ശരീരത്തിന് ചേരാത്ത ഡയറ്റ്
പലരും ഞാന്‍ നല്ല ഡയറ്റിലാണ് പറയും. പക്ഷേ, ഈ ഡയറ്റ് നമ്മളുടെ ശരീരത്തിന് ചേുന്ന വിധത്തിലുള്ള ഡയറ്റാണോ എന്ന് പലരും ശ്രദ്ധിക്കാറില്ല. ചിലര്‍ ഏതെങ്കിലും യൂട്യൂബ് ചാനല്‍ നോക്കി ഡയറ്റ് എടുക്കുന്നവരുണ്ട്. ചിലര്‍ ആണെങ്കില്‍ മറ്റാരെങ്കിലും തടി കുറയ്ക്കാന്‍ പിന്തുടര്‍ന്ന ഡയറ്റ് ഫോളോ ചെയ്യുന്നവരോ ആയിരിക്കും.
ഇത്തരത്തിലുള്ള ഡയറ്റല്ല നമ്മള്‍ക്ക് വേണ്ടത്. നമ്മള്‍ ആദ്യം നമ്മളുടെ ശരീരത്തെ മനസ്സിലാക്കാണം. ഓരോരുത്തരുടേയും ശരീരപ്രകൃതി വളരെ വ്യത്യാസ്തമായിരിക്കും. നിങ്ങളുടെ ശരീരത്തിന് എന്താണോ വേണ്ടത് അതിനൊത്ത ഒരു ഡയറ്റ് പിന്തുടരാന്‍ ശ്രദ്ധിക്കുക. ചിലര്‍ക്ക് ചില അസുഖങ്ങള്‍ ഉണ്ടായിരിക്കും. അതുപോലെ, മറ്റൊരാള്‍ കഴിച്ചതാവില്ല നിങ്ങള്‍ക്ക് വേണ്ടി വരിക. അതിനാല്‍, നല്ലൊരു ഡയറ്റീഷ്യനെ കണ്ട് ഡയറ്റ് ലിസ്റ്റ് മനസ്സിലാക്കി അതിനൊത്ത് കാര്യങ്ങള്‍ മുന്നോട്ട് പോകതുന്നതാണ് ഏറ്റവും നല്ലത്.
വെള്ളം കുടിക്കേണ്ട സമയം
Health Video: വെള്ളം കുടിക്കേണ്ട മികച്ച സമയം ഇതാണ്
പോഷകക്കുറവ്
നമ്മളുടെ ശരീരത്തില്‍ പോഷകക്കുറവ് ഉണ്ടെങ്കില്‍ ശരീരഭാരം കുറയ്ക്കാനും ബുദ്ധിമുട്ടാണ്. പോഷകക്കുറവ് ഉണ്ടെങ്കില്‍ പ്രത്യേകിച്ച് നമ്മളുടെ മെറഅറബോളിസത്തെ ബാധിക്കുന്നത്, തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെയെല്ലാം ബാധിക്കുന്ന പോഷകങ്ങളുടെ കുറവ് നമ്മള്‍ക്ക് ഉണ്ടെങ്കില്‍ അത് ശരീരഭാരം കുറയാതിരിക്കാന്‍ ഒരു കാരണമാകുന്നുണ്ട്.
വിറ്റമിന്‍ ബി, ബയോട്ടിന്‍, നിയാസിന്‍, പ്രോട്ടീന്‍, ഫാറ്റ് എന്നിവയെല്ലാം മെറ്റബോളിസത്തെ സ്വാധീനിക്കുന്നവയാണ്. ഇവയില്‍ ഏതെങ്കിലുമെല്ലാം കുറവ് സംഭവിച്ചാല്‍ ത് മെറ്റബോളിസം കുറയുന്നതിന് കാരണമാകുന്നു. മെറ്റബോളിസം കൂടിയാല്‍ മാത്രമാണ് നമ്മളുടെ ശരീരത്തില്‍ നിന്നും കൊഴുപ്പ് ദഹിച്ച് ശരീരഭാരം വേഗത്തില്‍ കുറച്ചെടുക്കാന്‍ നമ്മള്‍ക്ക് സാധിക്കുക.
അയഡിന്‍, സെലേനിയം എന്നിവയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ നമ്മളുടെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തേയും ബാധിക്കുന്നു. ഇത് തൈറോയ്ഡ് ഹര്‍മോണ്‍ ഉല്‍പാദനത്തേയും കാര്യമായി ബാധിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കുക എന്നത് ആസാധ്യമാണ്. അതുപോലെ, ക്രോമിയം, മഗ്നീഷ്യം, വിറ്റമിന്‍ ഡി, വിറ്റമിന്‍ സി എന്നിവയെല്ലാം തന്നെ നമ്മളുടെ ആരോഗ്യത്തിനും അതുപോലെ തന്നെ സ്്‌ട്രെസ്സ് കുറയക്കാനും, പ്രമേഹത്തെ നിയന്ത്രിക്കാനും, വിശപ്പിനെ നിയന്ത്രിക്കാനും പേശികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനുമെല്ലാം സഹായിക്കുന്നവയാണ്. ഇവയുടെ അഭാവം പ്രമേഹം വര്‍ദ്ധിക്കാനും ഇത് അമിതഭാരം നിലനില്‍ക്കാനുമെല്ലാം കാരണമാകുന്നു. അതനാല്‍, നിങ്ങള്‍ക്ക് എത്ര ശ്രമിച്ചിട്ടും ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പോഷകക്കുറവ് പരിശോധിച്ച് അതിന് പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യം.
ആമാശയത്തിന്റെ ആരോഗ്യം
നമ്മളില്‍ പലര്‍ക്കും എന്തെങ്കിലും ആഹാരം കഴിച്ച് കഴിഞ്ഞാല്‍ വയര്‍ അമിതമായി ചീര്‍ത്ത് വരുന്ന അവസ്ഥ, അതുപോലെ, നെഞ്ചെരിച്ചില്‍, വയറുവേദന, ഗ്യാസ് എന്നീ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. ഇതെല്ലാം ചൂണ്ടി കാണിക്കുന്നത് നിങ്ങളുടെ ആമാശയ ആരോഗ്യം പ്രശ്‌നത്തില്‍ ആണ് എന്നാണ്. ഇത്തരത്തില്‍ നിങ്ങളുടെ ദഹനം കൃത്യമായി നടന്നില്ലെങ്കില്‍ അത് ശരീരത്തില്‍ കൊഴുപ്പ് അമിതമായി അടിഞ്ഞ് കൂടുന്നതിന് ഒരു കാരണമാണ്. ഇത് സത്യത്തില്‍ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ ഒട്ടും തന്നെ സഹായിക്കുകയില്ല. അതിനാല്‍, നിങ്ങളുടെ ആമാശയത്തിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ സ്വയം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നല്ല ആഹാരരീതി പിന്തുടരുക. പ്രത്യേകിച്ച് നിങ്ങളുടെ ശരീരത്തിന് ചേരുന്ന വിധത്തിലുളളതും അതുപോലെ, നിങ്ങളുടെ രോഗാവസ്ഥകള്‍ കൂടാതെ, ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നതുമായ പോഷക സമ്പന്നമായ ആഹാരങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഡയറ്റ് പിന്തുടരുന്നതിന്റെ കൂടെ തന്നെ നല്ലപോലെ വ്യായാമവും ചെയ്യാന്‍ നമ്മള്‍ മറക്കരുത്. അതുപോലെ, സ്‌ട്രെസ്സ് കുറയ്ക്കുന്നതും മധുരം അമിതമായി കുറയ്ക്കുന്നതും നല്ലപോലെ ഉറങ്ങുന്നതുമെല്ലാം നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. ഇവ കൂടാതെ, ദിവസേന മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കുന്നതും നിങ്ങളുടെ ആരോഗ്യം പരിപാലിപ്പിക്കാന്‍ സഹായിക്കുന്നതാണ്.