​പെട്ടെന്ന് ഇക്കിളിയാകുന്നവര്‍ ഇത് വെല്ലതും അറിയുന്നുണ്ടോ!​

​പെട്ടെന്ന്-ഇക്കിളിയാകുന്നവര്‍-ഇത്-വെല്ലതും-അറിയുന്നുണ്ടോ!​
നമ്മള്‍ക്കെല്ലാവര്‍ക്കും ഇക്കിളി ഉണ്ട്. എന്നാല്‍, ചിലര്‍ക്ക് വെറുതേ അടുത്ത് കൂടെ പോയാല്‍ പോലും ഇക്കിളി വരും. എന്തിന് നമ്മളുടെ ശ്വാസം പോലും അവരുടെ ദേഹത്ത് വീണാല്‍ ഇക്കിളി വന്ന് ചിരിച്ച് മറിയുന്ന കുറേ ആളുകള്‍ നമ്മള്‍ക്കിടയില്‍ തന്നെ ഉണ്ട്. എന്തുകൊണ്ടാണ് ഇവര്‍ക്ക് ഇത്രയ്ക്കും ഇക്കിളി? അതുപോലെ അമിതമായി ഇക്കി വന്നാല്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ? ഇത് കുറയ്ക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ? നോക്കാം.

​എന്തുകൊണ്ടാണ് ഇക്കിളി അനുഭവപ്പെടുന്നത്?​

​എന്തുകൊണ്ടാണ് ഇക്കിളി അനുഭവപ്പെടുന്നത്?​

നമ്മള്‍ കൂട്ടുകാര്‍ക്കിടയില്‍ അല്ലെങ്കില്‍ സഹോദരങ്ങളെയെല്ലാം തമാശയക്കായാലും വേഗത്തില്‍ ഇക്കിളിപ്പെടുത്തി കളിക്കാറുണ്ട്.ചിലര്‍ക്ക് ഇക്കിളി അമിതമായിരിക്കും. മുതിര്‍ന്നവരില്‍ മാത്രമല്ല, ചെറിയ കുട്ടികളില്‍ പോലും ഇക്കിളിയുണ്ട്. അവരെ സന്തോഷിപ്പിക്കാനും കളിപ്പിക്കാനും നമ്മള്‍ ഇക്കിളിപ്പെടുത്താറുണ്ട്. ചിലപ്പോള്‍ ഇക്കിളിയാക്കാന്‍ കൈകള്‍ കൊണ്ട് വരുമ്പോഴേയ്ക്കും തന്നെ നമ്മള്‍ക്ക് ഇക്കിൡവരും? എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?

പല കാരണങ്ങള്‍ കൊണ്ട് നമ്മള്‍ക്ക് ഇക്കിളി ഉണ്ടാകാം. ഒരാള്‍ നമ്മളെ ഇക്കിളിപ്പെടുത്തുമ്പോള്‍ നമ്മളുടെ തലച്ചോറിലെ ഇമോഷന്‍സിനെ കൈകൈര്യം ചെയ്യുന്ന ഹൈപ്പോതലാമസിനെ ഉത്തേജിപ്പിക്കുകയും ഇത് നമ്മള്‍ക്ക് ഇക്കിളിയായി അനുഭവപ്പെടുകയും ചെയ്യുന്നു. അതുപോലെ നമ്മളുടെ ശരീരത്തിലെ പ്ലഷര്‍ പോയിന്റ്‌സ് സ്റ്റിമുലേറ്റ് ചെയ്യുന്നതും നമ്മള്‍ക്ക് പെട്ടെന്ന് ഇക്കിളി വരാന്‍ കാരണമാകുന്നു. അതുപോലെ, ഇക്കിളിപ്പെടുത്തുന്നത് ഏത് തരം ആക്ഷനാണ് എന്ന് തലച്ചോറിന് തിരിച്ചറിയാന്‍ സാധിക്കാതെ വരുമ്പോള്‍ അതും നമ്മളെ ചിരിപ്പിക്കുകയും ഇക്കിളി അനുഭവിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു.

പിസിഒഎസ് എന്താണ്?

അറിഞ്ഞിരിക്കണം ഈ പിസിഒഎസ് ലക്ഷണങ്ങൾ

​ഇക്കിളി എല്ലാവര്‍ക്കും ഒരുപോലെ ആകുമോ?​

നമ്മള്‍ ഒരാളെ ഇക്കിളിപ്പെടുത്താന്‍ ശ്രമിച്ചാല്‍ ചിലര്‍ക്ക് നല്ലപോലെ ഇക്കിളിയാകും. എന്നാല്‍, ചിലര്‍ക്ക് പലതരം അസ്വസ്ഥതകളായിരിക്കും അനുഭവപ്പെടുക. ചിലര്‍ക്ക് ഇക്കിളിപ്പെടുത്തുമ്പോള്‍ അത് അമിതമായിട്ടുള്ള ദേഷ്യത്തിലേയ്ക്കും അതുപോലെ തന്നെ വലിയൊരു വഴക്കിലേയ്ക്കും ഇത് നയിച്ചെന്ന് വരാം. ചിലര്‍ക്ക് ഇക്കിളിയാക്കിയ ഭാഗത്ത് ചിലപ്പോള്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നതും സ്വാഭാവികമാണ്.

​ഇക്കിളി അമിതമായാല്‍​

ഇക്കിളി നല്ലതാണ്. എന്നാല്‍, ഇക്കിളിമൂലം ചില ആളുകളില്‍ ചില പ്രശ്‌നങ്ങളും ഉണ്ടാകാം. അതില്‍ തന്നെ പലരും പറയുന്നതും അനുഭവിച്ചിട്ടുള്ളതുമായ ഒരു കാര്യമാണ് മൊത്തത്തിലുള്ള മാനസികാസ്വസ്ഥത. ഇക്കിളി നമ്മളില്‍ ഒരുതരം ഭയം സൃഷ്ടിക്കും. എനിക്ക് ഇക്കിളിയാകുമോ? ആരെങ്കിലും ഇനി ഇക്കിളിയാക്കുവോ? എവിടെന്നാണ് ഇക്കിളിയാക്കുക? എന്നീ ഭയം ഇവരില്‍ സൃഷ്ടിക്കുന്നതിനാല്‍ തന്നെ ഇവരില്‍ അമിതമായിട്ടുള്ള ആകാംഷ സൃഷ്ടിക്കാന്‍ സാധ്യത കൂടുതലാണ്.

അതുപോലെ തന്നെ പുറത്തേയ്ക്ക് ഇറങ്ങാന്‍ പോലും ചിലപ്പോള്‍ ചില മടിച്ചെന്ന് വരാം. ചില വസ്ത്രങ്ങള്‍ ദേഹത്ത് കൊണ്ടാല്‍ പോലും ഇക്കിളിയാകുന്നത് ഇവരെ മൊത്തത്തില്‍ ഇറിറ്റേറ്റ് ചെയ്യുകയും അതുപോലെ തന്നെ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യും. കാരണം, ഒട്ടും താല്‍പര്യം ഇല്ലാതെ ചിരിക്കേണ്ടി വരുന്ന അവസ്ഥകൂടിയാണ് ഇത്. കൂടാതെ, ഇക്കിളി വരുമ്പോള്‍ നമ്മള്‍ക്ക് ഒന്നും ചെയ്യാനും പറ്റുകയില്ല. ഇതിനെ തടയാനും സാധിക്കില്ല. ഇതും അസ്വസ്ഥത ഉണ്ടാക്കുന്നു.

​ദേഷ്യം​

ചിലര്‍ക്ക് അമിതമായി ഇക്കിളി വരുമ്പോള്‍ അല്ലെങ്കില്‍ ഇക്കിളിപ്പെടുത്തുമ്പോള്‍ നല്ലപോലെ ദേഷ്യം വരുന്നത് കാണാം. ഇത് സത്യത്തില്‍ അവരുടെ മൂഡ് മൊത്തത്തില്‍ നശിപ്പിക്കുന്നതിന് തുല്ല്യമാണ്. അതുപോലെ, ഇത് ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ബുദ്ധിമുട്ട് പോലും ഇവര്‍ പ്രകടിപ്പിച്ചെന്ന് വരാം. ഇത് ചിലപ്പോള്‍ പങ്കാളിയിലും അസ്വസ്ഥത ഉണ്ടാക്കാം.

അതുപോലെ തന്നെ ചിലര്‍ അവരോട് ചോദിക്കാതെ ഇക്കിളിയാക്കും. അത് സുഹൃത്തുക്കള്‍ ആയാല്‍ പോലും ഇവര്‍ക്ക് ചിലപ്പോള്‍ ദേഷ്യം വരാം. അതുപോലെ തന്നെ പെട്ടെന്ന് പരുഷമായി പെരുമാറാനും ഇക്കിളി ആക്കിയ ആളോട് ചിലപ്പോള്‍ നെഗറ്റീഫ് ഫീലിംഗ്‌സ് വരാനും സാധ്യതയുണ്ട്.

​കുറയ്ക്കാന്‍ എന്തെങ്കിലും വഴി?​

ഇക്കിളി സ്വാഭാവികമായി നടക്കുന്ന ഒരു പ്രതിഭാസമാണ്. അതിനാല്‍ തന്നെ ഇത് കുറയ്ക്കുക എന്നത് അത്ര പ്രായോഗികമായിട്ടുള്ള കാര്യമല്ല. ചിലര്‍ക്ക് നല്ല ഇക്കിളിയുള്ള ഭാഗത്ത് സ്ഥിരമായി സ്പര്‍ശിച്ച് സ്പര്‍ശിച്ച് ഇക്കിളി കുറയാറുണ്ട്. എന്നാല്‍, ചിലര്‍ക്ക് എല്ലാ കാലത്തും നല്ലപോലെ ഇക്കിളി ഉണ്ടായിരിക്കും.

ഇതില്‍, നിങ്ങള്‍ക്ക് തന്നെ നിങ്ങളുടെ ശരീരത്തെ ഇക്കിളിപ്പെടുത്തി പരിചയിപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ വേറെ ആരെങ്കിലും ഇക്കിളിയാക്കാന്‍ വന്നാല്‍ നിങ്ങള്‍ ഒന്ന് തലയില്‍ അല്ലെങ്കില്‍ ദേഹത്ത് കൈവെച്ചാല്‍ ചിലപ്പോള്‍ ഇക്കിളി അധികം അനുഭവപ്പെട്ടെന്ന് വരില്ല. അതുപോലെ തന്നെ ഇക്കിളി വരുന്ന ഭാഗങ്ങളെ മറയ്ക്കുന്ന രീതിയിലുളള വസ്ത്രധാരണവും ഇക്കിളി കുറയക്കാന്‍ സഹായിക്കും.

അഞ്ജലി എം സി നെ കുറിച്ച്

അഞ്ജലി എം സി ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

പത്ര പ്രവര്‍ത്തന മേഖലയുടെ ചുവട് പിടിച്ച് മാധ്യമ രംഗത്തേയ്ക്ക് കയറി വന്ന വ്യക്തിയാണ് അഞ്ജലി. സ്‌കൂള്‍ കാലഘട്ടം മുതല്‍ സാഹിത്യത്തിലും എഴുത്തിലും സജീവമായിരുന്ന അഞ്ജലി, തന്റെ എഴുത്തിനോടും അറിവിനോടുമുള്ള പ്രിയമാണ് മാധ്യമ രംഗത്തേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. മാധ്യമ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള അഞ്ജലി ലൈഫ്‌സ്‌റ്റൈൽ ആണ് കൈകാര്യം ചെയ്യുന്നത്. ഇത് കൂടാതെ, പുസ്തകങ്ങളും വായനയും ഏറെ ഇഷ്ടപ്പെടുന്നു.Read More

Exit mobile version