‘യുപിയിൽ കന്നുകാലികൾക്ക് ഇനി വൈദ്യുതി ശ്മശാനങ്ങൾ’; നിർദേശങ്ങളുമായി യോഗി ആദിത്യനാഥ്
Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 21 Aug 2023, 4:07 pm
കന്നുകാലികൾ ഉൾപ്പെടെയുള്ള മൃഗങ്ങൾക്കായി ഉത്തർ പ്രദേശിൽ വൈദ്യുതി ശ്മശാനങ്ങൾ ഒരുങ്ങുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്
ഹൈലൈറ്റ്:
- കന്നുകാലികൾക്കും മറ്റ് മൃഗങ്ങൾക്കുമായി യുപിയിൽ വൈദ്യുതി ശ്മശാനങ്ങൾ.
- നിർദേശങ്ങൾ നൽകി മുഖ്യമന്ത്രി.
- കൂടുതൽ പാൽ സൊസൈറ്റികൾ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി.
ഒരു മൃഗശരീരവും നദികളിൽ വലിച്ചെറിയപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
മൃഗങ്ങളെ സംസ്‌കരിക്കുന്നതിന് എല്ലാ മുനിസിപ്പൽ കോർപ്പറേഷനുകളിലും വൈദ്യുത ശ്മശാനങ്ങൾ സ്ഥാപിക്കാൻ ഉടൻ നടപടി സ്വീകരിക്കണം. മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ ഘട്ടം ഘട്ടമായി മൃഗങ്ങൾക്കായി ശ്മശാനങ്ങൾ സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
Nimmi Harshan Dora Cartoon: ഡോറയെ ജനപ്രിയമാക്കിയ ശബ്ദത്തിനുടമ!
സംസ്ഥാനത്തെ കന്നുകാലി മേഖലയുടെ വികസനത്തിനും സംരക്ഷണത്തിനുമായി സർക്കാർ വ്യക്തമായ പ്ലാനോടെയാണ് പ്രവർത്തിക്കുന്നത്. കന്നുകാലി ഉൾപ്പെടെയുള്ള മൃഗങ്ങളെ വളർത്തുന്ന എല്ലാവർക്കും സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രയോജനം ലഭിക്കണം. ഇതിനായി ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനമാണ് യുപിയെന്ന് യോഗി പറഞ്ഞു. ക്ഷീര ഉടമകൾക്ക് കൂടുതൽ ലാഭകരമായ വില ഉറപ്പാക്കാൻ സംസ്ഥാനത്ത് കൂടുതൽ പാൽ സൊസൈറ്റികൾ രൂപീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 6,889 പശു സംരക്ഷണ കേന്ദ്രങ്ങളിലായി 11.89 ലക്ഷത്തോളം അലഞ്ഞുതിരിയുന്ന കന്നുകാലികളും അവയുടെ പരിപാലനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മികച്ചതാണ്. കൂടുതൽ പശുക്കളെ പരിപാലിക്കുന്ന കേന്ദ്രങ്ങൾ നേട്ടമാകും. 4000 – 5000 കന്നുകാലികളെ വളർത്താൻ ശേഷിയുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കണം. ഇതിനായി ബ്ലോക്ക് – ജില്ലാ സംവിധാനങ്ങൾ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
പശുക്കളെ സംരക്ഷിക്കുന്ന ഇടങ്ങളിൽ മേൽനോട്ടം വഹിക്കാൻ ഒരാൾ ഉണ്ടാകണം. ഇവിടങ്ങളെ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കാൻ ഓരോ ജില്ലയിലും ഒരു നോഡൽ ഓഫീസറെ നിയമിക്കണം. പൊതുജനപങ്കാളിത്തമില്ലാതെ കന്നുകാലി സംരക്ഷണം സാധ്യമല്ല. ഈ മഹത്തായ ദൗത്യത്തിന് ജനങ്ങളുടെ സഹായം വേണം. ഇതിനായി സന്നദ്ധ കുടുംബങ്ങളിൽ നിന്ന് കൃത്യമായ സാമ്പത്തിക സംഭാവന സ്വീകരിക്കാവുന്നതാണ്. ബന്ധപ്പെട്ട വകുപ്പ് ഇക്കാര്യത്തിൽ വ്യക്തമായ നയം തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക