ബാംഗ്ലൂർ – തൃശൂർ സ്വിഫ്റ്റ് ഗരുഡ എസി സെമി സ്ലീപ്പർ ബസ്; മൈസൂർ സുൽത്താൻബത്തേരി വഴി സർവീസ്; സമയക്രമം അറിയാം

ബാംഗ്ലൂർ-–-തൃശൂർ-സ്വിഫ്റ്റ്-ഗരുഡ-എസി-സെമി-സ്ലീപ്പർ-ബസ്;-മൈസൂർ-സുൽത്താൻബത്തേരി-വഴി-സർവീസ്;-സമയക്രമം-അറിയാം

ബാംഗ്ലൂർ – തൃശൂർ സ്വിഫ്റ്റ് ഗരുഡ എസി സെമി സ്ലീപ്പർ ബസ്; മൈസൂർ സുൽത്താൻബത്തേരി വഴി സർവീസ്; സമയക്രമം അറിയാം

Edited by കാർത്തിക് കെ കെ | Samayam Malayalam | Updated: 21 Aug 2023, 5:01 pm

Thrissur Bangalore Bus Timings: ഓണക്കാലത്ത് ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് വന്ദേ ഭാരത് സർവീസ് ആരംഭിക്കുമോയെന്ന് കാത്തിരിക്കുമ്പോഴാണ് കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ഗരുഡ എസി സെമി സ്ലീപ്പർ ബസ്

KSRTC SWIFT
കെഎസ്ആർടിസി സ്വിഫ്റ്റ്

ഹൈലൈറ്റ്:

  • ബാംഗ്ലൂർ – തൃശൂർ എസി ബസ്
  • സെമി സ്ലീപ്പറുമായി കെഎസ്ആർടിസി സ്വിഫ്റ്റ്
  • സർവീസ് സുൽത്താൻബത്തേരി വഴി
തൃശൂർ: ഓണക്കാലത്ത് ബാംഗ്ലൂരിൽനിന്ന് തൃശൂരിലേക്കെത്താൻ എസി സെമി സ്ലീപ്പർ ബസ് സർവീസുമായി കെഎസ്ആർടിസി സ്വിഫ്റ്റ്. തൃശൂർ ബാംഗ്ലൂർ റൂട്ടിൽ ഗരുഡ സർവീസാണ് കെഎസ്ആർടിസി നടത്തുന്നത്. തൃശൂർ – പാലക്കാട് – കോയമ്പത്തൂർ – സേലം വഴിയാണ് സർവീസ്. ബാഗ്ലൂരിലുള്ള ഐടി ജീവനക്കാർക്കും മലയാളി വിദ്യാർഥികൾക്കും ഓണാവധിക്കാലത്ത് ഒരുപോലെ ഉപകാരപ്പെടുന്ന സർവീസാണ് കെഎസ്ആർടിസി നടത്തുന്നത്.

തൃശൂരിൽനിന്ന് വൈകീട്ട് 7 മണിയ്ക്ക് പുറപ്പെടുന്ന ബസ് പാലക്കാട് – കോയമ്പത്തൂർ – സേലം വഴി രാവിലെ 04:50ന് ബാംഗ്ലൂരിൽ എത്തിച്ചേരും. തിരികെയുള്ള സർവീസ് ഉച്ചയ്ക്ക് 02:15നാണ് ആരംഭിക്കുന്നത്. മൈസൂർ- സുൽത്താൻബത്തേരി – കൽപ്പറ്റ- കോഴിക്കോട് – വഴി പുലർച്ചെ 1:10നാണ് ബസ് തൃശൂരിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ്.

കോൺഗ്രസിന്റെ അടുക്കള കാര്യത്തിൽ ആരും ഇടപെടേണ്ട; രമേശ് ചെന്നിത്തലക്ക് പ്രയാസമുണ്ടെങ്കില്‍ പരിഹരിക്കാന്‍ പാർട്ടിയ്ക്ക് മടിയില്ലെന്ന് കെസി വേണുഗോപാൽ

Nimmi Harshan Dora Cartoon: ഡോറയെ ജനപ്രിയമാക്കിയ ശബ്ദത്തിനുടമ!

തൃശൂർ – ബാംഗ്ലൂർ ബസിന്‍റെ സമയക്രമം. തൃശൂർ – 07:00 പിഎം, പാലക്കാട് – 08:45 പിഎം, കോയമ്പത്തൂർ – 10:15 പിഎം, സേലം – 01:20 എഎം, ബാംഗ്ലൂർ – 04:50 എഎം. ബാഗ്ലൂർ – തൃശൂർ ബസ് വിവിധ സ്റ്റോപ്പുകളിൽ എത്തുന്ന സമയം ബാംഗ്ലൂർ – 02:15 പിഎം, മൈസൂർ- 04:54 പിഎം, സുൽത്താൻബത്തേരി – 07:00 പിഎം, കൽപ്പറ്റ-07:40 പിഎം, കോഴിക്കോട് -09:00 പിഎം തൃശ്ശൂർ – 01:10 എഎം.

ഗണപതി മിത്തല്ലെന്ന് പ്രഖ്യാപിച്ച് പിസി ജോർജ്; പെരിങ്ങര ക്ഷേത്രത്തില്‍ തേങ്ങയുടച്ച് പ്രാർഥിച്ചു

കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്. www.onlineksrtcswift.com എന്ന വെബ്സൈറ്റിലൂടെയും Ente Ksrtc Neo-oprs എന്ന മൊബൈൽ ആപ്പിലൂടെയുമാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുക. കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്: കെഎസ്ആർടിസി തൃശൂരിലെ 0487 2421150 എന്ന നമ്പറിൽ ബന്ധപ്പെടാം.

കാർത്തിക് കെ കെ നെ കുറിച്ച്

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Recommended News

Exit mobile version