ഇസ്രോ മേധാവിയെ ഫോണിൽ വിളിച്ച് മോദി; ഇത് ചരിത്രമുഹൂർത്തമെന്ന് പ്രധാനമന്ത്രി

ഇസ്രോ-മേധാവിയെ-ഫോണിൽ-വിളിച്ച്-മോദി;-ഇത്-ചരിത്രമുഹൂർത്തമെന്ന്-പ്രധാനമന്ത്രി

ഇസ്രോ മേധാവിയെ ഫോണിൽ വിളിച്ച് മോദി; ഇത് ചരിത്രമുഹൂർത്തമെന്ന് പ്രധാനമന്ത്രി

Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 23 Aug 2023, 7:23 pm

ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യം വിജയിച്ചതോടെയാണ് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. ഇത് ചരിത്രമുഹൂർത്തമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്

Chandrayaan 3 Landing
Photo: ANI

ഹൈലൈറ്റ്:

  • ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യം.
  • ഇത് ചരിത്രമുഹൂർത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
  • ഭൂമിയുടെ ദൃഢനിശ്ചയം ചന്ദ്രനിൽ യാഥാർഥ്യമായെന്ന് പ്രധാനമന്ത്രി.
ന്യൂഡൽഹി: ഇത് ചരിത്രമുഹൂർത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രനിൽ ലാൻഡർ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയതിന് പിന്നാലെയാണ് പ്രതികരണവുമായി പ്രധാനമന്ത്രി എത്തിയത്. ഇതുവരെ മറ്റൊരു രാജ്യത്തിനും ദക്ഷിണ ധ്രുവത്തിൽ ലാൻഡർ ഇറക്കാനായിട്ടില്ല. ചന്ദ്രനെക്കുറിച്ചുള്ള എല്ലാ വിവരണങ്ങളും നൽകാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Chandrayaan 3 Successful Landing: ചന്ദ്രനെ തൊട്ട് 140 കോടി ജനങ്ങളുടെ സ്വപ്നം; വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങി
ഈ അഭൂതപൂർവമായ നേട്ടത്തിന് ഐഎസ്ആർഒയെയും ശാസ്ത്രജ്ഞരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലായിരിന്നിട്ടും എന്റെ ഹൃദയം എപ്പോഴും ചന്ദ്രയാൻ ദൗത്യത്തിനൊപ്പമായിരുന്നുവെന്ന് മോദി വ്യക്തമാക്കി. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിൽ എത്തിയ പ്രധാനമന്ത്രി വെർച്വൽ പ്രസംഗത്തിലൂടെയാണ് അഭിനന്ദനവുമായി എത്തിയത്.
ഭൂമിയുടെ ദൃഢനിശ്ചയം ചന്ദ്രനിൽ യാഥാർഥ്യമായി. അമ്പിളിമാമൻ വളരെ ദൂരെയാണെന്നാണ് ചെറുപ്പത്തിൽ അമ്മമാർ പഠിപ്പിച്ചത്. എന്നാൽ, ചന്ദ്രൻ അടുത്താണെന്ന് ഇന്ത്യയുടെ ദൗത്യം തെളിയിച്ചു. ഭൂമിയിൽ സ്വപ്നം കണ്ടത് നമ്മൾ ചന്ദ്രനിൽ നടപ്പാക്കി. ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയാഘൊഷത്തിൻ്റേതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മോഷണത്തിന് ‘നല്ല സമയം’ ജോത്സ്യൻ എഴുതി നൽകി, പക്ഷെ സിസിടിവി കണ്ടില്ല; 90 ലക്ഷം രൂപയും സ്വർണവും കവർന്ന പ്രതികൾ പിടിയിൽ

ചരിത്രനിമിഷം ഇന്ത്യയിൽ പുതിയ ഊർജ്ജം നൽകുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ നിമിഷം വിലപ്പെട്ടതും അത്ഭുതപൂർവവുമാണ്. പുതിയ ഇന്ത്യയുടെ ജയാഘോഷമാണിത്. ഇത്തരം ചരിത്ര നിമിഷങ്ങൾ കാണുമ്പോൾ നമുക്ക് അത്യധികം അഭിമാനമാണ്. പുതിയ ഇന്ത്യയുടെ ഉദയമാണിതെന്ന് മോദി കൂട്ടിച്ചേർത്തു. ദൗത്യം വിജയിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎസ്ആർഒ മേധാവി എസ് സോമനാഥിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

Read Latest National News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version