വീട്ടിൽ സ്കൂളിൽ പോകുന്ന കുട്ടികളുണ്ടോ? അവരുടെ ഡയറ്റിൽ ഈ കാര്യങ്ങൾ ഉൾപ്പെടുത്തണം

വീട്ടിൽ-സ്കൂളിൽ-പോകുന്ന-കുട്ടികളുണ്ടോ?-അവരുടെ-ഡയറ്റിൽ-ഈ-കാര്യങ്ങൾ-ഉൾപ്പെടുത്തണം
സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ഉള്ള എല്ലാ അമ്മമാരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കുട്ടികളുടെ പ്രഭാത ഭക്ഷണവും ഉച്ചയൂണുമൊക്കെ തയാറാക്കുന്നതിലെ ബുദ്ധിമുട്ടുകൾ. കുട്ടികൾക്ക് കഴിക്കാൻ നൽകുന്ന ഭക്ഷണത്തിൽ തീ‌ർച്ചയായും അവർക്ക് ആവശ്യമായ പോഷകങ്ങളും അതുപോലെ വൈറ്റമിനുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഏറെ പ്രധാനമാണ്. ഇഷ്ടങ്ങളും ഇഷ്ടകേടുകളും ധാരാളം ഈ പ്രായത്തിലുണ്ടാകാം. ഇഷ്ടപ്പെട്ട ഭക്ഷണങ്ങളിൽ തന്നെ നല്ല ആരോഗ്യകരമായൊരു ഡയറ്റ് പിന്തുടരാൻ അവരെ പ്രേരിപ്പിക്കേണ്ടത് ഏറെ പ്രധാനമാണ്. കുട്ടികളുടെ ഡയറ്റിൽ വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

Also Watch:

തണുപ്പ് കാലത്ത് കുഞ്ഞുങ്ങളുടെ ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

പ്രഭാത ഭക്ഷണം മുടക്കരുത്
പ്രഭാത ഭക്ഷണം വളരെ പ്രധാനമാണെന്ന് കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുക. ഒരു ദിവസം മുഴുവൻ ഊർജ്ജത്തോടിരിക്കാൻ പ്രഭാത ഭക്ഷണം വളരെ പ്രധാനമാണ്. സമീകൃതമായൊരു പ്രഭാത ഭക്ഷണം ദിവസം മുഴുവൻ ആരോഗ്യത്തോടിരിക്കാൻ സഹായിക്കും. പ്രോട്ടീൻ, പഴങ്ങൾ, മുഴുവൻ ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവയടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. ദിവസവും വ്യത്യസ്ത കൊണ്ടുവരാൻ ശ്രമിക്കുന്നത് കുട്ടികൾക്ക് ഭക്ഷണം കൂടുതൽ പ്രിയങ്കരമാക്കും.

ഉച്ച ഭക്ഷണത്തിലെ പോഷകങ്ങൾ

ഉച്ച ഭക്ഷണത്തിൽ ധാരാളം പോഷകങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കണം. മീൻ, ഇറച്ചി, പച്ചക്കറികൾ എന്നിവയാണ് ഇവയിൽ പ്രധാനം.

സ്നാക്സ്

വൈകുന്നേരങ്ങളിലോ അല്ലെങ്കിൽ ഇടവേളകളിൽ കഴിക്കാനോ വീട്ടിൽ തന്നെ തയാറാക്കുന്ന സ്നാക്സ് കൊടുത്ത് വിടാൻ ശ്രമിക്കണം. പ്രോസസ്ഡ് ഫുഡ്സ് ഒഴിവാക്കാൻ ശ്രമിക്കുന്നതാണ് എപ്പോഴും കുട്ടികളുടെ ആരോഗ്യത്തിന് നല്ലത്. ഫ്രൂട്ട്സ് കട്ട് ചെയ്തത്, യോഗ‍ർട്ട് പോലുള്ളവ സ്നാക്സിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

വെള്ളം കുടിക്കുക

സ്കൂളിലാണെങ്കിലും വീട്ടിലാണെങ്കിലും ധാരാളം വെള്ളം കുടിക്കാൻ കുട്ടികളെ ശീലിപ്പിക്കണം. വെള്ളം കുടിക്കുന്നതിൻ്റെ ആവശ്യകത അവർ മനസിലാക്കേണ്ടത് ഏറെ പ്രധാനമാണ്. സ്കൂളിൽ ജ്യൂസിനും കാ‍ർബോഹൈഡ്രേറ്റഡ് പാനീയങ്ങൾക്കും പകരമായി വെള്ളം കൊടുത്ത് വിടാൻ ശ്രമിക്കുക. 1 മുതൽ 2 ലിറ്റർ വെള്ളം ദിവസം അവർ കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

പഴങ്ങളും പച്ചക്കറികളും

എല്ലാ ഭക്ഷണക്രമത്തിലും പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. വൈറ്റമിനുകളും ധാതുക്കളും ഇതിലൂടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

പഞ്ചസാര കുറയ്ക്കാം

അനാവശ്യ പഞ്ചസാര നൽകുന്നത് കുറയ്ക്കാൻ ശ്രമിക്കുക. പഞ്ചസാര നിറഞ്ഞ ജ്യൂസുകളും അമിതമായി ഉപയോഗിക്കുന്നത് തടയണം. പ്രോസസ്ഡ് ഫുഡുകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. കാരണം ഇതിൽ നിന്ന് ആവശ്യത്തിന് പോഷകങ്ങളൊന്നും തന്നെ കുട്ടികൾക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

പാചകത്തിൽ അവരെ പങ്ക് ചേർക്കുക

പാചകത്തിലും അതുപോലെ ഭക്ഷണം തീരുമാനിക്കുന്നതിലും കുട്ടികളെയും പങ്കാളികൾ ആക്കാൻ ശ്രമിക്കുക. അവർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും അതുപോലെ വേണ്ടത് തിരഞ്ഞെടുക്കാനും ഇതിലൂടെ സാധിക്കും.

റ്റീന മാത്യു നെ കുറിച്ച്

റ്റീന മാത്യു ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.Read More

Exit mobile version