ഈ രോഗങ്ങളെങ്കില്‍ ഗ്രീന്‍ ടീ കുടിയ്ക്കരുത്
Authored by സരിത പിവി | Samayam Malayalam | Updated: 18 Aug 2023, 5:35 pm
ചില ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇതെക്കുറിച്ച് അറിയാം.
ഗ്രീന്‍ ടീ
എന്നാല്‍ ഗ്രീന്‍ ടീ ചില പ്രത്യേക രോഗങ്ങളുള്ളവര്‍ കുടിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. പ്രോസ്‌റ്റേറ്റ് രോഗത്തിന് വേണ്ടി ചികിത്സ തേടുന്നവര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും കീമോതെറാപ്പി ചെയ്യുന്നവര്‍. ഈ മരുന്നിന്റെ ഗുണങ്ങള്‍ ശരീരത്തിന് ലഭിയ്ക്കുന്നത് കുറയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നാണ് ഇതാണ്. അതേ സമയം ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരുന്നതിനെ തടയുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണിത്.
തൈര് കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ്
തൈര് കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ്
ഗ്യാസ്‌ട്രൈറ്റിസ്
ഇതു പോലെ ഗ്യാസ്‌ട്രൈറ്റിസ് പ്രശ്‌നങ്ങളുള്ളവര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. അതായത് ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളെങ്കില്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഗ്രീന്‍ ടീയ്ക്ക് അസിഡിക് സ്വഭാവമാണ് ഉള്ളത്. ഇതിനാല്‍ തന്നെ ഇത് കുടിയ്ക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഏമ്പക്കവും പുളിച്ചുതികച്ചലുമെല്ലാം ഉള്ളവര്‍ ഇത് ഒഴിവാക്കുക. ഗ്രീന്‍ ടീയിലെ ടാനിനുകള്‍ ആണ് ഈ പ്രശ്‌നമുണ്ടാക്കുന്നത്. ഇതുപോലെ വയറിളക്കം, ഇറിറ്റബിള്‍ ബവ്വല്‍ സിന്‍ഡ്രോം എന്നീ അവസ്ഥകളുള്ളവരും ഇത് ഒഴിവാക്കുന്നതാണ് ന്ല്ലത്.
വൃക്കയില്‍ കല്ല്
വൃക്കയില്‍ കല്ല് പോലുളള രോഗങ്ങളെങ്കില്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. കിഡ്‌നി സ്‌റ്റോണ്‍ പ്രശ്‌നങ്ങള്‍ അധികമാകാന്‍ ഇത് കാരണമാകുന്നു. ഇത് കൂടുതല്‍ കല്ലുണ്ടാകാന്‍ കാരണമാകുന്ന ഒന്നാണ്. ഇത് മൂത്രത്തിലേയ്ക്ക് കാല്‍സ്യം കൂടുതല്‍ പോകാന്‍ ഇടയാക്കുന്നതാണ് ഇത്തരം സ്‌റ്റോണ്‍സിന് കാരണമാകുന്നത്.
അനീമിയ
ഇതു പോലെ അനീമിയ അഥവാ വിളര്‍ച്ചയെങ്കില്‍ ഇത് കുടിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. ഇത് അയേണ്‍ ശരീരം വലിച്ചെടുക്കുന്നത് കുറയ്ക്കുന്ന ഒന്നാണ്. ശരീരത്തിന് ആവശ്യത്തിന് അയേണ്‍ ലഭ്യമാണെങ്കില്‍ പോലും ഇത് വലിച്ചെടുക്കാന്‍, ഉപയോഗപ്പെടുത്താന്‍ സാധിയ്ക്കാതെ വരുന്നത് വിളര്‍ച്ച പ്രശ്‌നങ്ങള്‍ക്ക് മരുന്നു കഴിച്ചാല്‍പോലും പരിഹരിയ്ക്കാന്‍ സാധിയ്ക്കാത്ത ഒന്നാണ്. ഗ്രീന്‍ ടീയിലെ ചില ഘടകങ്ങള്‍ ശരീരം അയേണ്‍ വേണ്ട രീതിയില്‍ വലിച്ചെടുക്കുന്നത് തടയുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക