ഒരേ കോച്ചിൽ സഞ്ചരിച്ച 2 യാത്രക്കാർ മരിച്ചു; 6 പേർ ആശുപത്രിയിൽ; സംഭവം പറ്റ്ന – കോട്ട എക്സ്പ്രസിൽ

ഒരേ-കോച്ചിൽ-സഞ്ചരിച്ച-2-യാത്രക്കാർ-മരിച്ചു;-6-പേർ-ആശുപത്രിയിൽ;-സംഭവം-പറ്റ്ന-–-കോട്ട-എക്സ്പ്രസിൽ
ആഗ്ര: പറ്റ്ന – കോട്ട എക്സ്പ്രസിൽ ഒരേ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് പേർ മരിച്ചു. ആറുപേരെ ശാരീരികാസ്വാസ്ഥ്യത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘത്തിലെ നിരവധിയാളുകൾക്ക് ബോധക്ഷയവും ഛർദ്ദിയും അനുഭവപ്പെട്ടതോടെ യാത്രക്കാർ ആശങ്കയിലാവുകയുംചെയ്തു. നിർജ്ജലീകരണമാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിനുശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. ഇന്നലെയായിരുന്നു പറ്റ്ന- കോട്ട എക്സ്പ്രസിലെ എസ്2 കോച്ചിൽ ദാരുണ സംഭവമുണ്ടായത്.

90 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരിൽ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട അഞ്ചുപേരെ ആഗ്രയിലെ റെയിൽവേ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാളെ എസ്എൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയണണ്.

വരും മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ മഴ ഈ ജില്ലകളിലേക്ക്; ശക്തമായ കാറ്റിനും സാധ്യത

RBI Circular: വായ്പകൾക്കുമേൽ ചുമത്തുന്ന പിഴപ്പലിശ ഒഴിവാക്കണമെന്ന് ആർബിഐ നിർദേശം

ട്രെയിൻ ആഗ്ര കന്‍റോൺമെന്‍റ് സ്റ്റേഷനിലെത്തിയപ്പോൾ സംഘത്തിന് വൈദ്യസഹായം നൽകിയിരുന്നു. രണ്ടുപേരുടെ മരണകാരണം എന്താണെന്ന് അറിഞ്ഞാലെ വിഷയത്തിൽ വ്യക്തത വരികയുള്ളൂ.

യാത്രക്കാർ ആരോഗ്യനില മോശമായി തളർന്നുവീഴുന്നതിനെക്കുറിച്ച് ഹെൽപ് ലൈൻ നമ്പറിൽ വിവരം ലഭിച്ചു. ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്നുള്ള ‌സംഘത്തിനാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. ഇവർ വാരണസിയിൽ നിന്ന് മഥുരയിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് നോർത്ത് സെൻട്രൽ റെയിൽവേ ആഗ്ര ഡിവിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ പ്രശസ്തി ശ്രീവാസ്തവ പറഞ്ഞു. ‌

ബാംഗ്ലൂർ – തൃശൂർ സ്വിഫ്റ്റ് ഗരുഡ എസി സെമി സ്ലീപ്പർ ബസ്; മൈസൂർ സുൽത്താൻബത്തേരി വഴി സർവീസ്; സമയക്രമം അറിയാം
62കാരിയായ ഒരു സ്ത്രീയും 65 കാരനായ പുരുഷനും മരിച്ചതായി ആഗ്ര റെയിൽവേസ്റ്റേഷനിൽവെച്ച് തന്നെ സ്ഥിരീകരിച്ചു. നിർജ്ജലീകരണമോ ഭക്ഷ്യവിഷബാധയോ ആയിരിക്കാം മരണ കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. നിർജ്ജലീകരണത്തെ തുടർന്ന് തന്നെയാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആഗ്ര ഡിവിഷൻ അസിസ്റ്റന്‍റ് കൊമേർഷ്യൽ മാനേജർ വീരേന്ദ്ര സിങ് അറിയിച്ചു.

കാർത്തിക് കെ കെ നെ കുറിച്ച്

Exit mobile version