നമ്മ മെട്രോ സ്മാർട്ട് കാർഡ് വില്‍പ്പന നിയന്ത്രിക്കുന്നു; നീക്കം നാഷണൽ കോമൺ മൊബിലിറ്റി കാർഡുകളെ പ്രോത്സാഹിപ്പിക്കാൻ

നമ്മ-മെട്രോ-സ്മാർട്ട്-കാർഡ്-വില്‍പ്പന-നിയന്ത്രിക്കുന്നു;-നീക്കം-നാഷണൽ-കോമൺ-മൊബിലിറ്റി-കാർഡുകളെ-പ്രോത്സാഹിപ്പിക്കാൻ

നമ്മ മെട്രോ സ്മാർട്ട് കാർഡ് വില്‍പ്പന നിയന്ത്രിക്കുന്നു; നീക്കം നാഷണൽ കോമൺ മൊബിലിറ്റി കാർഡുകളെ പ്രോത്സാഹിപ്പിക്കാൻ

Authored by പ്രണവ് മേലേതിൽ | Samayam Malayalam | Updated: 23 Aug 2023, 7:20 pm

ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ നാഷണൽ കോമൺ മൊബിലിറ്റി കാർഡ് നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണ്. നിലവിലെ സ്മാർട്ട് കാർഡ് സംവിധാനം പതിയെ നിർത്തലാക്കാനാണ് തീരുമാനം.

National Common Mobility Card
ബെംഗളൂരുവിലെ നമ്മ മെട്രോ (BMRC) നിലവിൽ യാത്രക്കാർക്ക് നൽകുന്ന സ്മാർട്ട് കാർ‌ഡുകളുടെ (CSC) വിൽപ്പന നിയന്ത്രിക്കുന്നു. നാഷണൽ കോമൺ മൊബിലിറ്റി കാർഡുകളുടെ വിൽപ്പന വർദ്ധിപ്പിക്കാനാണിത്. ഈ കാർഡുകൾ എല്ലാ മെട്രോ സ്റ്റേഷനുകളിലും ലഭ്യമാണ്.

ഡെബിറ്റ്/ക്രഡിറ്റ് കാർഡ് ഉപയോഗിച്ചുതന്നെ മെട്രോ പ്രവേശനവും, ടോൾ ഡ്യൂട്ടി അടവുമടക്കമുള്ള നിരവധി സേവനങ്ങൾ ലഭ്യമാക്കുന്ന സംവിധാനമാണ് നാഷണൽ കോമൺ മൊബിലിറ്റി കാർഡ്. ഡെബിറ്റ്/ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന, പണം പിൻവലിക്കൽ അടക്കമുള്ള എല്ലാ പ്രവർത്തനങ്ങളും ഈയൊരു കാർഡുകൊണ്ട് നടത്താനാകും. നിരവധി കാർഡുകൾ കൊണ്ടുനടക്കുന്നതിന്റെ ബുദ്ധിമുട്ട് യാത്രക്കാർക്ക് ഒഴിവായിക്കിട്ടുകയും ചെയ്യും.

ഈ കാർഡുകൾ മിക്ക യാത്രക്കാരുടെയും പക്കലെത്തിക്കാനാണ് നമ്മ മെട്രോ ഇപ്പോൾ ശ്രമിക്കുന്നത്. പതിയെ നിലവിലെ സ്മാർട്ട് കാർഡ് സംവിധാനം നിർത്തലാക്കുകയും ചെയ്യും.

രാജ്യത്തെ എല്ലാ ഗതാഗത സംവിധാനങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന ഒന്നായി മാറും നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ. ഷോപ്പിങ്ങിനും ചില്ലറ വിൽപ്പനശാലകളിലുമെല്ലാം ഈ കാർഡ് ഉപയോഗിക്കാനാകും. കറൻസി ഉപയോഗം കുറയ്ക്കാനായി നന്ദൻ നിലേകനി സമിതി നിർദ്ദേശിച്ച മാറ്റങ്ങളിലൊന്നാണ് നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ അവതരിപ്പിക്കുകയെന്നത്.

ഈ കാർഡ് ഇതുവരെ കൊച്ചി മെട്രോയിൽ നടപ്പായിട്ടില്ല. പകരം കൊച്ചി 1 കാർഡ് എന്ന സംവിധാനമാണ് നിലവിലുള്ളത്. ആക്സിസ് ബാങ്കുമായി ചേർന്നാണ് ഈ കാർഡ് പ്രവർത്തിക്കുന്നത്.

പ്രണവ് മേലേതിൽ നെ കുറിച്ച്

പ്രണവ് മേലേതിൽ Digital Content Producer

പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version