‘മുന്നാം മോദി സർക്കാർ’ വികസനതരംഗം തീർക്കും: അനുരാഗ് താക്കൂർ

‘മുന്നാം-മോദി-സർക്കാർ’-വികസനതരംഗം-തീർക്കും:-അനുരാഗ്-താക്കൂർ

‘മുന്നാം മോദി സർക്കാർ’ വികസനതരംഗം തീർക്കും: അനുരാഗ് താക്കൂർ

Authored by സന്ദീപ് കരിയൻ | Samayam Malayalam | Updated: 17 Aug 2023, 1:43 pm

മോദി സർക്കാർ മൂന്നാംതവണയും അധികാരത്തിലേറുമെന്നും, വികസനതരംഗം തീർക്കുമെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. എൻഡിഎ സഖ്യം ശക്തമാണെന്നും മോദിയുടെ നേതൃത്വം പുതിയ കക്ഷികളെ സഖ്യത്തിലേക്ക് ആകർഷിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

PM Modis third term anurag thakur
‘മൂന്നാം മോദി സർക്കാർ’ രാജ്യത്ത് വികസനത്തിന്റെ തരംഗം സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. കഴിഞ്ഞദിവസം അടൽബിഹാരി വാജ്പേയിയുടെ സ്മൃതികുടീരത്തിൽ ആദരാഞ്ജലിയർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൻകീഴിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ കൂടുതൽ ശക്തി പ്രാപിച്ചതായും മന്ത്രി പറഞ്ഞു. കൂടുതൽക്കൂടുതൽ കക്ഷികൾ സഖ്യത്തിൽ ചേർന്നു: അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിനായി തങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് അനുരാഗ് താക്കൂർ പ്രസ്താവിച്ചു. ദൃഢതയോടെയാണ് സഖ്യം ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്. ഡല്‍ഹിയിലെ വാജ്പേയിയുടെ സ്മൃതിമണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തുടങ്ങിയവർ സന്ദർശനം നടത്തുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തിരുന്നു.

പ്രതിപക്ഷ കക്ഷികൾ രൂപം നല്‍കിയ ഇന്ത്യാ സഖ്യത്തിൽ ഗൗരവതരമായ വിള്ളലുകളുള്ളത് എൻഡിഎയുടെ ആത്മവിശ്വാസം ഉയർത്തുന്ന ഘടകമായി മാറിയിരിക്കുകയാണ്. എഎപിയുടെ വിമതസ്വരം സഖ്യത്തെ പ്രശ്നത്തിലാക്കുന്നുണ്ട്. എൻസിപിയുടെ ചാഞ്ചാടിയുള്ള നിൽപ്പിനെക്കുറിച്ച് സംശയമുയർന്ന ഘട്ടത്തിൽ, കഴിഞ്ഞദിവസം മണിപ്പൂരിലെ കലാപങ്ങളുടെ പേരിൽ പ്രധാനമന്ത്രിയെ വിമർശിച്ച് എൻസിപിയുടെ ശരദ് പവാർ രംഗത്തെത്തിയത് സഖ്യത്തെ താൽക്കാലികമായി ആശ്വാസത്തിൽ നിർത്തിയിരിക്കുകയാണ്. എങ്കിലും അദ്ദേഹത്തിന്റെ ചാഞ്ചാട്ടം അവസാനിച്ചിട്ടില്ലെന്നതും ശ്രദ്ധേയം.

ഇതിനിടെ എൻഡിഎയുടെ മുൻ സഖ്യകക്ഷിയായ ജെഡിയുവിന്റെ നേതാവും, ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ വാജ്പേയി സ്മൃതിമണ്ഡപത്തിൽ സന്ദർശനം നടത്തിയത് പുതിയ ചര്‍ച്ചയായി മാറി. പ്രതിപക്ഷ നേതാക്കളെ കാണാനായി തലസ്ഥാനത്തെത്തിയ നിതീഷ് ആദ്യം ചെന്നത് സ്മൃതിമണ്ഡപത്തിലേക്കാണ്. എൻഡിഎ നേതാക്കൾ സ്മൃതിമണ്ഡപത്തിലുള്ള അതേ സമയത്തു തന്നെയായിരുന്നു നിതീഷിന്റെയും സന്ദർശനം. വാജ്പേയി മന്ത്രിസഭയിൽ അംഗമായിരുന്നയാളാണ് നിതീഷ്. വാജ്പേയി എല്ലാക്കാലത്തും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയത്തിന്റെ വക്താവായിരുന്നെന്ന് ഇടക്കിടെ പറയാറുളളയാളാണ് നിതീഷ്. നിതീഷിന്റെ സദൈവ് അടൽ സന്ദർശനത്തിനു പിന്നാലെ ബിഹാറിൽ നിന്നുള്ള ബിജെപി നേതാക്കൾ ഇക്കാര്യം സൂചിപ്പിച്ച് വിമർശനവുമായി രംഗത്തെത്തി. വാജ്പേയിയെ നിതീഷ് പുകഴ്ത്തുന്നത് മോദിയെ ഇകഴ്ത്താനാണെന്ന് ബിഹാറിൽ നിന്നുള്ള ബിജെപി രാജ്യസഭാംഗം സുശീൽകുമാർ മോദി ആരോപിച്ചു. നിതീഷിന്റെ അത്തരം നീക്കങ്ങളൊന്നും വിലപ്പോകില്ലെന്നും 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ജയിച്ച് മൂന്നാമതും മോദി മന്ത്രിസഭ അധികാരത്തിലേറുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

സന്ദീപ് കരിയൻ നെ കുറിച്ച്

സന്ദീപ് കരിയൻ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

സന്ദീപ് കരിയൻ. മാധ്യമപ്രവർത്തകൻ. പത്തു വർഷത്തിലധികമായി ഡിജിറ്റൽ മാധ്യമരം​ഗത്ത് പ്രവർത്തിക്കുന്നു. വൺ ഇന്ത്യ, വേ2ന്യൂസ്, അഴിമുഖം, ഇന്ത്യാ ടുഡേ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശി.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version