​ഈ രോഗങ്ങള്‍ ഉള്ളവര്‍ നെയ്യ് കഴിക്കാനേ പാടില്ല​

​ഈ-രോഗങ്ങള്‍-ഉള്ളവര്‍-നെയ്യ്-കഴിക്കാനേ-പാടില്ല​
നെയ്യ് കഴിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് നമ്മള്‍ക്ക് അറിയാം. അതില്‍ തന്നെ നെയ്യില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോകെമിക്കലുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിറ്റാമിന്‍ എ, സി, ഇ എന്നിവയെല്ലാം ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്.

ഇത് കോശങ്ങളെ നാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുകയും അതുപോലെ തന്നെ ഇതില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍, ഫൈറ്റോകെമിക്കലുകള്‍ എന്നിവ നമ്മളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നവയും ആണ്. എന്നാല്‍, ഇതേ നെയ്യ് അമിതമായി കഴിച്ചാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് നമ്മള്‍ നേരിടേണ്ടി വരിക. അതുകൂടാതെ, ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ നെയ്യ് കഴിക്കാനും പാടില്ല. ഇത്തരത്തില്‍ നെയ്യ് കഴിക്കാന്‍ പാടില്ലാത്തവര്‍ ആരെല്ലാമെന്ന് നോക്കാം.

​ലാക്ടോസ് അലര്‍ജി​

​ലാക്ടോസ് അലര്‍ജി​

ലാക്ടോസ് അലര്‍ജി ഉള്ളവരാണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ നെയ്യ് കഴിക്കാന്‍ പാടുള്ളതല്ല. ലാക്ടോസ് എന്നത് പാലില്‍ കാണപ്പെടുന്ന ഒരു പദാര്‍ത്ഥമാണ്. നിങ്ങള്‍ക്ക് ലാക്ടോസ് അലര്‍ജി ഉണ്ടെങ്കില്‍, പാല്‍ അതുപോലെ തന്നെ പാല്‍ ഉല്‍പന്നങ്ങള്‍ കഴിച്ച് കഴിയുമ്പോള്‍ പലതരത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ നേരിടുന്നു. ചിലര്‍ക്ക് വയര്‍ ചീര്‍ക്കല്‍, അതുപോലെ തന്നെ, ചിലര്‍ക്ക് വയറ്റില്‍ നിന്നും പോകാനുള്ള ബുദ്ധിമുട്ട്, വയറുവേദന, ഛര്‍ദ്ദി എന്നിങ്ങനെ പലതരത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ പ്രകടമായെന്ന് വരാം. അതിനാല്‍, ലാക്ടോസ് നിങ്ങള്‍ക്ക് അലര്‍ജിയാണെങ്കില്‍ പരമാവധി നെയ്യ് പോലെയുള്ള പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്.

ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിക്കേണ്ടത്‌

ഹീമോഗ്ലോബിൻ കൂട്ടാൻ ഈ ഭക്ഷണങ്ങൾ കഴിക്കണം

​ഹൃദ്രോഗികള്‍​

ഹൃദയ സംബന്ധമായ അസുഖം ഉളളവരാണ് നിങ്ങള്‍ എങ്കില്‍ പരമാവധി നെയ്യ് അമിതമായി കഴിക്കാതിരിക്കുന്നതാണ് നല്ലത്. നെയ്യില്‍ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഈ കൊഴുപ്പ് അമിതമായി ശരീരത്തില്‍ എത്തുന്നത് കൊളസ്‌ട്രോളിന് കാരണമാകുന്നു. കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നത് രക്തധമിനികളില്‍ പ്ലാക്ക് രൂപപ്പെടുന്നതിലേയ്ക്കും ഇത് ഹൃദയാഘാതം പോലെയുള്ള ഹൃദ്രോഗങ്ങള്‍ക്കും കാരണമാകുന്നു.

അതില്‍, നിങ്ങള്‍ ഒരു ഹൃദ്രോഗിയാണെങ്കില്‍ നെയ്യുടെ ഉപയോഗം വളരെയധികം കുറയ്‌ക്കേണ്ടത് അനിവാര്യമാണ്. നിങ്ങള്‍ക്ക് നെയ്യ് കഴിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം തേടിയതിന് ശേഷം മാത്രം നെയ്യ് കഴിക്കാന്‍ എടുക്കുക.

​കരള്‍ രോഗങ്ങള്‍​

ഇന്ന് പലരിലും കരള്‍ സംബന്ധമായ അസുഖങ്ങള്‍ വളരെയധികം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നുള്ള കൊഴുപ്പ് കരളില്‍ അടിഞ്ഞ് കൂടുന്നത് കരളിനെ സ്വയം ശുദ്ധികരിക്കുന്നതില്‍ നിന്നും തടയുകയും ഇത് കരള്‍ രോഗങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. നെയ്യ് കഴിച്ചാല്‍ കരള്‍ രോഗങ്ങള്‍ വരില്ലെങ്കിലും, കരള്‍ രോഗം ഉള്ളവര്‍ നെയ്യ് കഴിച്ചാല്‍ അത് മഞ്ഞപ്പിത്തം പോലെയുള്ള അസുഖങ്ങള്‍ കൂട്ടുന്നതിന് ഒരു കാരണമാണ്. അതിനാല്‍, നെയ്യ് കഴിക്കുമ്പോള്‍ ശ്രദ്ധിച്ച് മാത്രം കഴിക്കുക. കരള്‍ രോഗങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം നെയ്യ് കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

​അമിതവണ്ണം​

അമിതവണ്ണം കുറയക്കാന്‍ ചിലര്‍ നെയ്യ് കഴിക്കുന്നത് കാണാം. നെയ്യ് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. അതുപോലെ തന്നെ മിതമായി കഴിക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രികകാനും സഹായിക്കും. എന്നാല്‍, ഒന്നോ രണ്ടോ സ്പൂണില്‍ കൂടുതല്‍ ദിവസേന നെയ്യ് കഴിക്കുന്നത് അമിതവണ്ണത്തിലേയ്ക്കും അതുപോലെ തന്നെ വണ്ണം ഉള്ളവരുടെ വണ്ണം കൂട്ടാനും ഇത് കാരണമാകുന്നു.

അതിനാല്‍, നല്ലതാണ് എന്ന് കരുതി നെയ്യ് അമിതമായി ഉപയോഗിക്കാതിരിക്കാം. നെയ്യ് അമിതമായാല്‍ മറ്റ് ഏതൊരു ആഹാരവും പോലെ തന്നെ ഇത് ദോഷവശങ്ങള്‍ ഉണടാക്കുന്നതാണ്. അതിനാല്‍, അമിതവണ്ണം ഉള്ളവര്‍ നെയ്യ് പോലെയുള്ള ആഹാരങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കുന്നതിന് മുന്‍പ് നിങ്ങളുടെ ഡയറ്റീഷ്യന്റെ അഭിപ്രായം തേടേണ്ടത് അനിവാര്യമാണ്.

​ഗര്‍ഭിണികള്‍​

ഗര്‍ഭിണികളില്‍ പലപ്പോഴും ദഹന സംബന്ധമായയ പ്രശ്‌നങ്ങള്‍ കണ്ട് വരാറുണ്ട്. ചിലര്‍ക്ക് വയര്‍ വല്ലാതെ ചീര്‍ത്ത് വരുന്ന അവസ്ഥ എന്നിവയെല്ലാം കാണാം. അതുപോലെ തന്നെ ചിലര്‍ക്ക് മലബന്ധ പ്രശ്‌നങ്ങളും അധികമായിരിക്കും. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി നിങ്ങള്‍ അമിതമായി നെയ്യ് കഴിക്കാതിരിക്കാവുന്നതാണ്. അതുപോലെ തന്നെ, വയര്‍ ചീര്‍ക്കല്‍ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും നെയ്യ് കഴിക്കരുത്.

അഞ്ജലി എംസി നെ കുറിച്ച്

അഞ്ജലി എംസി ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

പത്ര പ്രവര്‍ത്തന മേഖലയുടെ ചുവട് പിടിച്ച് മാധ്യമ രംഗത്തേയ്ക്ക് കയറി വന്ന വ്യക്തിയാണ് അഞ്ജലി. സ്‌കൂള്‍ കാലഘട്ടം മുതല്‍ സാഹിത്യത്തിലും എഴുത്തിലും സജീവമായിരുന്ന അഞ്ജലി, തന്റെ എഴുത്തിനോടും അറിവിനോടുമുള്ള പ്രിയമാണ് മാധ്യമ രംഗത്തേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. മാധ്യമ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള അഞ്ജലി ലൈഫ്‌സ്‌റ്റൈൽ ആണ് കൈകാര്യം ചെയ്യുന്നത്. ഇത് കൂടാതെ, പുസ്തകങ്ങളും വായനയും ഏറെ ഇഷ്ടപ്പെടുന്നു.Read More

Exit mobile version