ലേയിലേക്ക് ഇൻട്രാസിറ്റി ഹൈഡ്രജൻ ബസുകളുടെ പ്രവർത്തനം ആരംഭിക്കാൻ എൻടിപിസി

ലേയിലേക്ക്-ഇൻട്രാസിറ്റി-ഹൈഡ്രജൻ-ബസുകളുടെ-പ്രവർത്തനം-ആരംഭിക്കാൻ-എൻടിപിസി
ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ബസുകൾ സർവീസ് നടത്താനൊരുങ്ങുന്നു. കാർബൺ ന്യൂട്രൽ ലഡാക്ക് എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് എൻടിപിസി ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്നത്. ഹൈഡ്രജൻ ബസുകൾ മൂന്ന് മാസത്തെ പരീക്ഷണ ഓട്ടമാണ് ലേയിൽ ആരംഭിച്ചു.

Also Read : ഭർത്താവിന് ജയിലിൽ വിഷം കൊടുത്തേക്കാം; ആശങ്കയുമായി ഇമ്രാൻ ഖാന്റെ ഭാര്യ

രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതോൽപാതകർ ഹൈഡ്രജൻ ഫ്യൂവലിങ് സ്റ്റേഷനും സോളാർ പ്ലാന്റും സ്ഥാപിക്കുകയും ലേയിലെ ഇൻട്രാസിറ്റി റൂട്ടുകളിൽ ഓപ്പറേഷനുവേണ്ടി അഞ്ച് ഫ്യൂവൽ സെൽ ബസുകൾ നൽകുകയും ചെയ്യുന്നു. രാജ്യത്ത് പൊതു ഉപയോഗത്തിനായി ഫ്യൂവൽ സെൽ ഇലക്‌ട്രിക് വെഹിക്കിൾസ് (ഇവി) വിന്യാസം നടത്തുന്ന ആദ്യ പദ്ധതിയാണിത്.

വരൂ റാണിപുരം ട്രക്കിങ് പൊളിയാണ്

ഓഗസ്റ്റ് 17നാണ് ലേയിലേക്ക് ആദ്യ ഹൈട്രജൻ ബസ് എത്തിയത്. മൂന്നുമാസത്തെ ട്രയൽ റണ്ണിന് ശേഷം റോഡിൽ ഇറക്കാനുള്ള ശേഷി അടക്കം പരിശോധിച്ചതിന് ശേഷം ആദ്യത്തെ ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുമെന്ന് അധികൃതർ പറഞ്ഞു.

ആദ്യമായാണ് സമുദ്ര നിരപ്പിൽ നിന്നും 11,562 അടി ഉയരത്തിൽ ഒരു ഹരിത ഹൈഡ്രജൻ പദ്ധതിക്ക് തുടക്കമാകുന്നത്. പദ്ധതിക്കാവശ്യമായ വൈദ്യുതി നൽകുന്നതിനായി 1.7 മെഗാവാട്ടിന്റെ (MW) ഒരു സമർപ്പിത സോളാർ പ്ലാന്റുമായി സഹകരിച്ച് ബസ് സൗകര്യങ്ങൾ പ്രവർത്തിക്കുന്നത്.

ഏറ്റവും വായുസമ്മർദ്ദമുള്ള പൂജ്യം ഡിഗ്രിയിൽ താഴെയുള്ള പ്രദേശങ്ങളിലൂടെയും യാത്ര നടത്തുന്നതിന് ഈ വാഹനങ്ങൾക്ക് സാധിക്കും. അതിനാൽ തന്നെയാണ് ലേയിലേക്ക് ഹൈഡ്രജൻ ബസുകൾ പരിഗണിച്ചിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Also Read : രാഹുൽ ഗാന്ധിയുടെ ലഡാക്ക് യാത്രയ്ക്ക് കൈയ്യടിച്ച് കേന്ദ്ര മന്ത്രിമാർ; ഒപ്പം 2012ലെ വീഡിയോയും

2032-ഓടെ 60 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കാനും ഗ്രീൻ ഹൈഡ്രജൻ സാങ്കേതികവിദ്യയിലും ഊർജ്ജ സംഭരണ ഡൊമെയ്‌നിലും ഒരു പ്രധാന കളിക്കാരനാകാനും എൻടിപിസി പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Read Latest National News and Malayalam News

Jinto James maliyekkal നെ കുറിച്ച്

Exit mobile version