ചു. രാവിലെ അഞ്ചുമണിയോടെ സുല്‍ത്താന്‍പുരില്‍ എത്തിയപ്പോള്‍ വാഹനം നിര്‍ത്തി ഇവർ സംസാരം ആരംഭിക്കുകയും അത് വഴക്കിലേക്ക് വഴിമാറുകയുമായിരുന്നു.

‘ഇതാരാണെന്ന് അറിയാവോ?’ ചാണ്ടി ഉമ്മനെനോക്കി മാണി സാറിന്റെ മോനല്ലെയെന്ന് കുട്ടികൾ, അമ്മമാരുടെ അനുഗ്രഹം വാങ്ങി ചാണ്ടി ഉമ്മന്റെ പ്രചരണം

അച്ഛന്‍ അമ്മയെ കഴുത്തുഞെരിച്ചു കൊല്ലുന്നത് കണ്ട കുട്ടികള്‍ ഇതിന്‍റെ ആഘാതത്തിലായിരുന്നു. കൊലപാതകത്തിനുശേഷം പ്രതി ഡോറുകൾ ലോക്ക് ചെയ്ത് വാഹനത്തിനകത്ത് തന്നെ ഇരുന്നു. സ്ഥലത്ത് എത്തിയ എക്‌സ്പ്രസ് വേ ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ പട്രോളിങ് വാഹനമാണ് സംശയാസ്പദമായരീതിയില്‍ കാർ കണ്ടെത്തിയത്. പോലീസെത്തി ചോദ്യം ചെയ്തതോടെ മകൾ സംഭവങ്ങളെല്ലാം വിവരിച്ചു. ഇതോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു.

കാർത്തിക് കെ കെ നെ കുറിച്ച്

കാർത്തിക് കെ കെ കോപ്പി എഡിറ്റർ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version