ചിന്നക്കനാലിൽനിന്ന് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ഇവിടെ നിന്ന് തമിഴ്നാട്ടിലെ ജനവാസ മേഖലയിലേക്ക് കടക്കുകയായിരുന്നു. കമ്പത്ത് പ്രശ്നങ്ങൾ സൃഷ്ടിച്ച കാട്ടാനയെ ജൂൺ ആദ്യവാരമാണ് തേനിയിലെ പാശാനംപെട്ടിക്കു സമീപത്തു നിന്ന് പിടികൂടിയത്. തുടർന്ന് മുണ്ടൻതുറൈ കടുവ സങ്കേതത്തിലേക്ക് എത്തിക്കുകയായിരുന്നു.
Tirur police station: സിപിഎം നേതാവിന്റെ മുഖത്തടിച്ച എസ്ഐക്ക് അര മണിക്കൂറിനുള്ളിൽ സ്ഥലംമാറ്റം
അരിക്കൊമ്പന്‍റെ ആരോഗ്യ നിലയിൽ ആശങ്കയില്ലെന്നും ദേഹത്ത് മുറിവുകൾ ഇല്ലെന്നും തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായ ശ്രീനിവാസ് റെഡ്ഡി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അരിക്കൊമ്പന്‍റെ സഞ്ചാരദിശ കേരളം സ്ഥാപിച്ച റേഡിയോ കോളർ സിഗ്നലിലൂടെ പെരിയാർ കടുവ സങ്കേതത്തിൽ ലഭിക്കുന്നുണ്ട്. കന്യാകുമാരി ഡിഎഫ്ഒ വഴി ആനയുടെ വിവരങ്ങൾ കേരള വനം വകുപ്പിനും ലഭിക്കുന്നുണ്ട്.
മുണ്ടൻതുറൈ മേഖലയിൽ തുറന്നുവിട്ടശേഷം അരിക്കൊമ്പന്‍റെ വീഡിയോയും ചിത്രങ്ങളും തമിഴ്നാട് വനംവകുപ്പ് പുറത്തുവിട്ടിരുന്നു. ഇതിനിടെ ആനയുടെ ആരോഗ്യത്തെ സംബന്ധിച്ച് വിമർശനങ്ങളുയർന്നു. പിന്നീട് ചിത്രങ്ങൾ പുറത്തുവിടാത്തതും ചർച്ചകൾക്കിടയാക്കിയിരുന്നു. അതിനിടെ ആന പ്രദേശവുമായി ഇണങ്ങിയെന്ന് തമിഴ്നാട് വനംവകുപ്പ് അധികൃതർ പ്രതികരിക്കുകയും ചെയ്തു.
കഴിഞ്ഞ ഒരു മാസത്തിനിടെ ആറുതവണയായിരുന്നു അരിക്കൊമ്പനെ ആനക്കൂട്ടങ്ങൾക്കൊപ്പം കണ്ടെത്തിയത്. ക്യാമറ ട്രാക്ക് ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് അരിക്കൊമ്പൻ ആനക്കൂട്ടത്തിനൊപ്പം കാട്ടിൽ കഴിയുന്നത് കാണാനായത്. ഇതിനിടെയാണ് അരിക്കൊമ്പൻ ആനക്കൂട്ടവുമായി തെറ്റിപ്പിരിഞ്ഞെന്നും ഒറ്റയ്ക്ക് സഞ്ചാരം ആരംഭിച്ചെന്നുമുള്ള റിപ്പോർട്ട് പുറത്തുവരുന്നത്.
അതിനിടെ അരിക്കൊമ്പന്‍റെ മോചനത്തിനായിപഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങ ഉടയ്ക്കാൻ പ്രൊട്ടക്ടേഴ്സ് ഓഫ് എൻവയോൺമെന്‍റ് ആൻഡ് അനിമൽ ലൈവ് എന്ന സംഘടന തീരുമാനിച്ചിട്ടുണ്ട്. 14 ലക്ഷം പേർ ഒപ്പിട്ട ഭീമഹർജിയുടെ ഒപ്പു ശേഖരണത്തിനും ഉടൻ തുടക്കം കുറിക്കും. ചിന്നക്കനാലിൽ ആന തിരിച്ചെത്താനാണിത്.