ഓണസദ്യ ഡയറ്റ് തെറ്റിയ്ക്കാതിരിയ്ക്കാന്‍ ചില സിംപിള്‍ വഴികള്‍

ഓണസദ്യ-ഡയറ്റ്-തെറ്റിയ്ക്കാതിരിയ്ക്കാന്‍-ചില-സിംപിള്‍-വഴികള്‍
കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പ്രമാണം. ഇതില്‍ നിന്നു തന്നെ ഓണസദ്യ എത്രത്തോളം പ്രധാനമാണെന്നത് അറിയാം. വിവിധ തരം വിഭവങ്ങള്‍ കൂട്ടിയുള്ള ഓണസദ്യ ഓണത്തിന് ഏറെ പ്രധാനമാണ്. രുചികരമാണെങ്കിലും പലപ്പോഴും ഡയറ്റ് ചിന്തയുള്ളവര്‍ക്ക് ആരോഗ്യത്തെക്കുറിച്ചും ഓണസദ്യ തടി വയ്പ്പിയ്ക്കുമോയെന്നതിനെ കുറിച്ചും ആശങ്കകളുണ്ടാകുന്നത് സാധാരണയാണ്. ഓണസദ്യ ആരോഗ്യകരമായി കഴിയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ.

​പരിപ്പ്​

​പരിപ്പ്​

ഓണസദ്യയ്ക്ക് പരിപ്പ് ഉള്‍പ്പെടുത്തുക. ഇത് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ഇതിലുണ്ട്. പെട്ടെന്ന് വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കാനും ഇതിന് സാധിയ്ക്കും. പ്രോട്ടീന്‍ സമ്പുഷ്ടമായതിനാല്‍ തന്നെയാണ് ഇത്. ഈ ഗുണങ്ങള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നു. വിശപ്പു കുറയ്ക്കാനും അമിത ഭക്ഷണം ഒഴിവാക്കാനും പരിപ്പ് വിഭവങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

​ഹീമോഗ്ലോബിൻ കൂട്ടാൻ ഈ ഭക്ഷണങ്ങൾ കഴിക്കണം

ഹീമോഗ്ലോബിൻ കൂട്ടാൻ ഈ ഭക്ഷണങ്ങൾ കഴിക്കണം

​നെയ്യ് ​

ഇതുപോലെയാണ് നെയ്യും. നെയ്യ് ആരോഗ്യകരമാണ്. പരിപ്പും നെയ്യും ഒഴിച്ച് അല്‍പം ഊണ് കഴിയ്ക്കുന്നത് ചിട്ടകളില്‍ പ്രധാനവുമാണ്. ആരോഗ്യകരമായ കൊഴുപ്പായതിനാല്‍ തന്നെ ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇത് കുടല്‍ ആരോഗ്യത്തിനും നല്ലതാണ്. ഓണസദ്യ കഴിച്ച് അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനും ഒപ്പം നല്ല ദഹനത്തിനും നെയ്യ് സഹായിക്കും.

​അവിയല്‍ ​

അവിയല്‍ ഓണസദ്യയില്‍ പ്രധാനം മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളും ഒത്തിണങ്ങിയതുമാണ്. പലതരം പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കുന്ന ഈ വിഭവം ജീരക, കറിവേപ്പില തുടങ്ങിയ ആരോഗ്യകരമായ വസ്തുക്കള്‍ ചേര്‍ന്നതാണ്. ഇതില്‍ ശുദ്ധമായ വെളിച്ചെണ്ണ ചേര്‍ക്കുന്നത് സ്വാദിന് മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്. കറി വെന്ത ശേഷം പച്ചവെളിച്ചെണ്ണ തൂകുന്ന രീതി കൊണ്ട് തന്നെ വെളിച്ചെണ്ണ ഇവിടെ ചൂടാക്കുകയോ മറ്റോ ചെയ്യുന്നുമില്ല. ഈ വിഭവം ഓണസദ്യയ്ക്ക് ഉള്‍പ്പെടുത്താവുന്നതേയുള്ളൂ.

​പായസം​

പായസമാണ് ഡയറ്റ് നോക്കുന്നവരെ ഭയപ്പെടുത്തുന്ന ഒന്ന്. മധുരവും കൊഴുപ്പുമെല്ലാം തടി കൂടാനും പ്രമേഹത്തിനുമെല്ലാം വഴിയൊരുക്കുമെന്ന ഭയം പലര്‍ക്കുമുണ്ട്. സദ്യക്ക് ശേഷം മധുരമെന്നതിനെ ആരോഗ്യകരമാക്കണമെങ്കില്‍ ഫ്രൂട്ട്‌സ് പലതരം മുറിച്ചത് കഴിയ്ക്കാം. പായസം ഒഴിവാക്കണമെന്നുള്ളവര്‍ക്ക് ആരോഗ്യകരമായ മധുരമാകുമെന്ന് മാത്രമല്ല, ഇത് ആരോഗ്യത്തിനും നല്ലതാണ്.

​ വാഴയിലയില്‍​

സദ്യ വാഴയിലയില്‍ തന്നെ ഉണ്ണുന്നത് ചിട്ട മാത്രമല്ല, ആരോഗ്യം നല്‍കുന്ന ശീലം കൂടിയാണ്. ചൂടുവിഭവങ്ങള്‍ വാഴയിലയില്‍ വിളമ്പുമ്പോള്‍ ഇതിനൊപ്പം വാഴയിലയിലെ ആരോഗ്യഗുണങ്ങള്‍ കൂടി നമുക്ക് ലഭിയ്ക്കുന്നു. ഇലകളില്‍ ഭക്ഷണം കഴിക്കുന്നത് രക്തം ശുദ്ധിയാക്കാന്‍ നല്ലതാണ്. ശരീരത്തിനുള്ളിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും കിഡ്‌നി, ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇലകളില്‍ ഭക്ഷണം കഴിയ്ക്കുന്നത് സഹായിക്കും. ഇലകളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ശരീരത്തെ സഹായിക്കുന്നു.

C-saritha Pv നെ കുറിച്ച്

C-saritha Pv No Designation

Exit mobile version