ജോലിക്ക് ആളെ ആവശ്യമുണ്ട്! ബിഎംഡബ്ള്യു ബൈക്ക് ഫ്രീ, ഒപ്പം ലോകകപ്പ് ക്രിക്കറ്റ് കാണാനുള്ള അവസരം

ജോലിക്ക്-ആളെ-ആവശ്യമുണ്ട്!-ബിഎംഡബ്ള്യു-ബൈക്ക്-ഫ്രീ,-ഒപ്പം-ലോകകപ്പ്-ക്രിക്കറ്റ്-കാണാനുള്ള-അവസരം

ഹൈലൈറ്റ്:

  • മൂന്ന് ലക്ഷത്തിനടുത്ത് വിലയുള്ള ബിഎംഡബ്ള്യു ജി 310 ആർ ബൈക്ക് ജോലിക്ക് കയറുമ്പോൾ സമ്മാനം.
  • ബൈക്ക് പാക്കേജ് വേണ്ട എന്നുണ്ടെങ്കിൽ ഗാഡ്‌ജെറ്റ് പാക്കേജ് ഒരുക്കിയിട്ടുണ്ട്.
  • ദുബായിൽ നടക്കുന്ന വേൾഡ് കപ്പ് ക്രിക്കറ്റ് ടി20 മത്സരം നേരിട്ട് കാണാനുള്ള അവസരവും ഭാരത്പേ തങ്ങളുടെ ടെക് ടീമിൽ ജോലിക്ക് കയറുന്നവർക്ക് ഒരുക്കിയിട്ടുണ്ട്

കൊവിഡ്-19 വൈറസിന്റെ വരവും തുടർന്ന് കമ്പനികൾ ചിലവ് വെട്ടിച്ചുരുക്കാൻ തീരുമാനിച്ചതും തൊഴിൽ മേഖലയിൽ വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. നിരവധി പേർക്കാണ് ജോലി നഷ്ടപെട്ടത്. പലരും മറ്റൊരു ജോലി നേടാനായി മാസങ്ങളായി പരിശ്രമിക്കുന്നു. അതിനിടെ ഒരു ഇന്ത്യൻ കമ്പനി ജോലിക്കായി ആളെ തേടുകയാണ്. തങ്ങളുടെ കമ്പനിയിൽ ചേരുന്നവർക്കായി ഭാരത്പേ ഒരുക്കിവച്ചിരിക്കുന്നത് കേട്ടാൽ ഒരുപക്ഷെ നിങ്ങൾ നിങ്ങളുടെ ഇപ്പോഴുള്ള ജോലി ഉടൻ രാജിവച്ച് ഇവിടെ ചേരും.

ഇപ്പോഴുള്ള ജീവനക്കാർ ഈ സാമ്പത്തീക വർഷം അവസാനിക്കുമ്പോഴേക്കും മൂന്ന് മടങ്ങായി വർദ്ധിപ്പിക്കാൻ ആണ് ഭാരത്പേ ഒരുങ്ങുന്നത്. ഇതിലേക്കായി 100 പേരെയാണ് ടെക് ടീമിലേക്ക് ഉടനെ ജോലിക്കെടുക്കുക. ഇന്റർവ്യൂ വിജയകമായി പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ബൈക്ക് പാക്കേജ് ആണ് കമ്പനി ഒരുക്കിയിരിക്കുന്നത്. മൂന്ന് ലക്ഷത്തിനടുത്ത് വിലയുള്ള ബിഎംഡബ്ള്യു ജി 310 ആർ ബൈക്ക് ആണ് സമ്മാനം. ഇനി ഈ ബൈക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ ജാവ പെരാക്ക്, കെടിഎം 390 ഡ്യൂക്ക്, കെടിഎം ആർസി 390, റോയൽ എൻഫീൽഡ് ഹിമാലയൻ എന്നിവയിലൊന്ന് തിരഞ്ഞെടുക്കാം.

Bharatpe Job offer

ഭരത്പേയുടെ സഹസ്ഥാപകനും സിഇഒയുമായ അഷ്‌നീർ ഗ്രോവർ

ഇനിയൊരുപക്ഷേ നിങ്ങൾക്ക് ബൈക്ക് പാക്കേജ് വേണ്ട എന്നുണ്ടെങ്കിൽ ഗാഡ്‌ജെറ്റ് പാക്കേജ് ഒരുക്കിയിട്ടുണ്ട്. ആപ്പിൾ ഐപാഡ് പ്രോ (പെൻസിലിനൊപ്പം), ബോസ് ഹെഡ്‌ഫോൺ, ഹർമാൻ കാർഡൺ സ്പീക്കർ, സാംസങ് ഗാലക്‌സി വാച്ച്, ഡബ്ല്യുഎഫ്എച്ച് ഡെസ്ക് & ചെയർ, ഫയർഫോക്സ് ടൈഫൂൺ 27.5 ഡി സൈക്കിൾ എന്നിവയാണ് പുതുതായി ടെക് ടീമിൽ ചേരുന്നവർക്ക് തിരഞ്ഞെടുക്കാൻ ഗാഡ്‌ജെറ്റ് പാക്കേജിൽ ഒരുക്കിയിരിക്കുന്ന ഓപ്ഷനുകൾ.

ബർഗർ വിറ്റ ബെസോസ്, പത്രമെറിഞ്ഞ ബഫറ്റ്! ശതകോടീശ്വരന്മാർ ആദ്യം ചെയ്ത ജോലികൾ

കഴിഞ്ഞില്ല, ഈ വർഷം ഒക്ടോബർ 17 മുതൽ നവംബർ 14 വരെ ദുബായിൽ നടക്കുന്ന വേൾഡ് കപ്പ് ക്രിക്കറ്റ് ടി20 മത്സരം നേരിട്ട് കാണാനുള്ള അവസരവും ഭാരത്പേ തങ്ങളുടെ ടെക് ടീമിൽ ജോലിക്ക് കയറുന്നവർക്ക് ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, ശമ്പള വർദ്ധനവ്, ബോണസ് എന്നിവയ്ക്കായുള്ള മാസങ്ങൾ കുറച്ചിട്ടുമുണ്ട്.

ടെക് ടീമിലേക്ക് യോഗ്യരായവരെ നിർദേശിക്കുന്ന കമ്പനിയിലെ ആർക്കും ബൈക്ക് പാക്കേജും ഗാഡ്‌ജെറ്റ് പാക്കേജും ലഭ്യമാണ് എന്ന് ഭാരത്പേ പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. ഭാരത്പേയിൽ മുൻപ് ജോലി ചെയ്തവർക്കും യോഗ്യരായവരെ നിർദേശിച്ച് ഈ പാക്കേജ് നേടാം.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : bharatpe offers bmw bike, gadgets package and other perks to those joining their tech team
Malayalam News from malayalam.samayam.com, TIL Network

Exit mobile version