‘യുവതിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നശേഷം മൃതദേഹം കണ്ടെത്താനിറങ്ങി, മാധ്യമങ്ങൾക്ക് അഭിമുഖം നൽകി’; ഒടുവിൽ അറസ്റ്റ്

‘യുവതിയെ-കൂട്ടബലാത്സംഗം-ചെയ്തു-കൊന്നശേഷം-മൃതദേഹം-കണ്ടെത്താനിറങ്ങി,-മാധ്യമങ്ങൾക്ക്-അഭിമുഖം-നൽകി’;-ഒടുവിൽ-അറസ്റ്റ്

‘യുവതിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നശേഷം മൃതദേഹം കണ്ടെത്താനിറങ്ങി, മാധ്യമങ്ങൾക്ക് അഭിമുഖം നൽകി’; ഒടുവിൽ അറസ്റ്റ്

Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 19 Aug 2023, 11:44 am

38കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മൂന്ന് പേർ അറസ്റ്റിൽ. കർണാടകയിൽ ജിഗാനി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മൂന്നുപേർ അറസ്റ്റിലായതായി പോലീസ്

rape case
Photo: PTI

ഹൈലൈറ്റ്:

  • 38കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.
  • കേസിൽ മൂന്നുപേർ അറസ്റ്റിൽ.
  • കർണാടകയിലെ ജിഗാനി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ബെംഗളൂരു: 38കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. കർണാടകയിലെ ജിഗാനി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം. കാണാതായ യുവതിക്കായി തെരച്ചിൽ നടത്തിയ സംഘത്തിലുണ്ടായിരുന്നവരാണ് പിടിയിലായത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

ബലാത്സംഗത്തിനിരയായ മുറിയിൽ മറ്റൊരു കുട്ടി, 17കാരി രക്ഷപ്പെട്ടതിന് പിന്നാലെ 14കാരിയെ മോചിപ്പിച്ച് പോലീസ്; പ്രതികൾ അറസ്റ്റിൽ
കഴിഞ്ഞയാഴ്ച ബെംഗളൂരുവിലെ ജിഗാനി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ബന്നാർഗട്ട ടൗണിന് സമീപമുള്ള ഹക്കിപിക്കി കോളനിക്ക് സമീപമുള്ള ബ്യാതരായനതൊടി സ്വദേശിനിയായ യുവതിയാണ് തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

Intercity Express Train: ഇന്‍റർസിറ്റി ട്രെയിനുകൾക്ക് പട്ടാമ്പിയിൽ സ്റ്റോപ്പ് അനുവദിച്ചു

യുവതിയെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ സമീപവാസികളുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളും ഉൾപ്പെട്ടിരുന്നു. ഇവരിലൊരാളാണ് ആളൊഴിഞ്ഞ സ്ഥലത്ത് നിന്ന് യുവതിയുടെ മൃതദേഹം പോലീസിന് കാണിച്ചു നൽകിയത്.

യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട് പ്രതികളിലൊരാൾ ഒരു മാധ്യമത്തിന് ബൈറ്റ് നൽകുകയും സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു. യുവതിയെ കണ്ടെത്തുന്നതിനായി താനും സുഹൃത്തുക്കളും ചേർന്ന് തിരച്ചിൽ നടത്തിയതായി അദ്ദേഹം പറഞ്ഞു.

നാല് ടീമായി പോലീസ് നടത്തിയ അന്വേഷണത്തിനിടെ പ്രതികളിലൊരാൾ നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്. ഇയാൾ മൊഴിമാറ്റി നൽകിയതോടെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തി. രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും മയക്കുമരുന്ന് ലഹരിയിലാണ് കൃത്യം നടത്തിയതെന്നും മൊഴി നൽകി.

എയർഹോസ്റ്റസിനെ ശല്യം ചെയ്തു, അനുവാദമില്ലാതെ ഫോട്ടോ പകർത്തി; പിടിച്ചപ്പോൾ മാപ്പ് പറഞ്ഞുതടിയൂരി; കേസെടുത്ത് വനിതാ കമ്മീഷൻ
മറ്റ് രണ്ട് പ്രതികളെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ പ്രതികളിലൊരാൾ രക്ഷപ്പെടാൻ ശ്രമിക്കുകയും പോലീസുകാരെ കത്തി ഉപയോഗിച്ച് കുത്താൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഇയാളുടെ കാലിൽ വെടിയുതിർത്താണ് കീഴ്പ്പെടുത്തിയത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Latest National News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version