ഓണത്തിന് ബാംഗ്ലൂർ റൂട്ടിൽ എസി ബസ്; കെഎസ്ആർടിസി സർവീസ് പത്തനംതിട്ടയ്ക്ക്; പാലക്കാട്, സേലം വഴി

ഓണത്തിന്-ബാംഗ്ലൂർ-റൂട്ടിൽ-എസി-ബസ്;-കെഎസ്ആർടിസി-സർവീസ്-പത്തനംതിട്ടയ്ക്ക്;-പാലക്കാട്,-സേലം-വഴി
പത്തനംതിട്ട: ഓണക്കാലത്ത് ബാംഗ്ലൂരൂവിൽനിന്നുള്ള മലയാളികൾക്ക് കേരളത്തിലേക്കെത്താൻ എസി ബസ് സർവീസുമായി കെഎസ്ആർടിസി. എസി സീറ്റർ ബസാണ് പത്തനംതിട്ടയിലേക്ക് സേലം, കോയമ്പത്തൂർ വഴി സർവീസ് നടത്തുന്നത്. ഓണക്കാലത്ത് മലയാളികൾക്ക് നാട്ടിലെത്താൻ ഏറെ ഉപകാരപ്പെടുന്ന സർവീസുകളിലൊന്നാണിത്. ബസിൻ്റെ സമയവും ബുക്കിങ്ങിനെക്കുറിച്ചും അറിയാം.

​സർവീസ് പാലക്കാട് കോയമ്പത്തൂർ വഴി​

​സർവീസ് പാലക്കാട് കോയമ്പത്തൂർ വഴി​

പാലക്കാട് – കോയമ്പത്തൂർ – സേലം – ഹൊസൂർ വഴിയാണ് കെഎസ്ആർടിസി ബെംഗളൂരു സർവീസ് നടത്തുന്നത്. ദിവസവും രാത്രി 8:30ന് ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 10:15നാണ് പത്തനംതിട്ടയിലെത്തുന്നത്. പത്തനം തിട്ടയിൽ നിന്ന് വൈകീട്ട് 5:30ന് സർവീസ് ആരംഭിക്കുന്ന ബസ് പിറ്റേന്ന് രാവിലെ 7 മണിയ്ക്ക് ബാംഗ്ലൂരിലെത്തും.

​സ്റ്റോപ്പുകളിലെത്തുന്ന സമയം​

ബാംഗ്ലൂർ – പത്തനംതിട്ട ബസ് വിവിധ സ്റ്റോപ്പുകളിൽ ബസ് എത്തുന്ന സമയം അറിയാം. ബെംഗളൂരു – 8:30 പിഎം, ഹൊസൂർ – 09:00 പിഎം, സേലം – 11:30 പിഎം, കോയമ്പത്തൂർ – 02:45 എഎം, പാലക്കാട് – 04:00 എഎം, തൃശ്ശൂർ – 05: 30 എഎം, കോട്ടയം – 08:30 എഎം, പത്തനംതിട്ട – 10:15 എഎം. പത്തനംതിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടുന്ന ബസ് വൈകീട്ട് 05:30നാണ് പത്തനംതിട്ടയിൽനിന്ന് പുറപ്പെടുന്നത്. കോട്ടയം – 07:00 പിഎം, തൃശ്ശൂർ – 09:30 പിഎം, പാലക്കാട് – 11:00 പിഎം, കോയമ്പത്തൂർ 12:35 എഎം, സേലം 03:15 എഎം, ഹൊസൂർ 05:50 എഎം, ബാംഗ്ലൂർ 07:00 എഎം.

ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പ്

Sabarimala airport: ശബരിമല വിമാനത്താവളം: സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഒപ്പ് ശേഖരണം

​ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ​

മറ്റുസർവീസുകളെപ്പോലെ ബാംഗ്ലൂർ – പത്തനംതിട്ട എസി സീറ്റർ ബസിലും ബുക്കിങ് സൗകര്യമുണ്ട്. online.keralartc.com , Ente KSRTC Mobile app എന്നിവ വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് പത്തനംതിട്ട കെഎസ്ആർടിസി 0468-2222366, 2229213, മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799 എന്നീ നമ്പറുകളിൽ ബന്ധപ്പെടാൻ കഴിയും.

​ബാംഗ്ലൂരിൽനിന്ന് കോട്ടയത്തേക്കും ബസ്​

കോട്ടയത്ത് നിന്ന് നിലമ്പൂർ വഴി കെഎസ്ആർടിസ് സ്വിഫ്റ്റും ബാംഗ്ലൂരിലേക്ക് സർവീസ് നടത്തുന്നുണ്ട്. എസി സെമി സ്ലീപ്പർ ബസാണ് ഈ റൂട്ടിൽ ഓടുന്നത്. കോട്ടയം മൂവാറ്റുപുഴ വഴി പെരിന്തൽമണ്ണ, നിലമ്പൂർ റൂട്ടിലാണ് സ്വിഫ്റ്റ് സർവീസ്. കോട്ടയത്തുനിന്ന് ബാംഗ്ലൂരിലേക്കുള്ള ബസ് വൈകുന്നേരം 5:30നാണ് പുറപ്പെടുന്നത്. രാവിലെ ആറ് മണിക്കാണ് ബാംഗ്ലൂർ എത്തിച്ചേരുക. ബാംഗ്ലൂരിൽനിന്ന് തിരികെ കോട്ടയത്തേക്കുള്ള ബസ് വൈകുന്നേരം 03:45നാണ് പുറപ്പെടുക. രാവിലെ 03:45ന് കോട്ടയത്ത് എത്തിച്ചേരുകയും ചെയ്യും. ഈ ബസിലും ബുക്കിങ് സൗകര്യമുണ്ട്.

കാർത്തിക് കെ കെ നെ കുറിച്ച്

Exit mobile version